Image

നിരുപമ റാവു അമേരിക്കന്‍ അംബാസിഡറാകും

Published on 22 June, 2011
നിരുപമ റാവു അമേരിക്കന്‍ അംബാസിഡറാകും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിനെ അമേരിക്കന്‍ അംബാസിഡറാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള അംബാസിഡര്‍ മീരാ ശങ്കറിന്‌ പകരമായാണ്‌ നിരുപമയുടെ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ്‌ താമസിയാതെ പുറത്തിറക്കും. ജൂലൈ 31-ന്‌ നിരുപമ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കും. ഇവരുടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. 1973 ബാച്ച്‌ ഐഎഫ്‌എസ്‌ ഓഫീസറായ നിരുപമ നിരവധി ചൈന ഉള്‍പ്പടെ രാജ്യങ്ങളുടെ അംബാസിഡറായിരുന്നിട്ടുണ്ട്‌.
നിരുപമ റാവു അമേരിക്കന്‍ അംബാസിഡറാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക