ഫിലാഡല്‍ഫിയ മലങ്കരപള്ളിയില്‍ വിശുദ്ധയൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
AMERICA
23-Jun-2011
ജോസ് മാളേയ്‌ക്കല്‍
AMERICA
23-Jun-2011
ജോസ് മാളേയ്‌ക്കല്‍

ഫിലാഡല്‍ഫിയ: അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനും, ഇടവകയുടെ സ്വര്‍ഗീയ അപ്പസ്‌തോലനുമായ
വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ സെന്റ് ജൂഡ് സീറോമലങ്കര
കത്തോലിക്കാപള്ളിയില്‍ ഭക്തിപൂര്‍വം ജൂലൈ 17, 18, 19 തിയതികളില്‍ ആഘോഷിച്ചു.
മാര്‍ത്താണ്ഡം രൂപതാ വികാരി ജനറാള്‍ റവ. ഫാ. ജോസഫ് സുന്ദരം വെള്ളിയാഴ്‌ച്ച
തിരുനാള്‍കൊടി ഉയര്‍ത്തിയതോടെ മൂന്നിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു
തുടക്കമായി. ഇടവക വികാരി റവ. ഫാ. തോമസ് മലയില്‍ സഹകാര്‍മ്മികനായിരുന്നു. ശനി,
ഞായര്‍ ദിവസങ്ങളില്‍ പ്രശസ്‌ത വചനപ്രഘോഷകരായ റവ. ഫാ. ജോര്‍ജ് പനക്കല്‍, റവ. ഫാ.
മാത്യു തടത്തില്‍ എന്നിവര്‍ വചനശുശ്രൂഷയിലൂടെ ഇടവകയെ ആല്‍മീയതലത്തിലേക്ക്
നയിച്ചു.
പ്രധാനതിരുനാള്‍ ദിവസമായ ഞായറാഴ്‌ച്ച സീറോമലങ്കര കത്തോലിക്കാസഭയുടെ ഇന്ത്യക്കു വെളിയിലുള്ള ആദ്യത്തെ എക്‌സാര്‍ക്കേറ്റിന്റെ അദ്ധ്യക്ഷനും യൂറോപ്പ്, കാനഡ എന്നിവയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും, റവ. ഫാ. ജേക്കബ് ജോണ്‍, റവ. ഫാ. തോമസ് മലയില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. അഭിവന്ദ്യ യൗസേബിയോസ് തിരുമേനി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു മുത്തുക്കുടകളുടെയും, വാദ്യമേലങ്ങളുടെയും അകമ്പടിയോടെ വി. യൂദാ തദേവൂസിന്റെ
തിരുസ്വരൂപവും വഹിച്ചുകൊണ്ട് ഭക്തിപുരസരം നടന്ന പ്രദക്ഷിണത്തില്‍ വര്‍ണക്കൊടിയേന്തിയ കുട്ടികളടക്കം ധാരാളം പേര്‍ പങ്കെടുത്തു.

.jpg)
തിരുനാള്‍ ദിവസമായ ജൂണ്‍ 19 പിതൃദിനം കൂടിയായതിനാല്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ ഇടവകയിലെ എല്ലാ പിതാക്കന്മാരെയും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. അനുമോദനസമ്മേളനത്തില്‍ യൗസേബിയോസ് തിരുമേനി, ഫാ. തോമസ് മലയില്‍ എന്നിവരെക്കൂടാതെ നേതന്‍ കുരുവിള, ഫേബാ ചാക്കോ, ഷേര്‍ലി ജോണ്‍, ഫിലിപ് ഇടത്തില്‍ എന്നിവര്‍ സംസാരിച്ചു. ഇടവകയിലെ എം.സി.വൈ.എം. അംഗങ്ങളായ യുവജനങ്ങളുമായും പിതാവ് പ്രത്യേകസ്‌നേഹം പങ്കുവച്ചു. സിന്ധു ജോണ്‍, ജന്‍സി ആന്റണി എന്നിവര്‍ സമ്മേളനത്തിന്റെ അവതാരകരായി. ട്രസ്റ്റി ജേക്കബ് തോമസ്, സെക്രട്ടറി ജോണ്‍ സാമുവേല്‍, ബിജു കുരുവിള, ഫിലിപ്പ് ജോണ്‍ (ബിജു), അലക്‌സ് ജോണ്‍, മദേഴ്‌സ് ഫോറം അംഗങ്ങള്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ ചിട്ടയായി ക്രമീകരിച്ചു. ഇടവകാകൂട്ടായ്‌മയുടെ പ്രതീകമായി എല്ലാവരും തിരുനാളിന്റെ നേര്‍ച്ചഭക്ഷണം പങ്കുവച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments