Image

പ്രകൃതിയെ നശിപ്പിക്കുന്നത് ദൈവനിന്ദഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത

Published on 19 February, 2012
പ്രകൃതിയെ നശിപ്പിക്കുന്നത് ദൈവനിന്ദഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത
മാരാമണ്‍: പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നത് ദൈവനിന്ദയാണെന്നും ഇരുളടഞ്ഞ ദിനങ്ങള്‍ക്കിടയാക്കുമെന്നും ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. 117ാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ വിഭവങ്ങള്‍ സംരക്ഷിച്ചും പുനഃസൃഷ്ടിച്ചും മാത്രം ഉപയോഗിക്കാനാണ് ദൈവം മനുഷ്യന് അനുമതിനല്‍കിയിട്ടുള്ളത്. ദൈവസാന്നിധ്യം സ്വന്തംവീട്ടില്‍ ഉറപ്പുവരുത്താന്‍ വിശ്വാസികള്‍ക്ക് കഴിയണം. സ്വയം തിരുത്താന്‍ കരുത്ത് പകരുന്നതാണ് വിശ്വാസം. അത് തകര്‍ച്ചയില്‍നിന്ന് കരകയറാനുള്ള കരുത്ത് നല്‍കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സമാപനയോഗത്തില്‍ ഡോ.കാംഗ്‌സാന്‍ ടാന്‍ മുഖ്യപ്രഭാണം നടത്തി. ഡോ.തോമസ് മാര്‍ തിമോത്തിയോസ് എപ്പിക്കോസ്?പ്പ അധ്യക്ഷതവഹിച്ചു. മന്ത്രി കെ.ബാബു, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ടോബിഷ്, തോമസ് കെ.ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക