ബ്രിസ്ബേയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഒരു മത്സരത്തില്‍ വിലക്ക്. ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരേ നടക്കുന്ന മത്സരത്തില്‍ നിന്നാകും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിട്ടുനില്‍ക്കുക. ധോണിക്ക് മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് കളിക്കാര്‍ക്ക് 20 ശതമാനവും പിഴയും വിധിച്ചിട്ടുണ്ട്. നേരത്തെ ലോകകപ്പിനിടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യന്‍ ടീം നടപടിക്ക് വിധേയരായിരുന്നു.