Image

2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്

പി.പി. ചെറിയാന്‍ Published on 26 December, 2016
2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്
വാഷിംഗ്ടണ്‍: 2017  വാഷിംഗ്ടണ്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തിയ്യതി ജനുവരി 19 ന്.

വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികളെ മുഖ്യധാരായിലേക്ക് ആകര്‍ഷിക്കുന്നതിന് ആവശ്യമായ പരിശീലമം നല്‍കുന്നതിന് നിയമനിര്‍മാണ രംഗത്ത് നയ രൂപീകരണം എങ്ങനെ സാധ്യമാക്കും എന്ന വിഷയത്തില്‍ അവബോധം നല്‍കുന്നതിനുമാണ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സൗത്ത് ഏഷ്യന്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള അവസരം പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കും.

അമേരിക്കന്‍ പൗരത്വം ഉള്ളവര്‍ക്കോ നിയമപരമായി കുടിയേറിയവര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സോഷ്യല്‍ സയന്‍സ് പ്രധാനവിയഷയമായി എടുത്തവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അപേക്ഷ നല്‍കാം.

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2000 ഡോളര്‍ സ്റ്റൈ പണ്ട് ലഭിക്കും. ജൂണ്‍ 10 മുതല്‍ ആഗസ്റ്റ് 4 വരെയാണ് പരിശീലന കാലഘട്ടം. 

കൂടുതല്‍വിവരങ്ങളും അപേക്ഷ ഫോറവും http://www.thewcp.com, www.thewlp.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.

പി.പി. ചെറിയാന്‍

2017 ലീഡര്‍ഷിപ്പ് പ്രോഗ്രാം അപേക്ഷ സമര്‍പ്പിക്കുന്നത് ജുനുവരി 19 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക