നിര്‍മ്മല രജനി (ബിന്ദു ടിജി)
SAHITHYAM
21-Dec-2016
SAHITHYAM
21-Dec-2016

ഇത് പതിവുള്ള പാതിരാവല്ല
വന്നു മുട്ടുമ്പോള്‍ ഇടം തീരെയില്ലെന്നു
പരിഭവിച്ചടഞ്ഞ വാതിലും
വന്നു മുട്ടുമ്പോള്‍ ഇടം തീരെയില്ലെന്നു
പരിഭവിച്ചടഞ്ഞ വാതിലും
ഇന്ന് വരും
നാഥന്‍റെ കുടിലില്‍ അല്പം 'ഇടം' തേടി
ഇത്തിരി വെട്ടം നല്‍കാന്‍ മടിച്ചണഞ്ഞ
ദീപങ്ങളും വരും
പുല്‍ക്കുടിലിലെ മണ്‍ ദീപികയാവാന്‍ കൊതിച്ച്
ശോകധൂമത്താലിരുണ്ട പാഴ് ഹൃദയങ്ങള്‍
മലര്‍വനിയാകും
സത്യസംഗീതം മൂളും
ശിഥില മോഹങ്ങള്‍
വാനില്‍ നക്ഷത്രങ്ങളായ്
പൂത്തു നില്‍ക്കും
ഒടുവില്‍ ആകാശവും
അമല സ്‌നേഹത്തിന്‍ സന്ദേശവും പേറി
പൂഞ്ചിറകേന്തി പറക്കും
പതിവുള്ള പാതിരാവല്ലിത്
വിണ്ണില്‍ നിന്നിറങ്ങി
സുകൃതനിധിയിക്ഷിതിയെ
സുരഭുവനമാക്കി തീര്‍ത്തൊരപൂര്‍വ്വ സുന്ദര യാമം!
ബിന്ദു ടിജി

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments