Image

അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ കൊലക്കുറ്റം

Published on 20 February, 2012
അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ കൊലക്കുറ്റം
കൊച്ചി: രണ്ട്‌ മല്‍സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെട്ടുത്തിയ ഇറ്റാലിയന്‍ നാവികരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാവികരായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെയാണ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തത്‌.

കസ്‌റ്റഡിയിലെടുത്തവരെ കേരള പൊലീസിന്റെ ബോട്ടില്‍ വില്ലിങ്‌ടന്‍ ദ്വീപിലെ മട്ടാഞ്ചേരി വാര്‍ഫിനു സമീപത്തുള്ള പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ബോട്ട്‌ ജെട്ടിയില്‍ എത്തിച്ചു. ഇറ്റലിയുടെ കോണ്‍സല്‍ ജനറല്‍ ജിയാംപൗലോ കുട്ടീലിയോ, ഡിഫന്‍സ്‌ അറ്റാഷെ ഫ്രാങ്കോ ഫാവ്‌റെ, മുംബൈ കോണ്‍സുലേറ്റിലെ രണ്ടു ജീവനക്കാര്‍, ഇറ്റലിക്കാരുടെ അഭിഭാഷകന്‍ അഭിഷേക്‌ സിന്‍ഹ തുടങ്ങിയവരും ബോട്ടിലുണ്ടായിരുന്നു. ഐജി കെ. പത്മകുമാര്‍, സിറ്റി പൊലീസ്‌ കമ്മിഷണര്‍ എം.ആര്‍. അജിത്‌കുമാര്‍, കൊല്ലം കമ്മിഷണറുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി സാം ക്രിസ്‌റ്റി ഡാനിയല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സന്നാഹം പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ജെട്ടിയിലുണ്ടായിരുന്നു

രാജ്യാന്തര മര്യാദകള്‍ പാലിച്ചും സുഹൃദ്‌രാജ്യവുമായി നല്ല ബന്ധം നിലനിര്‍ത്തിയും പ്രശ്‌നത്തിനു നിയമപരമായ പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തില്‍ സഹകരിച്ചേ പറ്റൂ എന്ന്‌ കര്‍ക്കശ നിലപാട്‌ സ്വീകരിച്ചതോടെ ഇറ്റലി വഴങ്ങുകയായിരുന്നു. ഇറ്റലിയില്‍ നിന്ന്‌ ഡല്‍ഹിയിലെത്തിയ ഉന്നതതല സംഘത്തെ ഇന്ത്യ നിലപാട്‌ അറിയിച്ചതിനു പിന്നാലെയാണു കൊച്ചിയില്‍ കുറ്റവാളികള്‍ പിടിയിലായത്‌. ഇതിനിടെ ഇറ്റാലിയന്‍ പ്രതിനിധി സംഘം ഇന്നു കേരളത്തിലെത്തും.
അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ കൊലക്കുറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക