Image

ന്യൂയോര്‍ക്ക് കോളേജുകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം

പി. പി. ചെറിയാന്‍ Published on 04 January, 2017
ന്യൂയോര്‍ക്ക് കോളേജുകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പബ്ലിക്ക് കോളേജജകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ 125000 ഡോളറില്‍ താഴെ വാര്‍ഷിക വരുമാനമാണ് ഉണ്ടാക്കുന്നതെങ്കില്‍ പൂര്‍ണ്ണമായും കോളേജ് വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ  പ്രഖ്യാപിച്ചു.

രണ്ട് വര്‍ഷം മുതല്‍ 4 വര്‍ഷം വരെ പബ്ലിക്ക് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റ്റിയൂഷന്‍ ഫീസ് വേണ്ട എന്ന് തീരുമാനിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് ന്യൂയോര്‍ക്ക്.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ന്യൂയോര്‍ക്ക് കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ച ബെര്‍ണി സാന്റേഴ്‌സ്ിനെ സാക്ഷി നിര്‍ത്തിയാണ് ലഗ്വാഡിയ കമ്മ്യൂണിറ്റി കോളേജില്‍ വെച്ച് ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയത്.

പതിനാറിനും 25 നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 940000 കുടുംബങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ 125000 ഡോളറിന് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്ല്യം ലഭിക്കുക.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ട്യൂഷന്‍ ഫീസ് ഈടാക്കുന്ന സംസ്ഫാനമാണ് ന്യൂയോര്‍ക്ക്.


പി. പി. ചെറിയാന്‍
ന്യൂയോര്‍ക്ക് കോളേജുകളില്‍ ട്യൂഷന്‍ ഫീസ് സൗജന്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക