Image

മാതാവിനെ കൊലപ്പെടുത്തുന്നതിന് വാടകകൊലയാളി: മകനും, കൊച്ചുമകനും അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 16 December, 2016
മാതാവിനെ കൊലപ്പെടുത്തുന്നതിന് വാടകകൊലയാളി: മകനും, കൊച്ചുമകനും അറസ്റ്റില്‍
ഫ്‌ളോറിഡ: 73 വയസ്സുള്ള മഗ്ദലീന്‍ നറീനെ കൊലപ്പെടുത്തുന്നതിന് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വംശജനായ മകന്‍ സൂരജും (44) കൊച്ചുമകന്‍ ക്രിസ്റ്റഫറും (20) പോലീസ് പിടിയിലായി.

വീറോ ബീച്ച് മെക്‌ഡൊണാള്‍ഡില്‍ വെച്ച് മൂവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കയത്.

55 വയസ്സുള്ള ഭവനരഹിതനായ മൈക്കിള്‍ ഹമോണ്‍സിന് പ്രതിഫലമായി 10,000 ഡോളറാണ് നല്‍കിയിരുന്നത്.

ഡിസം. 8ന് മഗ്ദലീനെ അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച് കാറില്‍ കയറ്റി കൊണ്ടു പോയി കനാലില്‍ തള്ളാനായിരുന്നു നിര്‍ദ്ദേശം.

ഈ വിവരം അറിഞ്ഞ മറ്റൊരു ഹോംലസ്മാനാണ് പോലീസിനെ അറിയിച്ചത്.

ഡിസംബര്‍ 6നാ പോലീസ് മൂന്നുപേരേയും അറസ്റ്റ് ചെയ്തതിനാല്‍ പദ്ധതി നടപ്പാക്കല്‍ പരാജയപ്പെട്ടു. പിതാവിനെ ഭയപ്പെട്ടിരുന്നതിനാലാണ് ഈ ഗൂഡാലോചനയില്‍ പങ്കെടുത്തതെന്ന് മകന്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

പിതാവും മകനും തൊഴില്‍ രഹിതരാണെന്നും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് തയ്യാറാക്കിയ കുറ്റ പത്രത്തില്‍ പറയുന്നു.

പി.പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക