Image

ഇനിം മുതല്‍ വിശുദ്ധ വിഡ്ഢി വേഷം കെട്ടാന്‍ എനിക്ക് മേല ...' (കോരസണ്‍)

Published on 19 December, 2016
ഇനിം മുതല്‍ വിശുദ്ധ വിഡ്ഢി വേഷം കെട്ടാന്‍ എനിക്ക് മേല ...' (കോരസണ്‍)
'ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികള്‍ ഒക്കെ കളിച്ചു വിജയിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ അത്തരം കളികളില്‍ അത്ര താല്പര്യം തോന്നുന്നില്ല, ഒക്കെ ഏതെങ്കിലും വഴിക്കു പോകട്ടെ എന്നാണ് ഇപ്പോഴത്തെ മാനസീക അവസ്ഥ !

ക്രിസ്മസും വരും പുതു വത്സരവും വരും,പോകും. എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആയിരുന്നു , ഒന്നും പറയണ്ട ആര്‍ക്കൊക്കെയോ എന്തൊക്കയോ വാങ്ങിക്കൊടുക്കാനുള്ള പരാക്രമായിരുന്നു . ആരെക്കെയോ എന്തൊക്കയോ വാങ്ങിത്തരും എന്ന പ്രതീക്ഷയിരുന്നു, ഒന്നിനും ഒരു പുതുമയില്ല ഒക്കെ, വിരസമായ ആവര്‍ത്തനങ്ങള്‍ . അലങ്കാരവും പോയി ആര്‍ത്തനാദങ്ങളും നിലച്ചു. ഈ ചിതറിയ വര്‍ണ്ണ പേപ്പറുകള്‍ വാരി വലിച്ചിട്ട മുറിയില്‍ തെളിയാത്ത നിറദീപങ്ങള്‍ അലങ്കരിച്ച പ്ലാസ്റ്റിക് മരവും, അപൂര്‍വമായി എത്തിച്ചേര്‍ക്കുള്ള ക്രിസ്മസ് ആശംസ കാര്‍ഡുകളും ഞാനും മാത്രം. കാര്‍ഡ് ആരാണ് അയച്ചതെന്ന് നോക്കി , എന്താണ് അച്ചടിച്ച ആശംസ എന്ന് നോക്കാന്‌പോലും തുനിഞ്ഞില്ല. കാര്‍ഡ് അയച്ചവര്‍ക്കു തിരിച്ചയക്കാനുള്ള മടി , ഒരു താല്പര്യമില്ലായ്മ.

അടുത്തകാലത്തായി മുറി ഒന്ന് അടുക്കിപ്പെറുക്കി വെയ്ക്കാന്‍പോലും ശ്രദ്ധിക്കാറില്ല, ആരും ഇങ്ങോട്ടു അങ്ങനെ വരാറില്ലല്ലോ , അന്വേഷണങ്ങള്‍ നിലച്ചപ്പോള്‍ അന്വേഷിക്കാറുമില്ല , ആരെയും ഒന്നിനെയും . ഹോ , എന്തൊക്കെ അന്വേഷണങ്ങള്‍ ആയിരുന്നു ഒരിക്കല്‍, നിലക്കാത്ത ഫോണ്‍ വിളികളും ടെസ്റ്റുകളും , ഒന്നിനും സമയം തികഞ്ഞിരുന്നില്ല , പരിഭവങ്ങള്‍ ഒരു ആര്‍ഭാടമായി വിചാരിച്ച നാളുകള്‍ ,എല്ലാം ഒരു കടങ്കഥപോലെ.

എല്ലാത്തിനും താനായിരുന്നല്ലോ അവസാന വാക്ക് , അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും എനിക്കായി കാത്തുനിന്നിരുന്നല്ലോ. വിഷയക്കുറവായിട്ടല്ല , ഇല്ലാത്ത നേരം ഉണ്ടാക്കി എത്രയോ പ്രശ്‌നങ്ങളില്‍ കയറിയിറങ്ങി, പടനയിച്ചും, വേഷം കെട്ടിയും , ആട്ടം പാട്ടുമായി പൊടിപിടിച്ച എത്രയോ മതിവരാത്ത സായാഹ്നങ്ങള്‍ ,

വിചാരിച്ചതുപോലെ കാര്യങ്ങള്‍ കൊണ്ടുവരാന്‍ നന്നേ പാടുപെട്ടു , മുന്നില്‍ വന്നു നിന്നതൊക്കെ നക്ഷത്രങ്ങള്‍ മാത്രം , ആ മിന്നുന്ന നക്ഷത്രങ്ങളെ പിന്‍പറ്റി രാത്രികളില്‍ സഞ്ചരിച്ചത് ഒരു പുതിയ മരുവിലേക്കു ആയിരുന്നു. ചുടലകള്‍ക്കും കുളിരേകും രാത്രികള്‍ക്ക് എന്ത് മാദകത്വം, അവിടെയും രാക്കിളികളും മധുഗാനത്തിന്റെ ഉയിരും പനിമലരും , ഒരിക്കലും ഉദിക്കരുതേ സൂര്യനെന്നു തോന്നിയ നിമിഷങ്ങള്‍.

രാത്രികളിലെ കൂട്ടുകാരെ സ്‌നേഹിച്ച എനിക്ക് ഇപ്പോള്‍ രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതകളാണ് കൂട്ടുകാര്‍. എന്തൊരു നിശ്ശബ്ദത . ആല്‍മാവിനെ ആഴത്തില്‍ ആരോരുമറിയാതെ കാത്തുവച്ച , ആര്‍ക്കും പകുത്തുകൊടുക്കാന്‍ നില്‍ക്കാതെ സൂക്ഷിച്ചുവെച്ച അനുരാഗം എവിടേയോ ഒലിച്ചുപോയി . നിറം വറ്റിയ നിലവിട്ട വീഴ്ചയില്‍ ഒക്കെ പോയില്ലേ , എല്ലാമും എല്ലാരും പോയില്ലേ , പിടിവിട്ടുപോയ പട്ടവും കുറെ കുതിച്ചുയര്‍ന്നാണല്ലോ നിപതിക്കാറുള്ളത് . ഇല്ല, പിടിവിട്ടു പട്ടമല്ല കാറ്റില്‍ അകപ്പെട്ടുപോയ പട്ടമാണ് താന്‍ .

കാറ്റു തിരിച്ചു അടിക്കാതിരിക്കില്ല, എപ്പോഴാണെന്നറിയില്ല , എങ്ങനെയാണെന്നറിയില്ല , എന്നാലും വയ്യ , ഈ വിശുദ്ധ വിഡ്ഢി വേഷം എനിക്കാവില്ല. അകമരുകും എന്മനം ആരും അറിയാതെ പോകുന്നുവല്ലോ.
Join WhatsApp News
ലാസർ 2016-12-19 11:08:49
വരൂ സ്നേഹിത വരൂ
ഈ ഗാലിലിയേൽക്കു വരൂ
ഞങ്ങളും ഒരു കാലത്ത്
ക്രിസ്തുമസ്സ് ആഘോഷിച്ചവരാണ്
വിലകൂടിയ മദ്യക്കുപ്പികളും
വില പിടിപ്പുള്ള സമ്മാനങ്ങളൂം
ആ ദിനങ്ങൾക്ക് വർണ്ണം പകർന്നിരുന്നു
രാജാക്കന്മാരും ജ്ഞാനികളും അതിൽ
പങ്കുകൊണ്ടിരുന്നു. സംശയിക്കണ്ട
ഇവർ ഒനല്ല പല പ്രാവശ്യം
യേശുവിനെ കാണുവാൻ
ബേദലഹേമിൽ പോയിട്ടുണ്ട്
കമ്രനക്ഷത്ര നിബിഡമായ
നീലാകാശത്തെക്കുറിച്ചും
കുളിരണിഞ്ഞ രാവുകളെക്കുറിച്ചും
വാതോരാതെ ഞങ്ങൾ സംസാരിക്കുമായിരുന്നു
അതെല്ലാം പോയ കാലം.
ഇന്ന് ഞങ്ങളും താങ്കളെപ്പോലെ
ഒറ്റപെട്ടിരിക്കുകയാണ്
ക്രിസ്തുമസ്സിന്റെ തിരക്കുകൾ ഇല്ല
ധാരാളം സമയമുണ്ട്
ഞങ്ങൾ ഗാലലിയിലാണ്.
യേശു ക്രിസ്തുമസ്സ് രാത്രിയിൽ
ഇവിടെവരുമെന്നു പറഞ്ഞിട്ടുണ്ട്
അദ്ദേഹം പറഞ്ഞു പള്ളികളിൽ
അദ്ദേഹം പോകാറേയില്ലെന്ന്
അവിടുത്തെ ആഘോഷങ്ങളും
തിമിർപ്പുകളിലും അദ്ദേഹത്തിന്
ഒട്ടും താത്‌പര്യമില്ലെന്നു
കോരസൺ നമ്മുക്ക് ഈ
ഗലീല താഴ്വാരങ്ങളിൽ ഇരുന്നു
ജീവൻ നല്‌കുന്ന യേശുവിന്റെ
വാക്കുകളെ ഒന്നുകൂടി ശ്രവിക്കാം
വരൂ സ്നേഹിതാ വരൂ
ഈ തറയിൽ നിങ്ങൾക്കായി
അല്പം സ്ഥലം ഒരുക്കിയിരിക്കുന്നു   

Jack Daniel 2016-12-19 11:21:43
ഞാനും വരുന്നുണ്ട് സ്നേഹിത.
തീർച്ചയായും ആ കാനാവിലെ കല്യാണത്തിന് വാറ്റിയ
സാധനം നമ്മൾക്ക് ഒന്നുകൂടി വാറ്റാൻ അദ്ദേഹത്തോട്
പറയാം. ഇപ്പോഴും അതിന്റ രുചി വായിൽ നിൽക്കുന്നു
let us then listen his talk with good spirit.
Johnson 2016-12-19 12:44:20
Very good assessment and nicely written. Keep writing!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക