Image

ഒബാമ- ഹില്ലരി അമേരിക്കന്‍ സര്‍വ്വെയിലെ സമുന്നതരായ നേതാക്കള്‍

പി. പി. ചെറിയാന്‍ Published on 01 January, 2017
ഒബാമ- ഹില്ലരി അമേരിക്കന്‍ സര്‍വ്വെയിലെ സമുന്നതരായ നേതാക്കള്‍
വാഷിംഗ്ടണ്‍: 2016 വര്‍ഷത്തെ ബഹുജന പിന്തുണയുള്ള സമുന്നത നേതാക്കന്മാരായി ബറാക്ക് ഒബാമയേയും, ഹില്ലരി ക്ലിന്റനേയും തിരഞ്ഞെടുത്തു.

അമേരിക്കന്‍ ഗാലപ് പോള്‍ സോഷ്യല്‍ സിരീസ് (GPSS) സംഘടിപ്പിച്ച സര്‍വ്വേയില്‍ 2008 മുതല്‍ തുടര്‍ച്ചയായി ബറാക്ക് ഒബാമയാണ് പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. സ്ത്രീ വിഭാഗത്തില്‍ ഹില്ലരി ക്ലിന്റണ്‍ തുടര്‍ച്ചയായി 15ാം തവണയും 1993 ലായിരുന്നു ഹില്ലരിയുടെ ആദ്യ വിജയം. എന്നാല്‍ 1995. 96 വര്‍ഷങ്ങളില്‍ മദര്‍തെരേസ്സയാണ് ഹില്ലരിയെ പിന്നിലാക്കിയത്. 96 മുതല്‍ ഹില്ലരി വീണ്ടും മുന്നിലെത്തി. ഇതോടെ 21 വര്‍ഷം ഹില്ലരി ഒന്നാം സ്ഥാനം നേടി. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.

ഈ വര്‍ഷം നടന്ന സര്‍വ്വെയില്‍ മൂന്നാം സ്ഥാനം തുല്ല്യമായി പങ്കിട്ടെടുത്തതു പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയും, ഡൊണാള്‍ഡ് ട്രംമ്പ് ആയിരുന്നു. ബെര്‍ണി ഡാണേഴ്‌സ്, ബില്‍ഗേറ്റ്‌സ്, ബെന്‍ കാര്‍ബര്‍, ദലൈയ്‌ലാമ്മ തുടങ്ങിയവര്‍ പുരുഷ വിഭാഗത്തില്‍ക്രമാനുസൃതം സ്ഥാനം നേടിയപ്പോള്‍, യൂസഫ്‌ലി മലാല, വിന്‍ഫ്രി, ഫസ്റ്റ് ലേഡി മിഷേല്‍, കാര്‍ലെഫിയോറിന തുടങ്ങിയവര്‍ സ്ത്രീ വിഭാഗത്തിനും സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തു. ഒബാമയും, ഹില്ലരിയും അമേരിക്കന്‍ ജന ഹൃദയങ്ങളില്‍ പ്രത്യേക സ്വാധീനം ചെസുത്തുന്ന വ്യക്തിത്വങ്ങളായി നിലനില്‍ക്കുന്നുവെന്നതാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നത്.


പി. പി. ചെറിയാന്‍

ഒബാമ- ഹില്ലരി അമേരിക്കന്‍ സര്‍വ്വെയിലെ സമുന്നതരായ നേതാക്കള്‍ഒബാമ- ഹില്ലരി അമേരിക്കന്‍ സര്‍വ്വെയിലെ സമുന്നതരായ നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക