Image

സ്ത്രീ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 20 December, 2016
സ്ത്രീ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
സ്ത്രീയേ നീ ആരെന്ന സത്യം ഗ്രഹിക്കുവാന്‍
നീളെ അലഞ്ഞു ഞാന്‍ ഭൂമിയിലെത്ര നാള്‍
സീമന്തിനീ നീ പുരുഷന്റെ തോഴിയായ്
തീരാത്തൊരാത്മ ബന്ധത്തിനായ് വന്നുവോ!

ആദാമിന്‍ വാരിയെല്ലായവള്‍ അംഗനേ
കാര്യത്തില്‍ നേത്രിയാണെങ്കിലും ദാസിയായ്
സ്‌നേഹം നിറഞ്ഞൊരു ദീപം തെളിഞ്ഞപോല്‍
ദേഹം ധരിച്ചിങ്ങു വന്നതല്ലേ!

ഭൗമമീ ജീവിതമാകുന്ന വേദിയില്‍
സൗമ്യ നിന്‍ വേഷങ്ങളേറെ പ്രദീപ്തമാം
അമ്മയായ്, പെങ്ങളായ്, ഭാര്യയായ്, പുത്രിയായ്
ചെയ്യുന്ന നിന്‍ കര്‍മ്മം എത്ര ധന്യം!

നീളേ അനര്‍ത്ഥം നിറഞ്ഞൊരീ ക്ഷോണിയില്‍
നീ സര്‍വ്വ ദുഖവും പങ്കിടുന്നില്ലയോ
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യമെത്രയോ സത്യമെന്നോര്‍ത്തു ഞാന്‍!

മാലിനീ നീ ദിവ്യ സൗന്ദര്യ രൂപമേ
സാന്ത്വന നാദ പ്രവാഹമാം ഗീതമോ
നിര്‍മ്മല സ്‌നേഹമോ, കാരുണ്യ ഭാവമോ
ചിറകറ്റു ഭൂമിയില്‍ വീണ മാലാഖയോ!

*******
emathew59yahoo.com
സ്ത്രീ (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക