Image

ഗുജറാത്തില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു

Published on 19 February, 2012
ഗുജറാത്തില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ജുനാഗഥില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു. ഭാവ്‌നാഥ് ശിവക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഗിര്‍നാര്‍ മലയുടെ അടിവാരത്തുള്ള പ്രധാന ശിവക്ഷേത്രമാണിത്. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയാണ് സംഭവം. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക