ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലി ഡാലസ് സെന്റ്
ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഭദ്രാസന മേത്രാപോലിത്ത അഭി.
അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്ത്രാപ്പോലിത്തയുടെ അധ്യക്ഷതയില്‍ കൂടി ഭദ്രാസന
സെക്രടറിയായി റവ. ഫാ. ഡോ. ജോയി പൈങ്കോളില്‍ , ഭദ്രാസന കൗണ്‍സിലിലേയ്‌ക്ക് റവ. ഫാ.
മാത്യൂസ് ജോര്‍ജ് , ഫാ. ശ്ലോമ്മോ ഐസക് ജോര്‍ജ്,ചാര്‍ളി വര്‍ഗീസ് പടനിലം,
എല്‍സണ്‍ സാമുവെല്‍, ജോര്‍ജ് ഗീവര്‍ഗീസ് , ജെയ്‌സണ്‍ വര്‍ഗീസ്,എന്നിവരും
ഓഡിറ്ററായി കോശി അലക്‌സാണ്ടറെയും തിരഞ്ഞെടുത്തു. 2017 വരെയാണ് ഈ കൗണ്‍സിലിന്‍റെ
കാലാവധി. വര്‍ഗീസ് കുരുവിള ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്നു .