Image

നവജാതശിശുവിന് ഭാരം 7.4 കിലോ!

Published on 19 February, 2012
നവജാതശിശുവിന് ഭാരം 7.4 കിലോ!
ബെയ്ജിങ്: ചൈനയില്‍ 7.4 കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നു. ചുന്‍ചുന്‍ എന്ന കുഞ്ഞ് ഈ മാസം നാലിന് ആണ് ജനിച്ചത്.20 മിനിറ്റു നീണ്ട സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഹെനാന്‍ പ്രവിശ്യയിലെ സിന്‍ജിയാങ് നഗരത്തില്‍ ഇരുപത്തൊന്‍പതുകാരി വാങ് യുജുവാനാണ് ഭാരമേറിയ കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് ചുന്‍ചുന്‍. ഇപ്പോള്‍ ആറു വയസുള്ള ആദ്യത്തെ കുട്ടിക്കു ജനനസമയത്തു നാലുകിലോ ആയിരുന്നു ഭാരം.

6.98 കിലോ ആണ് ചൈനയില്‍ നവജാതശിശുക്കളുടെ ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഭാരം. ഈ ഭാരത്തില്‍ ജനിച്ച മൂന്നു കുട്ടികളുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ ചുന്‍ചുന്‍ തിരുത്തിക്കുറിച്ചത്.

നവജാതശിശുവിന് ഭാരം 7.4 കിലോ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക