Image

മുല്ലപ്പെരിയാര്‍: സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നു

Published on 19 February, 2012
മുല്ലപ്പെരിയാര്‍: സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നു
അണക്കെട്ടിന്റെ ബലക്ഷയപരിശോധനയുടെ ഭാഗമായി ഡാം നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന സുര്‍ക്കി മിശ്രിതം പുന:സൃഷ്ടിക്കുന്നു. ഇതിന് സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സീനിയര്‍ ശാസ്ത്രജ്ഞന്‍ വി.ടി.ദേശായി നേതൃത്വം നല്‍കും.

കല്ലുകള്‍ക്കിടയില്‍, സിമന്റിനു പകരം ഉപയോഗിച്ച ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സുര്‍ക്കി മിശ്രിതമാണ് വീണ്ടും ഉത്പാദിപ്പിക്കുന്നത്. ഇതിനായി 116 വര്‍ഷം മുമ്പ് സുര്‍ക്കി മിശ്രിതം ആദ്യം നിര്‍മ്മിച്ച പ്രദേശത്ത് നിന്ന് തന്നെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്.

സുര്‍ക്കി കോര്‍ സാമ്പിള്‍ അണക്കെട്ടിന്റെ 910 അടിയില്‍ നിര്‍മ്മിച്ച ബോര്‍ഹോളില്‍ നിന്ന് ലഭിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുര്‍ക്കി മിശ്രിതത്തിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ 910 അടി വരെ തുരക്കേണ്ടിവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക