Image

തിയേറ്ററുകളിലെ ദേശീയ ഗാനം; സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന്‌ സി.പി.എം

Published on 18 December, 2016
തിയേറ്ററുകളിലെ ദേശീയ ഗാനം;  സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന്‌ സി.പി.എം

ന്യൂദല്‍ഹി: തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന്‌ മുന്‍പ്‌ ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും ഈ സമയം എല്ലാവരും എഴുന്നേറ്റ്‌ നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന്‌ സി.പി.എം.

അമിത ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ കുടുതല്‍ ശക്തമായി തുടരാന്‍ കോടതി വിധി കാരണമാകുമെന്ന്‌ സി.പി.എം പൊളിറ്റ്‌ ബ്യൂറോ വ്യക്തമാക്കി. തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലൊക്കെ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന കേരള സാംസ്‌ക്കാരിക വകുപ്പ്‌ മന്ത്രി എ.കെ ബാലനടക്കമുള്ളവരെ തള്ളിയാണ്‌ പി.ബി രംഗത്തെത്തിയിരിക്കുന്നത്‌.

ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാത്തവര്‍ക്ക്‌ ഒരുവിധ പിഴയും കോടതി വിധി നിര്‍ദേശിക്കുന്നില്ല. എന്നാല്‍,നമുക്കറിയാം ആളുകളെ ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും ഇത്‌ ഉപയോഗിക്കപ്പെടും. കുറച്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, തിരുവനന്തപുരത്ത്‌ സിനിമ പ്രദര്‍ശനത്തിനുശേഷം ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന്‌ ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 

അതിനാല്‍ തന്നെ നേര്‍ബുദ്ധി തോന്നി സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ്‌ സി.പി.എം അഭിപ്രായപ്പെടുന്നതെന്ന്‌ പാര്‍ട്ടി വ്യക്തമാക്കി.

എല്ലാ പ്രദര്‍ശനത്തിനുമുന്‍പും തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന കോടതി വിധി വിവേക രഹിതമാണ്‌. വിനോദത്തിനുവേണ്ടിയാണ്‌ ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്‌. ഒരു ബി ഗ്രേഡ്‌ ബോളിവുഡ്‌ അല്ലങ്കില്‍ ഹോളിവുഡ്‌ സിനിമയ്‌ക്കു മുന്‍പ്‌ ദേശീയത പരിശോധന അടിച്ചേല്‍പ്പിക്കുന്നത്‌ പൗരന്റെ വ്യക്തിഗതമായ തീരുമാനത്തെ ഭരണഘടനാപരമായ ദേശീയതയുമായി കൂട്ടിക്കുഴയ്‌ക്കുന്ന പരിഹാസ്യമായ നടപടിയാണെന്നും സി.പി..എം അഭിപ്രായപ്പെട്ടു.

ദേശീയഗാനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട്‌ പീപ്പിള്‍സ്‌ ഡെമോക്രസിയിലെ തിങ്കിങ്‌ ടുഗദര്‍ എന്ന ചോദ്യോത്തര പംക്തിയിലെ പ്രതികരണത്തിലാണ്‌ സി.പി.ഐ.എം നിലപാട്‌ വ്യക്തമാക്കിയത്‌.
Join WhatsApp News
Tom Abraham 2016-12-19 06:36:04
 CPIM criticism is certainly welcome. Let there be national anthem before court give a verdict. 
Let there be national anthem before court recess. Let all the Attorneys argue truthfully, like Gandhi
They practise truthful way. Is the SC still functioning the British way or ROMAN WAY ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക