Image

ഉണ്ണിയേശുവിനോട് സഹതാപം കാട്ടി ജയിലിലായി

പി. പി. ചെറിയാന്‍ Published on 17 December, 2016
ഉണ്ണിയേശുവിനോട് സഹതാപം കാട്ടി ജയിലിലായി
ബെത്‌ലഹേം (പെന്‍സില്‍വാനിയ):  നാറ്റ്‌വിറ്റി സീനില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഉണ്ണിയേശുവിനെ കണ്ടപ്പോള്‍ ജാക്വിലിന്‍ റോസ്സിന് സഹതാപം. മാതാപിതാക്കളായ മേരിയും, ജോസഫും ഉണ്ണിയേശുവിനെ വേണ്ടതുപോലെ ശുശ്രൂഷ നല്‍കുന്നില്ല എന്നൊരു തോന്നല്‍, പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. ഉണ്ണിയേശുവിനെ അവിടെ നിന്നും എടുത്ത് സമീപത്തുള്ള ആശുപത്രിയുടെ മുമ്പില്‍ കൊണ്ടുവെച്ചു. ഒരു കുറിപ്പും അതോടൊപ്പം ഉണ്ടായിരുന്നു. ജോസഫിനും, മറിയക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നുവത്.

മാതാപിതാക്കളുടെ അശ്രദ്ധയാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ഉണ്ണിയേശുവിന്റെ വലത് പാദം റോസ്സ് അറുത്തുമാറ്റിയിരുന്നു.

ഈ സംഭവം വളരെ ഗുരുതരമായാണ് പോലീസ് പരിഗണിച്ചത്. 2700 ഡോളര്‍ വിലമതിക്കുന്ന ഹേര്‍സിലിനില്‍ തിര്‍ത്ത ഉണ്ണിയേശുവിനെ മോഷ്ടിച്ചതിനും, വലതു പാദം വിക്യതമാക്കിയതിനും റോസ്സിന്റെ പേരില്‍ പോലീസ് കേസ്സെടുത്തു.

49 വയസ്സുള്ള റോസ്സിന് തോന്നിയ സഹതാപത്തിന് കോടതി എന്ത് ശിക്ഷയാണ് നല്‍കുന്നതെന്ന് പ്രവചിക്കുക അസാധ്യം. ജയിലിലടച്ച റോസ്സിന് വേണ്ടി ഇതുവരെ ആരും കോടതിയില്‍ ഹാജരായിട്ടില്ല.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക