Image

കേട്ടില്ലേ, തോണ്ടിയതൊരു മൂത്ത അച്ചായന്‍ (നര്‍മ്മം: സുധീര്‍ പണിക്കവീട്ടില്‍)

Published on 17 December, 2016
കേട്ടില്ലേ, തോണ്ടിയതൊരു  മൂത്ത അച്ചായന്‍ (നര്‍മ്മം: സുധീര്‍ പണിക്കവീട്ടില്‍)
സമ്മതമില്ലാത്തകൊച്ചുപെമ്പിള്ളേരെ വല്ല്യപ്പച്ചന്മാര്‍ ഒന്നു തൊട്ടാല്‍, കെട്ടിപ്പിടിച്ചാല്‍ എന്തുസംഭവിക്കും? ഇതായിരുന്നു ചര്‍ച്ചക്കായി തിരഞ്ഞെടുത്തവിഷയം.സമൂഹത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ ചര്‍ച്ചയും, സംഘടനാ രൂപീകരണവും, ലേഖനമെഴുത്തും മലയാളിയുടെ കൂടപ്പിറപ്പാണല്ലോ? ചോദ്യത്തിനുള്ള ഉത്തരവും അതിന്റെ സംഘാടകര്‍ കൊടുത്തിരുന്നു.പൊട്ടിത്തെറിക്കും, ചീറ്റിപ്പോകും, ഒലിച്ചുപോകും അല്ലെങ്കില്‍ ഉരുകിപോകും, നാണംകെടും, പുഞ്ചിരിപൂക്കള്‍ കൊഴിയും, കവിളില്‍ അടി വീഴും, അടിതെറ്റും (അടി തെറ്റിയാല്‍ ആനയും വീഴും), മുഖപുസ്തകങ്ങളില്‍മുഖം വിക്രുതമാക്കപ്പെടും, ഷുഗറിന്റെ കംപ്ലെയിന്റുള്ളവര്‍ക്ക് ഷുഗര്‍ കൂടി തലക്കറക്കം വരും, ഉത്തരം മുട്ടും. ഇതില്‍ ഏതെങ്കിലും ഉത്തരം തിരഞ്ഞെടുത്ത് സംസാരിക്കാം. അല്ലെങ്കില്‍ സ്വയം ഒരു ഉത്തരം കണ്ടുപിടിക്കാം.

സ്ത്രീ വിഷയമായത്‌കൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നല്ല ആരോഗ്യമുള്ളവരും, വടി കുത്തിപിടിച്ച, നടു വളഞ്ഞ, കുടവയറും കഷണ്ടിയുമുള്ള വയസ്സന്മാരും ധാരാളം എത്തിയിരുന്നു. ഒരു തമാശ കാണാനെന്നപോലെ യുവാക്കളും എത്തിയിരുന്നു. അവരാണല്ലോ നാളത്തെ വയസ്സന്മാര്‍. ധൈര്യശാലികളായ സ്ത്രീജനങ്ങളും ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ ആദ്യം പങ്കെടുത്ത വല്യപ്പന്‍ എഴുന്നേറ്റ് നിന്നുചോദില്ലു. ഇങ്ങനെ ഒരു ചര്‍ച്ച നടത്താന്‍ മാത്രം ഇതത്ര കാര്യമാക്കാനുണ്ടോ? എനിക്കാണെങ്കില്‍ വാതത്തിന്റെ ഉപദ്രവമുള്ളത്‌കൊണ്ട് കൈ വിരലുകള്‍ ഒന്നും വഴങ്ങുന്നില്ല. കയ്യും അതേ പോലെതന്നെ. ഞാന്‍ സ്ത്രീകളോട്് ഒന്നു ചേര്‍ന്നുനിന്ന്, വാതം പിടിച്ച ബലമില്ലാത്ത കൈകൊണ്ട് ഒന്നു തലോടും അത്രതന്നെ.  എന്റെ ദുര്‍ബ്ബലമായ കരസ്പര്‍ശം സ്ത്രീകള്‍ അറിയാറു പോലുമില്ലെന്നാണ് എന്റെ അനുഭവം. അതുകൊണ്ട് എനിക്കിതില്‍ ഒന്നും പറയാനില്ല. കൊച്ചുപെമ്പിള്ളേരെ തൊട്ടാലോ വാത്സല്യത്തോടെ ഒന്നു കെട്ടിപിടിച്ചാലോ ഒന്നും സംഭവിക്കില്ല. അവര്‍ അതൊക്കെ വല്ല്യപ്പച്ചന്മാരുടെ ഒരു സ്‌നേഹപ്രകടനം എന്നേ കാണു.

സംഘാടകന്‍ സദസ്സിന്റെ ക്ഷമചോദിച്ച്  കൊണ്ട് വിശദീകരണം നല്‍കി. "കൊച്ചുപിമ്പേള്ളര്‍ എന്നുപൊതുവായി പറഞ്ഞതാണ്. ബാലികമാര്‍ മുതല്‍ തൈക്കിളവിമാര്‍വരെയുള്ളവരെയാണു അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതുകേട്ടപ്പോള്‍ ഒരു യുവാവ് ഏണിറ്റ്‌നിന്ന് പറഞ്ഞു . മുമ്പ്പറഞ്ഞ വല്യപ്പനെപോലെ വാതമുള്ള തൈക്കിഴവിമാരും, കിഴവിമാരും സ്പര്‍ശനം അറിയാതെപോകില്ലേ? ചെറുപ്പക്കാരികള്‍ അല്ലേ ഞെട്ടിത്തെറിക്കയുള്ളു.

വല്യപ്പന്മാര്‍ ഒന്നടങ്കം ചെറുക്കനെ നേരേതിരിഞ്ഞു ബഹളം വച്ചു. '' എടാ കൊച്ചനെ തൈകിഴവിമാര്‍ കണ്ണടയൊക്കെവച്ച് ചുറ്റും നടക്കുന്നത് മനസ്സിലാക്കാന്‍ കഴിവുള്ളവരാണ്. സ്പര്‍ശനം അറിയാതെപോയാലും കണ്ണുകള്‍കൊണ്ട് കാണുമല്ലോ? അവരെയൊന്നും അങ്ങനെ പറ്റിക്കാന്‍ സാധിക്കയില്ല.

സംഘാടകന്‍ ഇടപ്പെട്ടു. ബഹുമാന്യരെ..വിഷയത്തിലേക്ക്‌വരുക. സ്ര്തീയെ അനുവാദമില്ലാതെ തൊട്ടാല്‍, കെട്ടിപ്പിടിച്ചാല്‍ എന്തുസംഭവിക്കും?

അഭിപ്രായം പറയാന്‍ വെമ്പല്‍ പൂണ്ട്‌ നിന്ന വേറൊരു അച്ചയനെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. അമേരിക്കയില്‍ ആളുകള്‍ സൗഹാര്‍ദ്ദപൂര്‍വം ആലിംഗനം ചെയ്യുന്നത് കണ്ട് വെള്ളമിറക്കി ഞാന്‍ വളരെയധികം മലയാളി പെണ്ണുങ്ങളെ പല സമ്മേളനത്തിലും വല്ല് ആലിംഗനം ചെയ്തീട്ടുണ്ട്. അവര്‍ എന്നെ അതില്‍നിന്നും വിലക്കിയിട്ടില്ല.ചിലര്‍ കെട്ടിപ്പിടിക്കാന്‍ ചെല്ലുമ്പോള്‍, ഹസ്തദാനത്തിനായി കൈ നീട്ടും അല്ലെങ്കില്‍ നമസെ്ത പറയും. അതുകൊണ്ട് ഞാന്‍ ഓര്‍ക്കാപ്പുറത്ത് പോയാണു എന്റെ മോഹം നിറവേറ്റാറുള്ളത്. അതിനായി അറേബ്യയില്‍ നിന്നും ഏറ്റവും വിലകൂടിയ കൊളോണ്‍ വരുത്തിച്ച് അതും പൂശിയാണു ഞാന്‍ ഈ വിനോദത്തിനിറങ്ങുന്നത്. കൊളോണിന്റെ മാസ്മരസുഗന്ധം ഒരു നിമിഷം അവരെ നിര്‍വീര്യകളാക്കുന്നു. അതുകൊണ്ട് ഇഷ്ടമായില്ലെങ്കിലും അവര്‍ പ്രതികരിക്കില്ല. മൂക്കടഞ്ഞ ചിലമുശടകള്‍ ഒന്ന് കുതറുമെങ്കിലും ഞാന്‍ അതുമനസ്സിലാക്കി കാര്യം സാധിച്ച് വേഗംസ്ഥലം വിടും. ആശ്ശേഷണം ആരോഗ്യത്തിനു വളരെ നല്ലതാണ്. ഓരൊ തവണ ആശ്ശേഷിക്കുമ്പോഴും നമുടെ പിറ്റുറ്റെറിഗ്രന്ഥി ഓക്‌സിടോസിന്‍ എന്ന സ്രാവം പുറപ്പെടുവിക്കുന്നു. ഹ്രുദയമിടിപ്പുകളെ ക്രമപ്പെടുത്തുന്നു. സമ്മതമില്ലാത്ത സ്ര്തീകളെ ആലിംഗനം ചെയ്യുമ്പോള്‍ ഈ ഗുണമുണ്ടാകുമോ എന്നറിയില്ല. എന്നാല്‍ എന്നെ സം ബന്ധിച്ചേടത്തോളം എന്താണു സംഭവിക്കുന്നതെന്നു സ്ര്തീകള്‍ അറിയുന്നതിനുമുമ്പ് ഞാനും എന്റെ കൊളോണും കൂടി ആവശ്യം നിറവേറ്റിയിരിക്കും.

സദസ്സ് ശബ്ദമുഖരിതമായി. ഏതാണു ആ കൊളോണ്‍? വല്യപ്പന്മാര്‍ പേനയും കടലാസ്സുമെടുത്ത് കൊളോണിന്റെ പേരു എഴുതിയെടുക്കാന്‍ തുടങ്ങി. യുവാക്കള്‍ക്ക് അതു ഹരം പകര്‍ന്നു. അവര്‍ ഉച്ചത്തില്‍ വിളില്ല് പറഞ്ഞു. കൊളോണ്‍ പൂശി പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാന്‍ പോകുന്ന വല്യപ്പന്‍ ആളു മോശക്കാരനല്ലല്ലൊ? ''എന്തിനാണു മറ്റു സ്ര്തീകളെന്കെട്ടിപ്പിടിക്കാന്‍ പോകുന്നത്?്, വീട്ടില്‍നിന്നും വല്യമ്മച്ചിയെ കെട്ടിയെടുത്താല്‍ പോരേ? തൊട്ടാല്‍ എന്തുസംഭവിക്കുമെന്ന ചര്‍ച്ചയില്‍ അല്ലായന്‍ ഒരു പടിമുന്നോട്ട് വച്ച് കെട്ടിപ്പിടിക്കുന്ന വിദ്യയെപ്പറ്റി വിവരിച്ചപ്പോള്‍ സംഘാടകാരില്‍ ഉള്‍പ്പെട്ട ഒരു സ്ര്തീ അപ്പോള്‍ ഏണീറ്റ് നിന്നു.

എല്ലാവരും അവരിലേക്ക് ഉറ്റുനോക്കി. വിദ്യാസമ്പന്നയായ ആ സ്ത്രീ എന്തു പറയാന്‍പോകുന്നു എന്നുകേള്‍ക്കാന്‍ എല്ലാവരും ശ്വാസമടക്കി ഇരുന്നു.“All the perfumes of Arabia will not sweeten our bodies” പിന്നെ കൊളോണ്‍ അടിച്ച് വിലസുന്ന വല്ല്യപ്പനോട് അവര്‍ പറഞ്ഞു '' നിങ്ങളുടെ പ്രായത്തെ മാനിച്ച്  ഞങ്ങള്‍ ഒന്നും മിണ്ടിയില്ലെന്ന് കരുതി അത് ഞങ്ങളുടെ സമ്മതമാണെന്നു കരുതരുത്. നിങ്ങളുടെ ഒരു കൊളോണ്‍ മണത്ത് മതിമറക്കാന്‍ മാത്രം ഞങ്ങള്‍ വിമൂഢരല്ല.

ഒരു പാവം വല്ല്യപ്പന്‍ അപ്പോള്‍ പറഞ്ഞത് രസകരമായി." എന്റെ ഭാര്യ ഏലിയാമ്മയെ പോലും ഒന്നു മുറുക്കി കെട്ടിപ്പിടിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എന്നിട്ടല്ലേ മറ്റുള്ള പെണ്ണുങ്ങളെ തൊടാനും, കെട്ടിപ്പിടിക്കാനും പോകുന്നത്. അതൊക്കെ ഒരു ഞരമ്പ് രോഗമല്ലേ?. അത് നിര്‍ത്താന്‍ പെണ്ണുങ്ങള്‍ കയ്യുയര്‍ത്തണം. മുഷ്ടി ചുരുട്ടി മൂക്കത്ത് നല്ല ഇടി കൊടുത്താല്‍ "വല്യപ്പന്മാരുടെ' ഇളക്കവും, ഇടര്‍ച്ചയും ഒക്കെ തീരും. കിഴവന്മാരുടെ കെട്ടിപ്പിടുത്തവും, മൂരി ശ്രുംഗാരവും അനുഭവിക്കേണ്ടി വന്നവര്‍ അതേക്കുറിച്ച് വിലപിക്കരുത്.  അതേക്കുറിച്ച്  എഴുതി സമയം കളയാനും പോകരുത്. എഴുതിയിട്ട് എന്തു കാര്യം. അമേരിക്കന്‍മ ലയാളി സമൂഹത്തില്‍ വായനകാരില്ലെന്നല്ലേ കേള്‍ക്കുന്നത്? സംഭവസ്ഥലത്ത് വച്ച് അത്തരം മുക്രയിടുന്ന മൂരികളെ കൈകാര്യം ചെയ്യണം. സാഹിത്യത്തിലും മുക്രയിട്ട മൂരികള്‍ മഷിവറ്റിയ പേനയും കൊണ്ട് വരുന്നത് കാണാം. വിലപിച്ചിട്ട് കാര്യമില്ല. പെരുമാറ്റ ദൂഷ്യത്തിനു ചുട്ട അടി. പേടിക്കണ്ട. വയസ്സന്മാര്‍ പിന്നെ ഈ സാഹസത്തിനു തുനിയില്ല.

വല്ല്യപ്പച്ചന്മാര്‍ കൊച്ചുപിമ്പെള്ളേരെ അവരുടെ സമ്മതമില്ലാതെ തൊട്ടാല്‍ എന്തു സംഭവിക്കും? ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. കാരണം ഭാരത സ്ര്തീതന്‍ ഭാവശുദ്ധി കാത്ത് സൂക്ഷിക്കുന്നവരായിരുന്നു എല്ലാവരും. അവര്‍ മാനക്കേട് ഓര്‍ത്ത് മിണ്ടിയില്ല. എന്നാല്‍ ഇപ്പോള്‍ മലയാളി സ്ര്തീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴല്ലേ അച്ചായന്മാരുടെ തനിനിറം പുറത്ത്‌ വരുന്നത്. ബുദ്ധിമതികളായ സ്ര്തീകള്‍ കൈ കൊടുത്തും, നമസെ്ത പറഞ്ഞും അത്തരക്കാരില്‍നിന്നും ഒഴിഞ്ഞ് നില്‍ക്കും. ഓര്‍ക്കാപ്പുറത്ത് ചാടിവീഴുന്നവരില്‍ നിന്നും ഒഴിയാന്‍ പഠിക്കണം. ഇല മുള്ളില്‍ വീണാലും മുള്ളു ഇലയില്‍ വീണാലും ഇലക്ക് തന്നെ കേടു എന്ന കാര്യത്തിനു മാറ്റമില്ല. അതുകൊണ്ട് ഇല കീറാതെ നോക്കുക. ഒരു സുമംഗലി വളരെ ശക്തമായി അഭിപ്രായം പ്രകടിപ്പിച്ചു.

ഇതൊക്കെ വല്ല്യപ്പച്ചന്മാരുടെ ഒരു തമാശയായി പൊറുത്ത് കൂടെ അമ്മാമ്മാമാരെ എന്നു ഒരു കൊച്ചു മകന്‍ അപേക്ഷിച്ചു. ഇനിമുതല്‍ വല്ല്യപ്പന്മാരെ സൂക്ഷിക്കണമെന്ന് വേറൊരു കൊച്ചുമോള്‍ (പേരല്ല, പേരക്കുട്ടി എന്നര്‍ത്ഥത്തില്‍). സദസ്സിലെ പിരിമുറുക്കം പോയി എല്ലാവരും ചിരിക്കാന്‍ തുടങ്ങി. സംഘാടകന്‍ വീണ്ടും ഇടപ്പെട്ടു. ഇതേക്കുറിച്ച് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടൊ?

നരച്ച മുടി കറുപ്പിക്കാതെ വയസ്സ്പുറത്ത് കാണപ്പെടുന്നതില്‍ വിരോധമില്ലാത്ത ഒരു വല്ല്യപ്പന്‍ ഇങ്ങനെ ബോധിപ്പിച്ചു. ഒരു സ്ര്തീയോട് പിത്രു-സഹോദര സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. മുടി കറുപ്പിച്ചും  ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞും പ്രായം മറച്ചുവച്ച് നടക്കുന്നവര്‍ സ്‌നേഹ പ്രകടനങ്ങള്‍ക്ക് പോകാതിരിക്കയാണു നല്ലത്. കാരണം ഒരു സ്ര്തീയെ സ്‌നേഹത്തോടെ ഒന്നു ചുമലിലോ, പുറത്തോ തട്ടിയാല്‍ അവര്‍ക്കറിയില്ലല്ലോ അത് ചെയ്യുന്നത് വെളുത്ത വാര്‍ദ്ധക്യം കറുപ്പിച്ച ഒരു വല്ല്യപ്പനാണെന്ന്. അവര്‍ അപ്പോള്‍ മറ്റുപലതും തെറ്റിദ്ധരിക്കും. അതുകൊണ്ട ്വ്രുദ്ധരായ പുരുഷന്മാരെ നിങ്ങള്‍ ഇനിമുതല്‍ വയസ്സന്മാരായി നടക്കുക. അപ്പോള്‍ ഇങ്ങനെ ഒരു പ്രശ്‌നമുണ്ടാകില്ല..പിന്നെ ആവശ്യമില്ലാതെ മറ്റ് സ്ര്തീകളെ തൊടാനും, കെട്ടിപ്പിടിക്കാനും തോളില്‍ കൂടി കയ്യിടാനും പോകാതിരിക്കുക. 

പൊതുസമ്മേളനങ്ങളില്‍ വരുന്ന സ്ര്തീ എന്താ അച്ചാറാണൊ തൊട്ടുനോക്കാന്‍. വീട്ടില്‍ നല്ല പഴകിയ ഉപ്പുമാങ്ങയുണ്ടാകുമല്ലോ? അതില്‍ തൊട്ടുകളിച്ചാല്‍ പോരേ?വാര്‍ദ്ധക്യത്തിന്റെ മാന്യത കളയാതിരിക്കുക മൂത്ത അച്ചായന്മാരേ. പരസ്ര്തീയെ തോണ്ടാനും, തൊടാനും, കെട്ടിപ്പിടിക്കാനും പോകാതിരിക്കുക. ഞാന്‍ എന്റെ വാക്കുകളെ അവസാനിപ്പിക്കുന്നു.

യോഗം അവസാനിപ്പിച്ചുകൊണ്ട് സംഘാടകന്‍ പറഞ്ഞ വാക്കുകള്‍: വയസ്സായ പുരുഷന്മാര്‍ കരിവാരിതേച്ച് മുടി കറുപ്പിക്കാതിരിക്കുക, വയസ്സന്മാര്‍ക്ക് ചേരുന്ന വിധം വസ്ത്രം ധരിക്കുക. സ്ര്തീകളില്‍ നിന്നും മാന്യതയുടെ അകല പരിധി പാലിക്കുക. പൂവ്വാലവേഷം ചെറുപ്പം വിടുന്ന വരെ മാത്രമേ യോജിക്കയുള്ളു. വയസ്സന്‍ എന്നു സമ്മതിക്കുക. അപ്പോള്‍ സ്ര്തീകളില്‍ നിന്നും പരാതികള്‍ കുറയും. വയസ്സന്മാര്‍ ചെറുപ്പകാരായി നടിച്ച് സ്ര്തീകളുടെ പുറകെ കൂടിയാല്‍ അവര്‍ പ്രതികരിക്കും. അല്ലെങ്കില്‍ അവര്‍ അതു കാര്യമാക്കിയെന്ന് വരില്ല. വല്ല്യപ്പന്മാരുടെ വല്ല്യമ്മച്ചിമാര്‍ക്ക് ഈ സ്‌നേഹപ്രകടന കാര്യങ്ങളില്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒന്നു കൂടികെട്ടുന്ന കാര്യം ചിന്തിക്കുക. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകയില്ലല്ലോ. അപ്പോള്‍ പിന്നെ തുടക്കം മംഗല്യം..തന്തുനാനേനാ... കൊച്ചുപിള്ളേര്‍ക്ക് ആടി തിമിര്‍ക്കാം, കേട്ടില്ലേ ഐക്യനാട്ടില്‍ വല്ല്യപ്പന്മാര്‍ക്കൊക്കെ കല്യാണം. വയസ്സ് കാലത്ത്‌ വീണ്ടുമൊരു മംഗല്യം.. .കേട്ടില്ലേ തോണ്ടി പോയത് നരവീണൊരു വല്ല്യപ്പന്‍..

വാല്‍ക്കഷണം" ഈ ക്രിസ്തുമസ്സിനു എല്ലാ വല്ല്യപ്പന്മാര്‍ക്കും മുന്തിയ കൊളോണ്‍ സമ്മാനമായി നല്‍കുക.

***************
Join WhatsApp News
A. C. George 2016-12-17 23:45:58
Sudhir Sir, You presented these  every day male-female relationship and related delicate actions, re-actions all mixed with some humour. Now the leaf and the thorn are safe, I suppose. Now a days especially this is the talk of the town and also every nook and corner of Malayalee Meetings, encluding Foama-Fokana meetings in Philadephia, New Jersey, New York, Chicago, Las Vegas, LA and also my home town Houston. Even though the season is cold winter, the subject matter is very hot, so as per your "NARMAM" the participation from the young and old is large and intense.  So, while you pauce for photo for any thing, encluding FOMA-FOKANA-Church Temple groupings you have to be very care ful.  Your actions and body language must be proper and fitting. Any way, your craft of writings and selection of words are all appealing to me and it is a matter of fun and joy. Keep it up. MerryXmas & Happy new year. 
Tom Tom 2016-12-18 15:24:35
മലയാളീ മങ്കമാരുടെ ചില പ്രതികരണങ്ങള്‍ തിരിച്ചറിയാന്‍ ഇത് വരെ കഴിയാത്തവര്‍ ഇത് കൂടി ഒന്ന് കൂട്ടി വായിക്കുവാന്‍ അപേക്ഷിക്കുന്നു. സഹൃദയരായി നമ്മള്‍ അവരെ സമീപിക്കുമ്പോള്‍, അവരുടെ തല ഇടത്തോട്ടും വലത്തോട്ടും മെല്ലെ ആട്ടി കാണിച്ചാലോ, കൊണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ സ്വന്തം കൈപ്പത്തി ആരും കാണാതെ നിങ്ങളെ കാണിച്ചാലോ അതിന്റെ അര്‍ഥം "NO MEANS NO" എന്ന് തന്നെയാണ്. മൌനം സമ്മതമാകുമ്പോള്‍, ഏഷ്യാനെറ്റ്‌ വാര്‍ത്താ ചാനലിലെ മുന്‍ഷിയുടെ വാക്കുകള്‍ കടം എടുത്തു കൊണ്ട് ഇവിടെ കുറിക്കട്ടെ.... "തൊട്ടു നോക്കുന്നതിനേക്കാള്‍ സുഖകരം, ഒന്ന് ഞെക്കി നോക്കുന്നത് അല്ലെ..."

andrew 2016-12-22 07:12:56

Sex is a primary need like food for all living beings. Among all beings except humans act of sex is accomplished as a result of mutual attraction. Humans are the only species which has adulterated & polluted the Nature. Humans achieved the ability to have sex 365 days while other species are still limited to seasons or Nature's way.

Sex was never a sin or is a sin. Perverted priests declared it as a sin to create guilt feeling in the believer and enslave them. Humans if they attract each other and with mutual desire perform sex; it is Nature's way. But if it is one-sided act or attraction, it is perverted sex. Men are enslaved to perverted sex more than women.

Is he trying to cover up his inferiority ?

വിദ്യാധരൻ 2016-12-22 09:39:14

സൃഷ്ടിയുടെ പിന്നിലെ കാമഭാവന വിസ്മയകരതന്നെ. ആ ലൈംഗികതൃഷ്‌ണ എല്ലാ ജീവജാലങ്ങളിൽ എന്ന പോലെ  കലാകാരന്മാരെയും എഴുത്തുകാരെയും ഭരിക്കുന്നു.  ഇതിനെ പാപമായി കരുതുകയും എന്നാൽ സൗകര്യം കിട്ടുമ്പോൾ കവരുകയും ചെയ്യുന്നവരാണ് ബ്രഹ്മചര്യവ്രതത്തിന്റെ മറവിൽ കഴിയുന്ന കാവ്യവസ്ത്രധാരികളായ പുരോഹിതവർഗ്ഗമാണ്. ഇവർ ഇവരോട് തന്നെ നിരന്തരവും കാമയുദ്ധം ചെയ്യുന്നു. ചിലർ മുഷ്ടിമൈഥുനത്തിൽ ആനന്ദം കണ്ടെത്തുന്നു. ചിലർ ഭക്തരെ ആദ്ധ്യാത്മിക നിർവൃതിയിൽ എത്തിച്ചു അവരുടെമേൽ ചാടി വീഴുന്നു.

എന്തായാലും ഒരു കവി എങ്ങനെ കാമലീലകളെ കാണുന്നു എന്ന് നോക്കൂ

ത്രാണിപ്പെട്ടോരു തണ്ടാർശരവിരുതിലണി
     പ്പൊട്ടലിഞ്ഞും കിഴിഞ്ഞും
വേണിക്കെട്ടൊട്ടഴിഞ്ഞും കുളുർമുലകളുല-
    ഞ്ഞൊന്നു ചാഞ്ഞും കുഴഞ്ഞും
ക്ഷീണപ്പെട്ടേവമിന്നീ രവികരമണയും
    വ്രാന്തയിൽ സ്വാന്തമോദാൽ
വാണിക്കുട്ടിക്കുരംഗാക്ഷികളിളവെയിൽ കൊ-
    ള്ളുന്നു കൊള്ളാമിതേറ്റം (കാമതിലകംഭാണം -വെണ്മണി മഹൻനമ്പൂതിരി )

വർദ്ധിച്ച കാമലീലകളിൽ മുഴുകി മനോഹരമായ സിന്ദൂരകുറി മാഞ്ഞുപോയവരും ഉടുവസ്ത്രങ്ങൾ അഴിഞ്ഞുപോയവരും കുളിർമുലകൾക്ക് ഉലച്ചിൽ തട്ടിയവരും ക്ഷീണിതഗാത്രകളുമായി തീർന്നവരുമായ വേശ്യാപ്പെൺകൊടികളായ സുന്ദരിമാർ സൂര്യരസ്മി പതിക്കുന്ന വരാന്തയിൽ ഇരുന്നു ഇളവെയിൽ കൊണ്ട് ആശ്വസിക്കുന്നു -ഇതുകൊള്ളാവുന്ന കാഴ്ചതന്നെ !  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക