Image

യു. എസ് ഹൗസ് സ്പീക്കറായി പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടു

പി. പി. ചെറിയാന്‍ Published on 04 January, 2017
യു. എസ് ഹൗസ് സ്പീക്കറായി പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടു
വാഷിങ്ടണ്‍: യുഎസ് 115-ാം കോണ്‍ഗ്രസ് ഹൗസ് സ്പീക്കറായി പോള്‍ റയാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹൗസ് സ്പീക്കറായിരുന്ന ജോണ്‍ ബോണര്‍ വിരമിച്ച ശേഷം 2015 ലാണ് പോള്‍ റയാന്‍ ഹൗസ് സ്പീക്കറായി ചുമതലയേറ്റത്. വിസ്‌കോണ്‍സിനില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗമായ പോള്‍ റയാന്‍ 241 വോട്ടുകളില്‍ 239 വോട്ടുകള്‍ നേടിയാണ് വിജയം ആഘോഷിച്ചത്.

115-ാം യുഎസ് ഹൗസില്‍ 241 റിപ്പബ്ലിക്കന്‍സും 194 ഡമോക്രാറ്റുകളു മാണുള്ളത്. ഇതില്‍ 52 പേര്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നാന്‍സി പെളോസിക്ക് 189 വോട്ടുകളാണ് ലഭിച്ചത്.

ജോര്‍ജ് ഡബ്ല്യു ബുഷിനു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് യുഎസ് ഹൗസിലും സെനറ്റിലും ഭൂരിപക്ഷം സീറ്റുകള്‍ ലഭിച്ചത് ആദ്യമാണ്. സെനറ്റില്‍ 52 എണ്ണം റിപ്പബ്ലിക്കനും 48 ഡെമോക്രാറ്റിനും ലഭിച്ചു. പോള്‍ റയാനും ഡോണാള്‍ഡ് ട്രംപുമായി തിരഞ്ഞെടുപ്പു കാലഘട്ടത്തില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഹൗസ് സ്പീക്കര്‍ സ്ഥാനത്തിനു ഭീഷണിയാകുമോ എന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും റയാന്‍ അനായാസ വിജയം നേടുകയായിരുന്നു. 


പി. പി. ചെറിയാന്‍

യു. എസ് ഹൗസ് സ്പീക്കറായി പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക