Image

കൃഷ്ണനും ക്രിസ്തുവും വാസുദൈവ കുടുംബകവും (ജോസഫ് പടന്നമാക്കല്‍)

Published on 15 December, 2016
കൃഷ്ണനും ക്രിസ്തുവും വാസുദൈവ കുടുംബകവും (ജോസഫ് പടന്നമാക്കല്‍)
ഭഗവാന്‍ ശ്രീകൃഷ്ണനെ അവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമായി കണക്കാക്കുന്നു. അതായത് സാക്ഷാല്‍ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.

ക്രിസ്തു ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവനും ത്രിത്വത്തിലെ പുത്രന്‍ തമ്പുരാനും മേരിയുടെ പുത്രനും ജോസഫിന്റെ സംരക്ഷണയില്‍ വളര്‍ന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു. കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളില്‍ ജീവിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താന്‍ സ്‌നേഹിക്കുന്നപോലെ അയല്‍ക്കാരനെയും സ്‌നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാര്‍ഥന, ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകള്‍ ഗീതയിലും ബൈബിളിലുമുണ്ട്.

ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ മക്കളെന്നുള്ള വസ്തുത മറക്കരുതെന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഗോള മതസമ്മേളന വേദിയില്‍വെച്ചുള്ള ഒരു പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവില്‍ക്കൂടി മാത്രമേ രക്ഷ പ്രാപിക്കാന്‍ സാധിക്കുള്ളുവെന്നായിരുന്നു നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും കാണാം.

മാര്‍പ്പാപ്പാ പറഞ്ഞു, 'പരോപകാരവും സാമൂഹിക സേവനവും അയല്‍ക്കാരനെ സ്‌നേഹിക്കുകയുംവഴി ദൈവത്തില്‍ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും മനുഷ്യ സ്‌നേഹത്തിന്റെ ഭാഗമാണ്.' നാം അങ്ങനെ പരിവര്‍ത്തനങ്ങളില്‍ക്കൂടി പുതിയ ഒരു തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യന്‍ കൊടുംയാതനകള്‍ അനുഭവിക്കുമെന്ന നരകമെന്ന സങ്കല്‍പ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്‌നേഹമായി യോജിക്കുന്നതല്ല. ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്. മാര്‍പ്പാപ്പായുടെ െ്രെകസ്തവമൂല്യങ്ങളില്‍ക്കൂടിയുള്ള നൂതനമായ ചിന്താഗതികള്‍ ഹൈന്ദവ ദര്‍ശനത്തിന്റെ പകര്‍പ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും ദൈവസ്‌നേഹത്തിന്റെ മുമ്പില്‍ ഒന്നായി പരബ്രഹ്മത്തില്‍ ലയിക്കുമെന്നാണ് ഹൈന്ദവ തത്ത്വങ്ങളും പറയുന്നത്.

മാര്‍പ്പാപ്പാ പറയുന്നു, "എല്ലാ മതങ്ങളും സത്യമാണ്. കാരണം, പാവനമായ മനസുകളില്‍ അവരുടെ വിശ്വാസം അവര്‍ സംരക്ഷിക്കുന്നു. അവരുടെ വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവര്‍ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂര്‍വം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ഒരു സ്‌നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേല്‍ ശിക്ഷിക്കുന്നില്ല." ' യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാര്‍വരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും' മാര്‍പ്പാപ്പാ പറഞ്ഞു.

യേശുവിന്റെ കഥയും കൃഷ്ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും ദൈവികാത്മാവിനാല്‍ ജനിച്ചു. ബാവാ, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയില്‍ ജനിച്ചപ്പോള്‍ ശിവ, വിഷ്ണു, ബ്രഹ്മാവു ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണന്‍ ജനിച്ചു. ഇരുവരുടെയും പിതാവു ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാര്‍ കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളില്‍ അവരെ ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ ജനനത്തില്‍ പരിഭ്രാന്തനായ 'കംസന്‍' നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവര്‍ത്തി നാടാകെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്. ആത്മീയതലങ്ങളില്‍ ഉണര്‍വുണ്ടാകാന്‍ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ രണ്ടു മഹാത്മാക്കളും അത്ഭുതങ്ങള്‍ കാണിക്കുകയും മരിച്ചവരെ ഉയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താന്‍ ക്രിസ്തുവും കൃഷ്ണനും സമാനമായ തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു. കൃഷ്ണന്‍ വേടനാല്‍ കൊല്ലപ്പെടുമെന്നു മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീര്‍ഘദര്‍ശികളുടെ ദര്‍ശനങ്ങളും ചിന്തനീയമാണ്. കന്നുകാലികളും ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.

മനസുനിറയെ പരവശനായിരുന്ന അര്‍ജുനന്‍ ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തില്‍നിന്നും ഭീരുവിനെപ്പോലെ ദുര്‍ബലഹൃദയനായി പിന്തിരിയാന്‍ ശ്രമിച്ചപ്പോഴും തേരിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനുവേണ്ട ആത്മബലം നല്‍കിക്കൊണ്ടിരുന്നു. ‘സര്‍വ്വ ചരാചരങ്ങളെയും ഭഗവാന്‍ കൃഷ്ണന്‍ സൃഷ്ടിച്ചുവെന്നു ഭഗവദ് ഗീതയില്‍ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വര്‍ഗീയ മഹത്വത്തില്‍ സര്‍വ്വതും നിലനിര്‍ത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ സൃഷ്ടാവുമാണ്. സര്‍വത്തിന്റെയും ഉറവിടവും അസ്തിത്വവും ഭഗവാന്‍ കൃഷ്ണനില്‍ നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, "ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ ആരംഭവും അവസാനവും എന്നില്‍നിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാന്‍ തന്നെയാകുന്നു. ഞാനില്ലെങ്കില്‍ ഒന്നുമില്ല, ജീവനുമില്ല. സര്‍വ്വതും നിത്യമായ നിര്‍ജീവമായ ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’

പുതിയനിയമത്തില്‍ ജോണിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍ പഠിപ്പിക്കുന്നു, ‘ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു." ആദിയും അന്തവും അവന്‍തന്നെ, സര്‍വ്വതും അവന്‍ സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീര്‍ന്നു. നമ്മില്‍ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദര്‍ശിക്കുന്നു. പിതാവിങ്കലും അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനില്‍ സത്യവും കൃപയും നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ യേശുവില്‍ മുഴങ്ങി കേള്‍ക്കുന്നു.' പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കള്‍ക്കും മുന്നേ അവനുണ്ടായിരുന്നു.

ഭഗവദ് ഗീത പഠിപ്പിക്കുന്നതു കൃഷ്ണ ഭക്തനായ ഒരുവന്‍ നിത്യജീവിതത്തില്‍ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനില്‍ വിശ്വസിക്കുന്നവര്‍ നശിക്കുന്നില്ല. നിത്യമായ ജീവിതം അവര്‍ക്കുണ്ട്.

എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ യുക്തിയെന്തായിരിക്കണം? 'സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്' രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും പറയുന്നു. അതേ, ഒരേ സൃഷ്ടാവ് അവന്‍ തന്നെയാണ്; അവന്‍തന്നെ 'സത്യവും ജീവനുമാകുന്നു. നിത്യതയിലേക്കുള്ള വഴി അവന്‍ മാത്രമെന്നും പറയുന്നു. അവനില്‍ക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ. ഒന്നുകില്‍ ഈ രണ്ടു മതങ്ങളില്‍ ഏതെങ്കിലുമൊരു മതം വ്യാജനിര്‍മ്മിതമോ തട്ടിപ്പോ കപടതയോ, ആയിരിക്കാം. അല്ലെങ്കില്‍ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട് രണ്ടുകാലങ്ങളായി, രണ്ടു സംസ്കാരങ്ങളില്‍, ചരിത്രത്തിന്റെ ഏടുകളില്‍ ലിഖിതമായതായിരിക്കാം.

ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്താല്‍ ഒന്നുതന്നെയെന്നു തോന്നിപ്പോവും. 'ക്രിസ്‌റ്റോസെന്ന' ഗ്രീക്ക് പദത്തില്‍നിന്നാണ് 'െ്രെകസ്‌റ്റെന്ന' പദമുണ്ടായത്. 'കൃഷ്ണാ'യെന്ന സംസ്കൃതവാക്കിന്റെ ശബ്‌ദോല്‍പത്തിയില്‍ നിന്നും ഗ്രീക്കുപദമായ 'ക്രിസ്‌റ്റോസെന്ന' വാക്കുണ്ടായതായി ഭാഷാപണ്ഡിതര്‍ വിശ്വസിക്കുന്നു. 'ക്രിസ്റ്റാ ക്രിസ്റ്റാ'യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്. 'കൃഷ്ണാ'യെന്നു പറഞ്ഞാല്‍ സംസ്കൃതത്തില്‍ ആകര്‍ഷണ ശക്തിയെന്നും അര്‍ത്ഥമുണ്ട്. നാം ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോള്‍ ഒരേ സത്യത്തിന്റെ വഴിയില്‍ക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന പ്രാര്‍ഥന സത്യത്തില്‍ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകള്‍ നിറഞ്ഞതുമാകാം.

എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കള്‍ പറയാറുണ്ട്. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമെന്നു പറയാന്‍ ബൗദ്ധിക തലങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു ഹിന്ദു പറയാന്‍ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികള്‍ ഹൈന്ദവരുടെ ആ തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികള്‍ കാണുന്നത്. എല്ലാ മതങ്ങളെയും തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകള്‍ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങളായിരിക്കാം. എന്നാല്‍ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങള്‍ ഹിന്ദുമതത്തെ തുല്യമായി കാണാന്‍ ആഗ്രഹിക്കില്ല.

'മതങ്ങളെല്ലാം തുല്യമെന്ന് ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു' ഹിന്ദു മതത്തിലുള്ളവര്‍ പറയും. കൃസ്തുമതത്തെയും ഇസ്‌ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങള്‍ ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കള്‍ പറയും. വാസ്തവത്തില്‍ ഹിന്ദു കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങള്‍ ഹിന്ദുക്കളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങള്‍ പഠിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തന്നെയും മറ്റുള്ള മതങ്ങള്‍ക്ക് അത് വെറുപ്പ് ജനിപ്പിക്കാന്‍ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള മതങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നു വരില്ല.

ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. െ്രെകസ്തവ മതങ്ങളിലെ പുരോഹിതര്‍ മുഖാമുഖം ഹൈന്ദവ മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തില്‍ ഹൈന്ദവര്‍ ചേര്‍ന്നില്ലെങ്കില്‍ അവര്‍ നരകത്തില്‍ പോവുമെന്നും പ്രചരണം നടത്തും. 'അവര്‍ പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങള്‍ അവരോടു പറഞ്ഞിരുന്നു. അവര്‍ കേള്‍ക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവര്‍ തെറ്റായ ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു. അവര്‍ക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.' അതേ സമയം ഹൈന്ദവ തത്ത്വങ്ങള്‍ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ മഹത്വം ഉത്‌ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്. മതങ്ങള്‍ മനുഷ്യനെ നേരായ വഴിയില്‍ക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു. 'വാസുദൈവ കുടുംബകമെന്ന ' വേദതത്ത്വങ്ങളുള്‍ക്കൊണ്ടു മതങ്ങളുടെ സാരാംശം കൈക്കൊള്ളാന്‍ ഹൈന്ദവര്‍ സര്‍വ്വമത സമ്മേളനങ്ങളില്‍ പങ്കുകൊള്ളാറുണ്ട്. എല്ലാ മതങ്ങള്‍ക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങള്‍ പരസ്പര സ്പര്‍ത്തയോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളില്‍ അവന്‍ ക്രിസ്ത്യാനി, മുസ്ലിം അല്ലെങ്കില്‍ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ പുരോഹിതര്‍ പഠിപ്പിക്കുന്നത്.

ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും ഭാവനയിലുള്ള ദൈവത്തെ പൂജിക്കാന്‍ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു മുദ്രകുത്തി അവനെ വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട കൂടുന്നവര്‍ മതപരിവര്‍ത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദന്‍ പറഞ്ഞതുപോലെ 'ഒരുവന്‍ മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ അവന്‍ സ്വന്തം വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ ശത്രു'വുമാകുകയാണ്.

ഭാരതീയ സന്യാസികള്‍ പുരാതനകാലം മുതല്‍ ദര്‍ശിച്ചിരുന്നത് നാനാത്വത്തില്‍ ഏകത്വമായിരുന്നു. ദൈവത്തിന്റെ 'സത്ത' ഓരോരുത്തരുടെയും ഉപബോധമനസുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാന്‍ കഴിയുള്ളൂ. അതിലേക്കുള്ള വഴികള്‍ കഠിനവും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കാം. മുള്‍ക്കിരീടമണിഞ്ഞ യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടില്‍ ജനിക്കുകയും മരിക്കുകയുമെന്ന പ്രക്രീയകള്‍ യുഗങ്ങളായി അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയില്‍ വീഴുന്ന ഓരോരുത്തരും 'വാസുദൈവ കുടുംബകമെന്ന ' ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും ചെയ്യുന്നു.

ഉപബോധമനസില്‍ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത ദൈവമെന്നുള്ളത് ദൈവത്തെയറിയാന്‍ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ ദൈവത്തെപ്പറ്റി സംസാരിച്ചു. 'സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കൂവെന്നു' പറഞ്ഞു. എന്നാല്‍ ബൗദ്ധികതലങ്ങളില്‍ ഒന്നുകൂടി ഉയര്‍ന്നവന്‍ ക്രിസ്തുവചനം മറ്റൊരു വിധത്തില്‍ പറയും, "ഞാന്‍ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും." ആത്മത്തില്‍ പൂര്‍ണ്ണത പ്രാപിച്ചവന്റെ നാവില്‍നിന്നും ക്രിസ്തുവചനം പറയുന്നതിങ്ങനെ, "ഞാനും പിതാവും ഒന്നാകുന്നു." ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ യാതനകളില്‍ക്കൂടി പിതാവിലും ലയിച്ചു. 'ഞാനും പിതാവും ഒന്നാണെന്നുള്ള' അതേ ക്രിസ്തുവചനങ്ങള്‍ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു.

ശ്രീ രാമകൃഷ്ണ പരമഹംസന്‍ തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദന്‍) വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സില്‍ കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ 'സത്ത'. വാസ്തവത്തില്‍ പരമപീഠങ്ങളില്‍ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാര്‍ പില്‍ക്കാലങ്ങളില്‍ പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാര്‍ പഠിപ്പിച്ചതിനു വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന ശിക്ഷ്യഗണങ്ങള്‍ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ അവര്‍ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ മനുഷ്യരാക്കുന്നു.

വിവേകാനന്ദന്‍ ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. 'നസറത്തിലെ യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യന്‍ യേശുവിനോടായി, ഗുരോ അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്ടതയിലേക്കുള്ള വഴിയും സത്യവുമായി ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അങ്ങയുടെ പിന്നാലെ വരാനും ആഗ്രഹിക്കുന്നു. എന്നാല്‍ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും, 'പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകള്‍ക്ക് വില കൊടുത്താലും വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാന്‍ സത്യം പഠിപ്പിക്കുന്നു. സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.' എന്നാല്‍ അവിടുത്തെ ഇന്നുള്ള ശിക്ഷ്യന്മാര്‍ പറയുന്നതിങ്ങനെ, 'നിങ്ങള്‍ ആ മനുഷ്യന്റെ വാക്കുകള്‍ക്ക് വില കല്പിക്കുമോ? നിങ്ങള്‍ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാല്‍ രക്ഷപെടും. ഇല്ലായെങ്കില്‍ നിങ്ങള്‍ക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ മാടിവിളിക്കുന്നു. ഉണരുവിന്‍, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.'

വിവേകാനന്ദന്‍ പറഞ്ഞു, 'ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത് സ്വര്‍ഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. 'അത് നിന്നില്‍ത്തന്നെയുണ്ട്.' അതുതന്നെയാണ് ഗീതയുടെ സാരാംശവും. 'ഞാന്‍ മായയാണ്. എന്നെ തേടുന്നവന്‍ എന്നെ കണ്ടെത്തും. സര്‍വ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.' യേശു പറഞ്ഞു 'എന്നെ പ്രതി ജീവന്‍ നഷ്ടപ്പെടുന്നവന്‍ അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണന്‍ കൗരവ പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അര്‍ജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു. അധര്‍മ്മത്തെ നശിപ്പിച്ചുകൊണ്ടു ധര്‍മ്മം സ്ഥാപിക്കാന്‍ യുഗയുഗങ്ങളായി ഞാന്‍ ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ പോരാടുകയാണ് ഒരു ക്ഷത്രിയന്റെ ധര്‍മ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അര്‍ജുനനെ ആവേശഭരിതനാക്കിയിരുന്നു.

നസ്രത്തുകാരന്‍ യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം പടിഞ്ഞാറുള്ളവര്‍ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കില്‍ മറ്റൊരു ജീവിതത്തിലെന്നു ക്രിസ്തു പറയുന്നുണ്ടെങ്കില്‍ അവന്‍ സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു. അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികള്‍ തെളിച്ചവരുണ്ട്. അവനും അതേ വഴികളില്‍ സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയില്‍ എന്റെ പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു പറഞ്ഞു. ചിലര്‍ അവനെ തെറ്റിദ്ധരിച്ചു. മറ്റുചിലര്‍ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങള്‍ ഒന്നുകൂടി എടുത്തു പറയട്ടെ, "നസ്രത്തിലെ യേശുവിന്റെ ദിനങ്ങളില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാല്‍പ്പാദങ്ങള്‍ കഴുകി നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളില്‍ എക്കാലവും മുഴങ്ങുന്നുണ്ടായിരുന്നു. അവന്‍ കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ പവിത്രഭൂമിയില്‍ ജീവിച്ചിരുന്നു."
കൃഷ്ണനും ക്രിസ്തുവും വാസുദൈവ കുടുംബകവും (ജോസഫ് പടന്നമാക്കല്‍)
കൃഷ്ണനും ക്രിസ്തുവും വാസുദൈവ കുടുംബകവും (ജോസഫ് പടന്നമാക്കല്‍)
കൃഷ്ണനും ക്രിസ്തുവും വാസുദൈവ കുടുംബകവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വസുധ 2016-12-15 19:28:21
വസുധ ഏവ കുടുംബകം എന്നു വായിക്കണം 
SchCast 2016-12-16 11:05:20

Christian beliefs, in my opinion, should be entirely based on the Bible alone and in its entirety. The basic teaching as summarized by Christ is to 'Love God and love your neighbor'. He also recited the famous story of a wounded Jew being rescued by the Samaritan (in today's venacular we can say a Christian being rescued by a Hindu). It may be noted that Jesus deliberately took the example of Samaritan as the neighbor since Jews and Samaritans had issues with their social co-existence. The Bible teaches that you cannot love an unseen God without loving your fellow human being who you can see.

When talking about the path to God, however, Jesus was clear that 'He is the way, the truth and the life and noone comes to the Father (God) apart from him (Jesus). There are relevant verses in the Vedas which reveal the fact that Jesus was the 'Prajapathi' described therein. How much it applies to this article, I cannot connect. It is good to examine the contents and research the hidden truths.


Vedic requirements for the Sacrificial Purusha


The Rig Veda specifies ten important requirements for the sacrificial Purusha.


1. Should be without a blemish (Nishikalanga Purusha)


Kaatyaayana Srautasootram describes in chapter six, that the water and fire were to be used for the purification of the animals, since blameless (defect less) animals are not available in this world.


2. The Purusha has to be separated from others


While sacrificing the horse, the sacrificial horse is always separated from other horses. A bush of thorns is usually placed on the head of the horse to inform the people that this horse is separated from the sacrifice.


Also the head of the horse is considered to represent the Purusha (Sathapatha Brahmana 13th kanda, 6.22).


3. The Purusha has to be rejected by his own people


In Itareya Brahmana it is written that the sacrificial animal should be rejected by its father, mother, brother, sister and friends (2.16).


4. The Yagna Purusha has to suffer silently


Rig Veda 5.46.1 says, "Like a horse I have yoked myself, well knowing to the pole. I seek neither release nor turning back".


 


5. The Purusha has to be tied to a post


In Satapata Brahmana it is written, never do they immolate an animal without tying it to a pole. "Na varute yapaat pasum alabhate kadachana (III -7.3.1)". It is important to tie the animal to a sacrificial pillar before it is sacrificed.


This pillar is called "Yupastampa (sacrificial pillar)", which has now become a flag mast.


6. The blood of the sacrificial man should be shed


Bruhad Aranyaka Upanishad (3.9.28.2) says, "Tvacha evasya rudhiram, prasyandi tvacha utpatah, Tasmaattadarunnaat praiti, raso vrukshadi vahataat",


As the sap comes out of the cut tree, blood comes out of the Purusha who is cut.


7. The sacrificed animal's bones should not be broken


In Itareya Brahmana 2.6 it is stated that the sacrificer separates the twenty-six ribs of the animal without breaking them


8. The sacrificed Purusha should return to life


The Bruhad Aranyaka Upanishad says,


"Yad Vruksho vrukshano rohati, mulannavatharah punah, martyah svinmrutyuna vruknah, kasmaanmulaat prarohati, Retasa iti maavocata, jivatastat praja yate, dhanaruh a iva vai crau vruksho, anjasaa pretya sammbhavha",


which means, if the tree is cut, it will grow again from its root. But after the man (martyah) was cut off by death, from which root does he come forth? Do not say that has is from the ratas (seed or semen) because ratas comes from the one who lives. Remember this man is dead. But this man (Purusha) comes alive, on his own.


9. The flesh of the Purusha should be eaten by his saints


In Satpata Brahmana(5.1.1.1,2) we find that Prajapati gave Himself up to them, thus the sacrifice became theirs, and indeed the sacrifice is the food of the gods (saints).


10. The sacrifice is for all


Verse 8 in Purusha Sukta explains,


Tasmaad yagnatsarvahutah, pasuntamscakre voayaryaa, naananyaan gramyaasca ye.


By that sacrifice, all these originated: sprinkled ghee and all kinds of animals of the sky, forest and country. The significance of sprinkled ghee represents the original sacrifice.


Verse 9 of Purusha Sukta says:


Tasmaad yagnat sarvahuta, nucha samaari jagnire, Chandaamsi jagnine, tasmaad yajustas naada jaayatah.


From that sacrifice, Purusha offered everything that he had, including the Rig, Sama, Yazur Vedas and the Chandas (sacred writings).


 





How meticulously these Vedic requirements have been fulfilled in Jesus Christ of Nazareth


1. Jesus Christ was without any blemish


In the Old Testament Bible it is written, "Do not bring anything with a defect, because it will not be accepted on your behalf"(Levi 22:20). "Whether male or female, present before the Lord an animal without defect " (Levi 3:1).


The New Testament says, "In Him (Jesus Christ) there was no sin"(1 John 3:5).


 


2. Jesus Christ was separated from others


The Bible says,


"the soldiers platted a crown of thorns, and put it on his head, and they put on him a purple robe" John 19:2, thus separating Him from others.


3. Jesus Christ was rejected by his own people


The Prophet Isaiah wrote,


"He (Jesus Christ) was despised and rejected and they shouted to crucify him".


Jesus said on the cross, "Eloi Iama sabaktani", which means, "My God, My God, why have you forsaken me?" (Mathew 27:46).


4. Jesus Christ suffered silently


"He was oppressed and afflicted, yet He did not open his mouth. He was led like a lamb to the slaughter and as a sheep before the Shearer's is silent" (Isaiah 56:7).


5. Jesus Christ was tied


Ps. 118:27 says, "Bind the sacrifice with cords, even unto the horns of the altar".


 


6. Jesus Christ's blood was shed


This was fulfilled in Jesus Christ when he was nailed to the cross.


"He did not enter by means of the blood of goats and calves; but entered the most holy place once for all by His own blood, having obtained eternal redemption. Without shedding blood there is no redemption" (Heb 9:12,22).


7. Jesus Christ's bones were not broken


In the Bible, Exodus 12:46 says that the bones of the animal should not be broken. Three hours after crucifixion,


"when they (soldiers) came to Jesus, and saw that he was dead already, they brake not his legs"(John 19:33).


8. Jesus Christ rose again from the dead


"Him (Jesus Christ) God raised up the third day, and showed him openly" (Acts 10:40). "But now is Christ risen from the dead, and become the first fruits of them that slept"(1Cor. 15:20).


Ninan Mathullah 2016-12-17 07:00:43
Thanks Joseph Padannamackal, SchCast and Vidhyadharan for enlightening us towards the Truth. The reason many cannot agree on religion is a lack of knowledge of history. Our ancestors did not write down our history or teach us who we are or who our ancestors were or where we came from in the ancient past. Rare are those who write down their family history today although means for writing easily available now- script for language, paper, printing etc. In olden times these were not available. There were no scripts for writing in widespread use until the Persian Empire time- 6th century BC to 4th century BC. So truth was lost in the mist of time. Bible is the only exception. Although Bible is true history, (also not free from corruptions from vested interests) it is not written to teach history and so important pieces are missing. Still one can piece together a better picture from available history, traditions and Bible. There are many forces at work trying to divide and rule and so they do not want the truth to come out. In the name of science these forces bring new theories to confuse people and to divide them. Although the Universe is much older than human history, there is no available history or traditions of presence of human beings before 5th millennium BC. Theories of the fossils of human beings before that is from the mistake in determining the age of so called fossils as these methods of age determination are not scientific. Science agrees that all the human beings of Earth are from single parents. Scientists can’t argue against this truth as DNA evidence point to single parents. So Adam and Eve are that first parents we can consider. Other traditions are just stories derived from traditions corrupted over thousands of years due to lack of writing. So the truth is that all the people of the world today are descendants of single parents (Noah and his three children) that moved away from the Middle East area after the tower of Babel incident. They took with them the sacrifice of animals to please God as is seen in tribal and natives all over the world. Abraham the chosen one and his children through three of his wives came later in history around BC 2000. All the people of the world today are mix of these children with the Noah’s descendants. Aryans are the children of Abraham through Kethura that came to India around BC 1700-BC 1500. Arabs are the children of Abraham through Hagar and Jews and a fair share of the western world, children of Abraham through Sara. These cultures were in contact with each other in ancient times and they knew their relationship. The books, writings and traditions of one known to another and influenced their own writings and so the similarities in Veda of Aryan Hindu religion and Bible. As children of Abraham Aryans knew from Abraham true concept of God and Christ and it influenced their writings the Vedas as Joseph Padannamakkal and Schcast mentioned here. Ram and Brahmins is derived from AbRam and Christ and Krishna both from the same root word Kristhma means oil or the anointed of God. Although the word ‘krishna’ was in use in language Krishna used as the name of a person was not until after the birth of Christ. The word ‘eeswar’ for God can be from Jesus. (Please see Metamorphosis of an Atheist) So when Hindus call Krishna they are really calling Christ without knowing it and the same God listens to their prayers. Aryan is derived from Avira or Avran the Hebrew name for Abraham. In Kerala we still have the name Avira or Avarachan common for Abraham from our Jewish connection. So all the major world religions can be considered as covenants God made with different cultures in different periods of time through prophets of each religion- Moses, Munis that wrote Vedas and Gita, Buddha, Confucius, Muhammad etc. All religions point to Christ the Truth, God’s highest level of revelation of the Truth. All religions are stepping stones to Christ as Judaism was a stepping stone or pointer (disciplinarian) to Christ for those who became Christians from Jews. Christ is the highest level of God’s revelation of the truth and all major religions from God. So we need to respect all religions. Each one of us gets what we deserve as a result of our search (effort) for truth- some Hindus, Muslims, Jews, Buddhists, Christians etc and Atheists for those who deserve it (do not search or close eyes to make it dark).
വിദ്യാധരൻ 2016-12-16 21:19:33
യേശുവിന്റെ ജനന ജീവിതങ്ങൾ പുരുഷസങ്കല്പവുമായി സാധർമ്മ്യം പുലർത്തുന്നു 

"ഹിരണ്യ ഗർഭ  സമവർത്തതാഗ്ര 
ഭൂതസ്യജാത പതിരേക ആസീത് 
സദാധാര വൃഥ്വീം ദ്യാമുതേമം
കസ്മൈദേവായ ഹവിഷാവിധേമം" ( ഋഗ്വേദം -പത്താം മണ്ഡലം )   

ഹിരണ്യഗർഭൻ എന്ന പ്രജാപതി പ്രപഞ്ചോല്പത്തിക്കുമുമ്പേ  പരാത്മാവിൽ നിന്നു ജനിച്ചു, അവിടുന്നു ജനിച്ച ഉടൻ തന്നെ ബ്രഹ്മാണ്ഡാദിസകല ജഗത്തിനും ഏകനായ ഈശ്വരനായി വിസ്തീർണ്ണമായ ദ്യോവിനെയും കാണപ്പെടുന്ന മുമ്പിലുള്ള ഈ ഭൂമിയേയും അവിടുന്നു ധരിക്കുന്നു 'കൻ' എന്ന പേരോടുകൂടിയ പ്രജാപതിയായ ആ ദേവനെ നാം ഹവിസ്സുകൊണ്ട് പരിചരിക്കുന്നു . ( ഋഗ്വേദം X:121:1 )

ഈ ദേവാത്മജന്റെ ജനനത്തെപ്പറ്റി എയ്തരോപനിഷത്തിലും പരാമർശമുണ്ട് 

"സ ഈക്ഷതീമേ നു ലോക 
ലോകാ പാലനുസുജ ഇതി 
സോദ്ഭായ  ഏവ പുരുഷം 
സമുദ്രുത്യ  മൂർച്ഛയാൽ "

ആകാശം, ജലം, ഭൂമി ഇവയെ സൃഷ്ടിച്ച ശേഷം ദൈവത്തിന്റെ പരത്മാവ് ഇപ്രകാരം ചിന്തിച്ചു "ഞാൻ ലോകങ്ങളെ സൃഷ്ടിച്ചു ഇനി ഇവയ്ക്കായി ഒരു രക്ഷകനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു" ഇങ്ങനെ ചിന്തിച്ചുകൊണ്ട് പരാത്മാവ് തന്നിൽ നിന്ന് തന്നെ ഒരു പുരുഷനെ പുറപ്പെടുവിച്ചു
 (ഐതരേയോപനിഷത്ത് 1:1 :3 ) 

സമാന ബൈബിൾ വാക്യങ്ങൾ 

"യേശു പറഞ്ഞു സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു അബ്രഹാം ഉണ്ടാകുന്നതിനു മുൻപ് ഞാനുണ്ട് " (യോഹന്നാൻ -8:58 )

"അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടിക്കുമുൻപുള്ള ആദ്യജാതനുമാണ്. കാരണം അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്‌ടിക്കപ്പെട്ടു. അവനാണ് എല്ലാറ്റിലും മുമ്പുള്ളവൻ അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു "  (കൊളേസ്യലേഖനം 1 :15 -17 )

തസ്മാദ് വീരാഡ ജായത 
വിരാജോ അധി പുരുഷ 
സജാതോ അത്യരിച്യത 
പശ്‌ചാദ് ഭൂമിമഥോപുര: (ഋഗ്വേദം X :90:5 )

ആ പുരുഷനിൽ നിന്ന് ബ്രഹ്മാണ്ഡാം ഉണ്ടായി. അതിൽ നിന്നു മേൽ ബ്രാഹ്മാണ്ഡശരീരത്തിൽ അഭിമാനത്തോട് കൂടി വീരാട് പുരുഷൻ ഉണ്ടായി. അങ്ങനെ ആവിർഭവിച്ച ആ പുരുഷൻ പലവിധ സ്വരൂപങ്ങളോട്കൂടിയവനായി ഭവിച്ചു. പിന്നീട് ഭൂമി മുതലായ ലോകങ്ങളേയും അതിൽ വസിപ്പാനുള്ള ദേഹങ്ങളേയും സൃഷ്‌ടിച്ചു 

"സമസ്തവും അവനിലൂടെ ഉണ്ടായി ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല " (യോഹന്നാൻ 1:3 )

സൃഷ്‌ടി സ്ഥിതി പരിപാലകനായ ഈ പുരുഷനെപ്പറ്റി ഋഗ്വേദം വീണ്ടും പറയുന്നു 

"പുരുഷൻ എവേദം സർവ്വം 
യദ്ഭൂതം യച്ചഭവ്യം 
ഉതാമൃതത്വസ്യ  ഈശാന 
യദാന്നേനതിരോഹതി "

ഇപ്പോൾ ഉള്ളതും മുമ്പ് കഴിഞ്ഞുപോയതും ഇനി വരാനിരിക്കുന്നതുമായെതെല്ലാം പുരുഷൻ തന്നെയാകുന്നു. മാത്രമല്ല മരണരഹിതമായ അവസ്ഥയെ നിയന്ത്രിക്കുന്നതും പുരുഷൻ തന്നെ. എന്തെന്നാൽ പ്രമാണികളുടെ കർമ്മഫലാനുഭവത്തിനുവേണ്ടിയാണ് സ്വന്തം അവസ്ഥയെ അതിക്രമിച്ച് പുരുഷൻ ജഗദവസ്ഥയെപ്രാപിക്കുന്നത് . (ഋഗ്വേദം X :90 :2)

ബൈബിൾ 

"ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കർത്താവ് " (വെളിപാട് 1:8 )
"സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കയില്ല " (യോഹന്നാൻ 8:51 )
"ഓരോത്തർക്കും സ്വന്തം പ്രവർത്തി(കർമ്മത്തി) ക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വന്നിരിക്കുന്നത് " (വെളിപാട് 22:12)

പുരുഷ സൂക്തത്തിൽ തന്നെ മാനവകുലത്തിന്റെ മുക്തിക്കും മോക്ഷത്തിനും കാരണമായിത്തീരുന്ന ഒരു ദിവ്യ ബലിയെക്കുറിച്ചും പറയുന്നു 

"തം യജ്ഞം ബർഹിഷി പ്രൗഷൻ 
പുരുഷം ജാതമഗ്രത 
തേന ദേവാ അയജന്ത 
സാധ്യാ ഋഷയശ്ചയേ "  ( യേശുവിന്റെ ജനന ജീവിതങ്ങൾ പുരുഷസങ്കല്പവുമായി സാധർമ്മ്യം പുലർത്തുന്നു 

"ഹിരണ്യ ഗർഭ  സമവർത്തതാഗ്ര 
ഭൂതസ്യജാത പതിരേക ആസീത് 
സദാധാര വൃഥ്വീം ദ്യാമുതേമം
കസ്മൈദേവായ ഹവിഷാവിധേമം" ( ഋഗ്വേദം -പത്താം മണ്ഡലം )   

ഹിരണ്യഗർഭൻ എന്ന പ്രജാപതി പ്രപഞ്ചോല്പത്തിക്കുമുമ്പേ  പരാത്മാവിൽ നിന്നു ജനിച്ചു, അവിടുന്നു ജനിച്ച ഉടൻ തന്നെ ബ്രഹ്മാണ്ഡാദിസകല ജഗത്തിനും ഏകനായ ഈശ്വരനായി വിസ്തീർണ്ണമായ ദ്യോവിനെയും കാണപ്പെടുന്ന മുമ്പിലുള്ള ഈ ഭൂമിയേയും അവിടുന്നു ധരിക്കുന്നു 'കൻ' എന്ന പേരോടുകൂടിയ പ്രജാപതിയായ ആ ദേവനെ നാം ഹവിസ്സുകൊണ്ട് പരിചരിക്കുന്നു . ( ഋഗ്വേദം X:121:1 )

ഈ ദേവാത്മജന്റെ ജനനത്തെപ്പറ്റി എയ്തരോപനിഷത്തിലും പരാമർശമുണ്ട് 

"സ ഈക്ഷതീമേ നു ലോക 
ലോകാ പാലനുസുജ ഇതി 
സോദ്ഭായ  ഏവ പുരുഷം 
സമുദ്രുത്യ  മൂർച്ഛയാൽ "

ആകാശം, ജലം, ഭൂമി ഇവയെ സൃഷ്ടിച്ച ശേഷം ദൈവത്തിന്റെ പരത്മാവ് ഇപ്രകാരം ചിന്തിച്ചു "ഞാൻ ലോകങ്ങളെ സൃഷ്ടിച്ചു ഇനി ഇവയ്ക്കായി ഒരു രക്ഷകനെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു" ഇങ്ങനെ ചിന്തിച്ചുകൊണ്ട് പരാത്മാവ് തന്നിൽ നിന്ന് തന്നെ ഒരു പുരുഷനെ പുറപ്പെടുവിച്ചു
 (ഐതരേയോപനിഷത്ത് 1:1 :3 ) 

സമാന ബൈബിൾ വാക്യങ്ങൾ 

"യേശു പറഞ്ഞു സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു അബ്രഹാം ഉണ്ടാകുന്നതിനു മുൻപ് ഞാനുണ്ട് " (യോഹന്നാൻ -8:58 )

"അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടിക്കുമുൻപുള്ള ആദ്യജാതനുമാണ്. കാരണം അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്‌ടിക്കപ്പെട്ടു. അവനാണ് എല്ലാറ്റിലും മുമ്പുള്ളവൻ അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു "  (കൊളേസ്യലേഖനം 1 :15 -17 )

തസ്മാദ് വീരാഡ ജായത 
വിരാജോ അധി പുരുഷ 
സജാതോ അത്യരിച്യത 
പശ്‌ചാദ് ഭൂമിമഥോപുര: (ഋഗ്വേദം X :90:5 )

ആ പുരുഷനിൽ നിന്ന് ബ്രഹ്മാണ്ഡാം ഉണ്ടായി. അതിൽ നിന്നു മേൽ ബ്രാഹ്മാണ്ഡശരീരത്തിൽ അഭിമാനത്തോട് കൂടി വീരാട് പുരുഷൻ ഉണ്ടായി. അങ്ങനെ ആവിർഭവിച്ച ആ പുരുഷൻ പലവിധ സ്വരൂപങ്ങളോട്കൂടിയവനായി ഭവിച്ചു. പിന്നീട് ഭൂമി മുതലായ ലോകങ്ങളേയും അതിൽ വസിപ്പാനുള്ള ദേഹങ്ങളേയും സൃഷ്‌ടിച്ചു 

"സമസ്തവും അവനിലൂടെ ഉണ്ടായി ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല " (യോഹന്നാൻ 1:3 )

സൃഷ്‌ടി സ്ഥിതി പരിപാലകനായ ഈ പുരുഷനെപ്പറ്റി ഋഗ്വേദം വീണ്ടും പറയുന്നു 

"പുരുഷൻ എവേദം സർവ്വം 
യദ്ഭൂതം യച്ചഭവ്യം 
ഉതാമൃതത്വസ്യ  ഈശാന 
യദാന്നേനതിരോഹതി "

ഇപ്പോൾ ഉള്ളതും മുമ്പ് കഴിഞ്ഞുപോയതും ഇനി വരാനിരിക്കുന്നതുമായെതെല്ലാം പുരുഷൻ തന്നെയാകുന്നു. മാത്രമല്ല മരണരഹിതമായ അവസ്ഥയെ നിയന്ത്രിക്കുന്നതും പുരുഷൻ തന്നെ. എന്തെന്നാൽ പ്രമാണികളുടെ കർമ്മഫലാനുഭവത്തിനുവേണ്ടിയാണ് സ്വന്തം അവസ്ഥയെ അതിക്രമിച്ച് പുരുഷൻ ജഗദവസ്ഥയെപ്രാപിക്കുന്നത് . (ഋഗ്വേദം X :90 :2)

സമാന ബൈബിൾ ഉദ്ധരണികൾ 

"ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കർത്താവ് "  (വെളിപാട് 1:8 )
"സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കയില്ല "  (യോഹന്നാൻ 8:51)
"ഓരോത്തർക്കും സ്വന്ത പ്രവർത്തി (കർമ്മം)ക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്"  (വെളിപാട് 22 :12 )
പുരുഷനിൽ ആരോചിതമായ എല്ലാ കർമ്മങ്ങളും യേശുവിൽ പൂർത്തികരിക്കപ്പെടുന്നു 

പുരുഷസൂക്തത്തിൽ തന്നെ മാനവകുലത്തിന്റെ മുക്തിക്കും മോക്ഷത്തിനും കാരണമായിത്തീരുന്ന ഒരു ദിവ്യബലിയെക്കുറിച്ചും പറയുന്നു 

തം യജ്ഞം ബർഹിഷി പ്രൗഷൻ 
പുരുഷം ജാതമഗ്രത 
തേന ദേവാ അയജന്ത 
സാധ്യാ ഋഷയശ്ചയേ "

യജ്ഞ പശുവായി (ബലിമൃഗമായി ) സങ്കൽപ്പിച്ചു യൂപത്തിൽ (ബലിമൃഗത്തെ ബന്ധിക്കാനുള്ള മരത്തൂണിൽ ) ബന്ധിച്ചു ആ ആദ്യജാതനായ പുരുഷനെ മന്ത്രപൂതമായ ജലം തളിച്ച് (ശുദ്ധീകരിച്ചു)ദേവന്മാരും പ്രജാപതി പ്രഭൂതികളും (ഭരണാധിപന്മാർ ) ഋഷിമാരും ചേർന്ന് യാഗം ചെയ്‌തു (ഋഗ്വേദം X :90:7 )

ധാത  പുരസ്താദ്യമുദാജഹാര 
ശക്ര പ്രവിദ്വാൻ പ്രതിശ്ശ്ച തസ്ര
താമേവം വിദ്വാൻമൃത ഇഹ ഭവതി 
നാന്യ പന്ഥാഅയനായ വിദ്യതേ "

ആ പുരുഷനെ ഇപ്രകാരം ഉപാസിച്ച് സാക്ഷാത്ക്കരിക്കുന്നവർക്ക് ഈ ലോകത്തിൽ തന്നെ മുക്തി ലഭിക്കുന്നു മോക്ഷപ്രാപ്തിക്ക് ഇതല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ല (ഋഗ്വേദം X :90:16  )


"ദൈവപുത്രനെ ഹൃദയത്തിൽ സ്വീകരിക്കുകയും അധരംകൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവൻ (ഉപാസിക്കുന്നവൻ )  രക്ഷപ്രാപിക്കുന്നു .

(അവലംബം - ദിവ്യസംഗമം -അരവിന്ദാക്ഷമേനോൻ )


ഏകം സത് 
വിപ്രാ ബഹുധാ വദന്തി 

സത്യം ഒന്നുമാത്രം .  പണ്ഡിതന്മാർ പല പേരുകളിൽ അതിനെ വിളിക്കുന്നു 
Anthappan 2016-12-17 10:33:30

Ninan Matthulla is now trying to establish that Jesus is the God (Even though Jesus himself didn’t emphasized on it) by twisting the essence of what Padannammakel and Vidyaadhran has written.  I don’t know how many times Jesus steadfastly arguing that he is the god.  What I perceive from the writing of Mr. Padannamakkel and Vidyadhran is that there is common thread binding everything in the universe and it could be spirit or energy.  Jesus, as per the Bible, said very clearly to worship him in truth and spirit. He also said to honor the spirit the most in each one of us. 

Religions don’t want to teach the people the truth because it will be the end of their business.  People are running multimillion dollar business by spreading lie about Jesus, one of the greatest reformers of history, and misinterpreting the truth.  The image of Jesus as a spirit filled person the charismatic stream of Judaism is perfectly crystalized in the words with which, per Luke, Jesus began his public ministry.  “The spirit of the Lord is upon me, because he has anointed me to preach good news to the poor.  He has sent me to proclaim release to the captives and recovering of (inner) sight to the blind, to set at liberty those who ae oppressed, to proclaim the acceptable year of the Lord.” This kind of spirit is in everyone.  People like Gandhi tapped into it and still living in the mind of people and for him there is no spiritual death.   

God and the world of spirit are all around us, including within us, rather than God being somewhere else. We (and everything that is) are God.  We live in spirit even though we are typically unaware of this reality.  If we tap into it in its full extend we can be a Jesus or God (It is recorded in bible as Jesus saying that human beings are God and Goddesses).  You don’t have to go to temple or church to bring out the full potential in you rather, “let your light so shine before the man so that other’s will see your good work and glorify the father in heaven” (father in heaven is hypothetical)

Lead a good life on earth by loving each other, the neighbors (Muslims, Hindus etc.) , serving each other and staying in your faith because as Vidaydhrarn quoted at the end of his comment. “There is one truth and that is the spirit which is binding us all together.” Compassion, love, care and are all the virtues of that spirit.

It is sad that 80% of Christians voted for Trump and elected him as President who wants to take away the liberty of the poor and oppressed.  Money is not always the uplifting force but our kind and compassionate gestures will lift the spirit and make it flow in the universe. 

വിദ്യാധരൻ 2016-12-17 21:03:50
നമ്മുടെ കണ്ണുകൾക്ക് അദൃശ്യമായി നമ്മിളിൽ കുടികൊള്ളുന്ന ജീവചൈതന്യംതന്നയാണ് ബ്രഹ്മാവ് എന്നതിന് തർക്കമില്ല, യേശു അടക്കം സർവ്വ ആചാര്യന്മാരും ഈ സത്യമാണ് മനുഷ്യ രാശിക്ക് വെളിപ്പെടുത്തികൊടുത്ത്കൊണ്ട് ഈ ഭൂമിയിലൂടെ കടന്നു പോയത്.  നാം തിരയുന്ന ഈശ്വരൻ നമ്മിളിൽ തന്നെ കുടികൊള്ളുന്നു. 

യച്ചക്ഷുഷാ ന പശ്യതി 
യേന ചഷഷു പശ്യതി 
തദേവ ബ്രഹ്മ  ത്വം സിദ്ധി (കേനോപനിഷത്ത്, ഒന്നാം ഖണ്ഡം, ഏഴാം മന്ത്രം)

ഏതൊന്നിനെയാണോ കണ്ണുകൊണ്ടു കാണാൻ കഴിയാത്തത്, ഏതൊന്നിന്റെ പ്രഭാവം കൊണ്ടാണോ കണ്ണുകൾ കാണപ്പെടുന്നത് നീ അത് തന്നെ ബ്രഹ്മമെന്നറിയുക .

നാഹം പ്രകാശം സർവസ്യ 
യോഗമായാസമാവൃതഃ 
മൂഢോയം നാഭിജാനാതി 
ലോകോ മാമജമവ്യയം (ഭഗ:ഗീത 7 -25 )

എന്നെ എല്ലാവർക്കും ഉള്ളതായി കാണാൻ കഴിയുന്നില്ല സൃഷ്ടികർമ്മത്തിനായി എന്നിൽ ആവിർഭവിക്കുന്ന മായാശക്തിയാണ് എന്നെ മറച്ചിരിക്കുന്നത്. നാശമില്ലാത്ത ജനമരണ രഹിതമായ ജഗദീശ്വരനാണ് ഞാൻ (എന്നിൽ വിശസ്വിക്കുന്നവർ മരിക്കുന്നില്ല -യേശു) പക്ഷെ മായയിൽ മോഹിച്ചുപോകുന്ന മന്ദബുദ്ധികൾക്ക് എന്നെ അറിയാനെ കഴിയുന്നില്ല. 

മനുഷ്യൻ ഭൗതികമായയിൽ കുടുങ്ങി അവനിൽ തന്നെ കുടികൊള്ളുന്ന ബ്രഹ്മത്തെ കാണാൻ കഴിയുന്നില്ല .
ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും എന്ന് പറയുമ്പോൾ യേശു മായക്കപ്പുറം മറഞ്ഞു നിൽക്കുന്ന ബ്രഹ്മത്തെ തൊട്ടറിയാനാണ് ആവശ്യ പ്പെടുന്നത് .  കണ്ണുകൾ കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതുംമായ മനസ്സിന് ഗ്രഹിക്കാൻ കഴിയാത്തതുമായ പരമാന്ദത്തിലേക്ക്, മരണം തൊട്ടു തീണ്ടാത്ത അവസ്ഥയിലേക്ക് അദ്ദേഹം ഏവരേയും ക്ഷണിക്കുന്നു 

അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
തന്നുരുവിലുമൊത്തു പുറത്തുംമുജ്ജ്വലിക്കും 
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി 
ത്തെരുതെരെ വീണുവണങ്ങിയോതിടേണം (ആത്മോപദേശശതകം -ശ്രീനാരായണ ഗുരു )

ബാഹേന്ദ്രിയങ്ങളെ ( കണ്ണുകളഞ്ചുമുള്ളടക്കി ) സംയമം ചെയ്‌തു ജ്ഞാനകണ്ണു തുറക്കണമെന്നാണ് സൂചിപ്പിക്കുന്നത്. അപ്പോൾ സാധകന്റെ ഉള്ളിലുള്ള അറിവും സ്വന്തം ശരീരത്തിലും പുറത്തും ഒരേ സത്യം ജ്വലിച്ചു നിൽക്കുന്നതായി കാണാറാകും ആ സത്യത്തെയാണ് വീണു വണങ്ങി സ്തുതിക്കേണ്ടത് .

ഏഷ സർവ്വേഷുഭൂതേഷു 
ഗൂഢോത്മാന പ്രകാശതേ 
ദൃശ്യതേ ത്വഗൃയാ ബുദ്ധ്യാ 
സൂക്ഷ്മയോ സൂക്ഷമദർശിഭിഃ  ( കാടോ 3 12 --ട യ്ക്ക് പകരം 'ഠ' ഇട്ടു കടോപനിഷത്ത് എന്ന് വായിക്കുക - ഷീല ടീച്ചർ വടിയുമായിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത് - പടന്നമാക്കലിന് ഒരടികിട്ടി )

എല്ലാ പ്രപഞ്ചദൃശ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഈ ആത്മാവ് ഞാനേദ്രിയങ്ങൾക്ക് വിഷയമാകുന്നില്ല. സത്യനിഷ്ഠന്മാരുടെ  സൂക്ഷ്മമായ ഏകാഗ്രബുദ്ധിക്ക് അത് വെളിപ്പെട്ടുകിട്ടുന്നു 

നിങ്ങൾ മുറിയിൽ കയറി വാതിൽ അടച്ച് നിങ്ങളുടെ രഹസ്യത്തിലുള്ള പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ (ബൈബിൾ ) അല്ലെങ്കിൽ മിണ്ടാതെയിരുന്നു (ബൈബിൾ ) ഈ ചെതന്യവുമായി സമ്പർക്കം പുലർത്താൻ കഴിയും . ഈ ചൈതന്യം ഹിന്ദുവിന്റെയോ ക്രൈസ്തവരുടെയോ മുഹമ്മദിയരുടെയോ അല്ല. നേരെമറിച്ചു ഈ ചൈതന്യത്തിലാണ് സർവ്വവും ഉളവായിരിക്കുന്നത് 

ഇന്ന് മതങ്ങൾ ഈ ചൈതന്യത്തിനു ദൈവം എന്ന് പേരുകൊടുത്തു ഓരോത്തരും അവരവരുടെ കൈക്കുമ്പിളിൽ ഒതുക്കി വച്ചിരിക്കുകയാണ് . മതങ്ങളുടെ ചങ്ങല കെട്ടുകളിൽ നിന്ന് മോചിതരായി ഒരു സത്യാന്വേഷണത്തിലൂടെ ബ്രഹ്മത്തെ മനസിലാകുമ്പോൾ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ കഴിയും 

Joseph Padannamakkel 2016-12-18 03:34:11
പഠിക്കുന്ന കാലത്തു മലയാളം ക്ലാസ്സിൽ ഞാൻ പുറകിലത്തെ ബഞ്ചിലിരുന്നതുകൊണ്ടാണ് ഷീലാ ടീച്ചറിന്റെ അടി കിട്ടിയതെന്നു മനസിലായി. മലയാളം പഠിപ്പിച്ചിരുന്ന 'കവിയൂർ ശിവരാമപിള്ള'യുടെ 'അടി' ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് പഠിക്കാൻ മിടുക്കനായിരുന്ന എന്റെ സുഹൃത്ത് 'കാനം ശങ്കരപ്പിള്ളയെ' മാത്രം മാഷ് തല്ലില്ലായിരുന്നു. അന്നത്തെ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്ന അദ്ദേഹം പിൽക്കാലത്തു ഡാക്കിട്ടറാവുകയും (ഡോക്ടർ) ചെയ്തു. അക്കാലങ്ങളിൽ ശങ്കരപ്പിള്ള ക്‌ളാസിൽ ഒരു തെറ്റു കാണിച്ചാലും കവിയൂർ സാർ കണ്ണടക്കുമായിരുന്നു. 

ഇവിടെ 'വിദ്യാധരൻ മാഷ്' വായനക്കാരുടെ പ്രിയങ്കരനാണ്. അദ്ദേഹം തെറ്റു കാണിച്ചാലും ഒരു മാഷും തല്ലില്ല. വിദ്യാധരൻ മാഷിന് തെറ്റ് പറ്റില്ലെന്നാണ് പൊതുവേ വെപ്പ്. 'ജ്ഞാനേന്ദ്രിയം' (ज्ञानेन्द्रिय) രണ്ടു വാക്കുകൾ യോജിപ്പി  സംസ്കൃത വാക്കാണ്‌. വിദ്യാധരൻ മാഷ് ആ വാക്ക് 'ഞാനേദ്രിയം' എന്നെഴുതിയാലും തെറ്റു തെറ്റാവില്ല. വായനക്കാർ ക്ഷമിച്ചുകൊള്ളും. 

Ninan Mathullah 2016-12-18 08:30:56
      Ninan Matthulla is now trying to establish that Jesus is the God  I see Anthappan’s  has changed and he is not radical in his view as he used to be. Let me clarify some of the issues he raised. I am not trying to establish anything new. I quoted Bible only in this. If Hindus can believe Krishna is God as Padannamackal quoted in his article, do I not have the right to believe that Christ is God? (There is a tradition that Vyasa Muni who wrote Gita and Mahabharatha was one of the wise men who visited Jesus on his birth. So we see similarities between Bible and Gita. So when Hindus call Krishna they must be really calling Christ). (Even though Jesus himself didn’t emphasized on it. True Jesus didn’t emphasize this to illiterate public as they wouldn’t listen to his real message if he said something they can’t understand at that time. But he revealed it to his disciples. Slowly this was revealed by the disciples and Apostle Paul through their books and teachings as it was fully revealed to them) by twisting the essence of what Padannammakel and Vidyaadhran has written. Let readers decide if I twisted anything or Vidhyadharan or Padannamackal accuse me of it. But Anthappan has twisted my comments and Jesus’ comments. I don’t know how many times Jesus steadfastly arguing that he is the god. God or god? This already explained.  What I perceive from the writing of Mr. Padannamakkel and Vidyadhran is that there is common thread binding everything in the universe and it could be spirit or energy. Jesus, as per the Bible, said very clearly to worship him in truth and spirit. He also said to honor the spirit the most in each one of us. Where it is said to honor the spirit in each one of us?  Is it twisting Jesus’ words?

Religions don’t want to teach the people the truth because it will be the end of their business. I do not know if this applicable to everybody  People are running multimillion dollar business All religions have multimillion dollar assets. Why this is an exception in Christianity. Is it lack of tolerance towards them? by spreading lie about Jesus, one of the greatest reformers of history, and misinterpreting the truth. Is not Anthappan spreading lie about Jesus by calling him just reformer instead of God as Bible is explicit in naming Jesus God?  The image of Jesus as a spirit filled person the charismatic stream of Judaism is perfectly crystalized in the words with which, per Luke, Jesus began his public ministry. Jesus was fully human and God at the same time. So he is spirit filled. “The spirit of the Lord is upon me, because he has anointed me to preach good news to the poor.  He has sent me to proclaim release to the captives and recovering of (inner) sight to the blind, to set at liberty those who ae oppressed, to proclaim the acceptable year of the Lord.” This kind of spirit is in everyone.  People like Gandhi tapped into it and still living in the mind of people and for him there is no spiritual death. I do not disagree.  ‘Eeswara chaithanyam ellavarilumundu’ That doesn’t mean that we are the creator God 

God and the world of spirit are all around us, including within us, rather than God being somewhere else. This is not logical. Yes, God’s spirit is in all of us and around us. But how can the spirit in us be our own creator? We (and everything that is) are God. This argument like Big Bang theory is not logical We live in spirit even though we are typically unaware of this reality.  If we tap into it in its full extend we can be a Jesus or God (It is recorded in bible as Jesus saying that human beings are God and Goddesses This is yet to happen in eternity as far as I know).  You don’t have to go to temple or church to bring out the full potential in you rather, “let your light so shine before the man so that other’s will see your good work and glorify the father in heaven” ‘Chuvarillathe chithramezhuthamo?. If you have to shine there must be people to see that. Church is one place people come together and is an opportunity for it.(father in heaven is hypothetical) Is it twisting Jesus’ words. If you can’t grasp an idea that doesn’t mean that all are the same way

Lead a good life on earth by loving each other, the neighbors (Muslims, Hindus etc.) , serving each other and staying in your faith because as Vidaydhrarn quoted at the end of his comment. “There is one truth and that is the spirit which is binding us all together.” Compassion, love, care and are all the virtues of that spirit. This is not the whole picture. If you can’t see the whole picture please do not assume that what you see is the only truth.

It is sad that 80% of Christians voted for Trump and elected him as President who wants to take away the liberty of the poor and oppressed. I do not know if this is true. This argument is not relevant here. Money is not always the uplifting force but our kind and compassionate gestures will lift the spirit and make it flow in the universe. From Vidhyadharan’s comment.ഇന്ന് മതങ്ങൾ ചൈതന്യത്തിനു ദൈവം എന്ന് പേരുകൊടുത്തു ഓരോത്തരും അവരവരുടെ കൈക്കുമ്പിളിൽ ഒതുക്കി വച്ചിരിക്കുകയാണ് . മതങ്ങളുടെ ചങ്ങല കെട്ടുകളിൽ നിന്ന് മോചിതരായി ഒരു സത്യാന്വേഷണത്തിലൂടെ ബ്രഹ്മത്തെ മനസിലാകുമ്പോൾ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ കഴിയും. Vidhyadharan’s comments are true from a general perspective but not applicable to every situation. Eeswara Chaithanyam ellayidathumundu. One does not need religion to see it. Manifestations of God’s glory are everywhere. For many tribal and natives there is no organized religion or scriptures. Their judgment will not be based on any religious scriptures as in their conscience right and wrong is there and they live according to it. But God revealed himself through different religions also. Each religion is at different level of understanding. It is good to study and find the common thread in all religion to avoid hatred and misunderstanding. Each religion can be considered as a revelation of God and a covenant God made with different cultures in different time periods through different prophets. Book of Hebrews in Bible talks about it. ‘Long ago God spoke to our ancestors (all the people of the world and not just Abraham, Issac and Jacob as God never talked to them through prophets) in many and various ways (through nature and through different religions)  by the prophets (prophets of each religion- Moses, Munis that wrote Vedas, Vyasa Muni, Budha, Confucius, Muhammad) but in these last days he has spoken to us by a Son, (Jesus) whom he appointed heir of all things through him he created the worlds. He is the reflection of God’s glory and the exact imprint of God’s very being, and he sustains all things by his powerful word. Hebrews 1:1. Book of Hebrews is addressed to the Hebrews and as mentioned before it is addressed to Hindus also as they are the children of Abrahan a Hebrew. Hebrew is derived from the name of Eber in Bible in Genesis 10 and all his descendants. So it is addressed to all those who are familiar with sacrifice to please God. It is addressed to Muslims also as they are children of Abraham and  sacrifice was common in Mecca and the Muslim world before Prophet Muhammad replaced it with prayer or the worship in truth and spirit. It is addressed to Hindus also as they are familiar with sacrifice of animals through their Vedas although now it is replaced by prayer and Pujas to Krishna (Christ). It is addressed to all the people of the world as all are descendants of Abraham’s children as they mixed with Noah’s other children to form different cultures all over the world. Threads of Truth are in all religions. Instead of shunning religion we need to study it and find the common thread in all. (‘World Religions’ by Huston Smith is a good book as an introduction). The rights and responsibilities as per the covenant in each religion are different. The husband wife relationship with God through Christ the Bridegroom and Church the Bride is not possible through other religions. The father-son relationship with God is also is alien to other religions. Most religions except Christianity the relationship with God is Master-slave relationship as Paul call Judaism the slave religion. It is your choice and desire to have a higher relationship with God that God act upon it to reveal the truth to you. For that as a first step one need to search for the Truth in different religions with a humble spirit. The religion the easiest to practice is Christianity as it is the relationship with God as children. To who does we give the most difficult job in the house- to the children or slaves or servants?

വിദ്യാധരൻ 2016-12-18 10:42:21
 വെളുക്കാൻ തേച്ചത് പാണ്ടായല്ലോ പടന്നമാക്കലെ? ഷീല ടീച്ചറിന്റെ പ്രഹരത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഞാനും അപകടത്തിലായി. ജ്ഞാനത്തിനകത്ത് 'ഞാൻ ' കയറികൂടിയതാണ് ഈ കുഴപ്പത്തിനെല്ലാം കാരണം .  പൂർണ്ണമായ 'ജ്ഞാന'ത്തിനു മാത്രമേ അപൂർണ്ണമായ 'ഞാൻ(ന)ത്തെ മാറ്റുവാൻ കഴിയു    ( അക്കാരണത്താൽ നിങ്ങൾ എന്നെ മാഷ് എന്ന് അഭിസംബോധന ചെയ്യണ്ട . ഏതോ 'ഞാനമുള്ളവർ'  അങ്ങനെ വിളിക്കുന്നു എന്ന് വച്ച്  ജ്ഞാനമുള്ള നിങ്ങൾ അങ്ങനെ വിളിക്കണ്ട)

അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു  വേറായി
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടിൽ (അറിവ് -ശ്രീനാരായണ ഗുരു)

ശുദ്ധബോധത്തിന് (ജ്ഞാനത്തിനു, ഇത് തന്നെയാണ് യേശു ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്ന പറഞ്ഞിതിന്റെ പൊരുളെന്ന് ഞാൻ കരുതുന്നു) നിർവികല്പദശയിൽ എല്ലാ ജഡപ്രതിഭാസങ്ങളെയും ഒഴിച്ചുമാറ്റിയിട്ട് പൂർണവും സ്വാതന്ത്രവുമായി നിൽക്കാൻ കഴിയും. അറിയപ്പെടുന്ന പ്രപഞ്ചത്തിന് അറിവിൽ നിന്നും മാറി നിലനിൽപ്പില്ല (ഞാൻ പ്രാപഞ്ചികമാണ്) ഈ പ്രപഞ്ചാനുഭവത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ യഥാർഥമായ വിജ്ഞാനമെന്താണ്?  അറിവാണോ അറിയപ്പെടുന്നതാണോ?  ഇനി അറിയപ്പെടുന്നതാണ് യഥാർഥമായ വിജ്ഞാനമെന്നു പറയുകയാണെങ്കിൽ അറിയുംതോറും എണ്ണത്തിൽ അത് കൂടിക്കൊണ്ടേയിരിക്കും അവയെ പൂർണമായി അറിയാൻ കഴിയുകയില്ലെന്നു ഭാവം 

അതല്ലായെങ്കിൽ വി . സി . ബാലകൃഷ്ണപണിക്കരുടെ ചിന്തപോലെ (വിശ്വരൂപം) 

എന്നാൽ  സമാഹിത മനസ്സൊടു വിശ്വരൂപം 
നന്നായ് ഗ്രഹിച്ചു പരിശോധന ചെയ്തതിങ്കൽ 
ഇന്നിന്നതിന്നതരമെന്നു  തിരിച്ചുരപ്പാൻ 
നന്നേപ്രയാസം, മറിവുള്ളവരും ചുരുക്കം 

അങ്ങോട്ടുപോകിലതിരില്ലതിരാകുവോള-
മന്വേഷണത്തിനൊരു മാർഗ്ഗമില്ല തെല്ലും,
ഊഹിയ്ക്കയോ വലിയ ദുർഘടമാണു, പിന്നെ-
യാകാമതൊക്കെ വിരമിയ്ക്കുകയാണ് ഭേദം 

ഗുരുവായ യേശു ശിഷ്യന്മാരോട് പറഞ്ഞ ചില ചിന്തകൾ ഇത്തരുണത്തിൽ അവസരോചിതമെന്നു ചിന്തിക്കുന്നു 

ഇനി നിങ്ങൾ എന്നെ ഗുരുവെന്നു വിളിക്കണ്ട ഞാൻ നിങ്ങളുടെ സുഹൃത്താണ്, '

ഞാൻ പറയുന്നത് നിങ്ങൾക്ക് പൂർണ്ണമായി മനസിലാകില്ല അതുകൊണ്ടു ഞാൻ ഒരു കാര്യവിചാരകനെ (പരിശുദ്ധാത്മാവിനെ അയക്കും) എന്നുള്ള ചിന്തകൾ - ഈ ചിന്തകൾ ശ്രീനാരായണഗുരുവിന്റെ 'അറിവ്'  എന്ന ചിന്തകളോട് ചേർത്ത് വായിക്കാവുന്നതാണ് 

Joseph Padannamakkel 2016-12-18 13:33:21
എഴുത്തിന്റെ ലോകത്തിൽ എനിയ്ക്ക് ശ്രീ വിദ്യാധരനെ വളരെയധികം ബഹുമാനമുണ്ട്. അതുകൊണ്ടാണ് ഞാൻ 'മാഷെന്ന്' സംബോധന ചെയ്തത്. നേരിൽ കാണുമ്പോൾ പേര് വിളിക്കാനെ സാധ്യതയുള്ളൂ. കഴിഞ്ഞ ഒന്നു രണ്ടു വർഷമായി വിദ്യാധരൻ ഇമലയാളിയിൽ എഴുതുന്ന കമന്റുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. നേരിൽ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എന്തോ എനിയ്ക്ക് അദ്ദേഹത്തിൻറെ മുമ്പിൽ ഒരു സ്വതന്ത്ര്യമുള്ളപോലെ തോന്നുന്നു. ഒരു സുഹൃത്തിനെപ്പോലെ തന്നെ. ഏതു വിഷയങ്ങൾ അവതരിപ്പിച്ചാലും അതിനൊപ്പിച്ച ശ്ലോകങ്ങളും വ്യാഖ്യനങ്ങളും അദ്ദേഹത്തിൻറെ വക ഇമലയാളിയിൽ കാണും. ഒന്നുങ്കിൽ അദ്ദേഹം ചലിക്കുന്ന ഒരു വിജ്ഞാന കോശം അല്ലെങ്കിൽ വലിയൊരു ഗ്രന്ഥശേഖരം അദ്ദേഹത്തിനു ചുറ്റും കാണും. രണ്ടാണെങ്കിലും ഇങ്ങനെ ജ്ഞാനം പകരാൻ അസാധാരണമായ കഴിവുള്ളവർക്കേ പറ്റുള്ളൂ. 

വിദ്യാധരനെന്ന പേരു തന്നെ ജ്ഞാനമുള്ളവനെന്നല്ലേ! പിന്നെ മാഷെന്ന് വിളിച്ചാൽ എന്താണ് തെറ്റ്? വിദ്യാധരൻ പറഞ്ഞപോലെ ഞാനും ഞാനിയാണ്, ജ്ഞാനിയല്ല. ഒരു വിഷയത്തിലും ഇതുവരെ പ്രാവിണ്യം നേടാൻ കഴിഞ്ഞില്ലെന്നുള്ളതാണ് ബലഹീനത. ചിലർക്ക് ദൈവമുണ്ടെന്ന് ഉറപ്പുണ്ട്. മറ്റു ചിലർക്ക് ഇല്ലെന്നും. ഞാൻ ഇതിന്റെ രണ്ടിനുമിടയിലുള്ള കയ്യാലപ്പുറത്തുള്ള തേങ്ങാപൊലെയാണ്. ചിലപ്പോൾ ദൈവമുണ്ടെന്നു തോന്നിപ്പോവും. കൂടുതൽ സമയവും ഇല്ലെന്നും. മതങ്ങൾ പറയുന്നത് എന്റെ ചെറിയ ബുദ്ധി ഗ്രഹിക്കുന്നുമില്ല. അവരുടെ കുടിലതയിൽ വിശ്വസിക്കുന്നുമില്ല.       

പിന്നെ, തെറ്റുകൾ തിരുത്തുന്നത് എനിയ്ക്ക് വളരെയധികം സന്തോഷമുള്ള കാര്യമാണ്. ശ്രീമതി ഷീല നല്ലയൊരു കാര്യമാണ് ചെയ്തത്. അല്ലെങ്കിൽ ഞാൻ ആ തെറ്റ് വീണ്ടും ആവർത്തിക്കാനും സാധ്യതയുണ്ട്. 'വസുധൈവ കുടുംബകം' എന്നുള്ളത് എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്യവുമാണ്. ലോക സാഹോദര്യം എത്ര മനോഹരമായ സ്വപ്നം. അതിനെ തകർക്കുന്നതും മതങ്ങളല്ലേയെന്നും തോന്നാറുണ്ട്.
vayanakaaran 2016-12-18 15:26:50
അക്ഷര പിശാചുമായി എഴുത്ത് ദൈവങ്ങൾ ഏറ്റുമുട്ടുമ്പോൾ
ഓണത്തിനിടക്ക് പൂട്ട് കച്ചവടമെന്ന പോലെ മാത്തുള്ള
സുവിശേഷവുമായി വരുന്നത് ബഹുരസം.  കൃഷ്ണാ എന്ന് വിളിക്കുമ്പോൾ യേശുവേ എന്ന് കേൾക്കുന്നത് കേൾവി തകരാറായിരിക്കും. യേശുവിനു മുമ്പ് വന്ന കൃഷ്ണൻ ഇങ്ങനെ ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നു.  സർവ ധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വ (ദീർഘം ഉണ്ട് ഈ ലിപിയിൽ അത് എഴുതാൻ കഴിയില്ല, ഷീല തെറ്റും കൊണ്ട് വരണ്ട)  സർവ
പാ പേ ഭ്യോ മോക്ഷയിഷ്യാമി മാ സു ( ഈ സ അല്ല പക്ഷെ ഈ ഫോണ്ടിൽ അതില്ല ) ച:  സകല ധർമ്മങ്ങളെയും ഉപേക്ഷിച്ചിട്ട് എന്നെ ഒരുവനെത്തന്നെ ശരണം പ്രാപിക്കുക. ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കാം നീ ദു:ഖിക്കേണ്ട  ( 18 :66 ). ഹിന്ദു മതമെന്ന് അറിയപ്പെടുന്ന മതം ഏക ദൈവത്തിൽ വിശ്വസിക്കുന്നു. എന്തിനാണ് കൃസ്തുവാണ് ,വലുത് അല്ല കൃഷ്ണനാണെന്നു കൊച്ചു കുട്ടികളെപ്പോലെ വാശിപിടിക്കുന്നത്. ഓരോരുത്തരും വിശ്വസിക്കുന്നത് വിശ്വസിക്കുക. ഈ ലോകത്തിൽ പല മതക്കാരും ജീവിച്ച് മരിക്കുന്നുണ്ട്. കൃസ്തുവിൽ കൂടി മാത്രമേ രക്ഷയുള്ളൂ എന്ന് പ്രചരിപ്പിച്ച് അന്തപ്പൻ പറയുന്ന പോലെ ജനങ്ങളുടെ പണം പിടുങ്ങുന്നത് ദോഷമാണ്.  ആരെങ്കിലും അങ്ങനെ കാശുണ്ടാക്കുന്നെങ്കിൽ ഉണ്ടാക്കിക്കൊള്ളട്ടെ. അതിനെ പുകഴ്ത്താനും മറ്റുള്ളതിനെ ഇകഴ്ത്താനും ശ്രമിക്കരുത്.  ആരെയും നോവിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കുക. മരണശേഷം കിട്ടാൻ പോകുന്ന സ്വർഗ്ഗത്തിനു വേണ്ടി ഈ ഭൂമിയിൽ ചോരപ്പുഴ ഒഴുക്കരുത്. മാത്തുള്ളയുടെ വിശ്വാസം മാത്തുള്ളയെ പൊറുപ്പിക്കട്ടെ. ദൈവം ഒന്നേയുള്ളുവെന്നു ഉപനിഷദ് പറയുന്നു.
Ekam evadvitiyam"
"He is One only without a second."
        [Chandogya Upanishad 6:2:1]൧

ഒരു കാര്യം കൂടി ഷീല എൻ പി അക്ഷരത്തെറ്റ് മാത്രമാണോ ഉന്നയിച്ചത്. അവർ എഴുതിയിരിക്കുന്നത് പടന്ന മാ ക്ക ലെ
ഉദ്ധരിക്കുമ്പോൾ ശ്രദ്ധിക്കുക എന്നല്ലേ,  ഉദ്ധരിച്ചതിൽ തന്നെ അക്ഷരതെറ്റുമെന്നല്ലേ. ആംഗലവിദ്യാസമ്പന്നന്മാർ വായിച്ച് നോക്കുക.
വിദ്യാധരൻ 2016-12-18 17:56:33
 പ്രപഞ്ചത്തെ നിലനിറുത്തുന്നത് അജ്ഞാനമാണെന്ന ശ്രീനാരായണഗുരുവിന്റെ ചിന്ത കഠിനമെങ്കിലും ചിന്തിക്കും തോറും അത് സത്യമായി തോന്നുന്നു. 

വിജൃംഭതെ യത്തമസോ 
ഭീരോരിഹ പിശാചവത് 
തദിദം ജാഗ്രതി സ്വപ്ന-
ലോകവത് ദൃശ്യതേ ബുധൈ:

ഈ ലോകത്ത് ഇരുട്ടിൽനിന്നും,  ഭയന്നവന് എങ്ങനെയാണോ പിശാച് പൊന്തിവന്ന് കാണപ്പെടുന്നത് അതുപോലെയാണ് അജ്ഞാനത്തിൽനിന്നും പ്രപഞ്ചവും അതിലെ വാദങ്ങളും പൊന്തി വളർന്നു കാണപ്പെടുന്നത്. അങ്ങനെയുള്ള ഈ ജഗത്തിനെ ഉണർവിൽ സത്യദർശികൾ സ്വപ്നലോകമെന്നപോലെയാണ് നോക്കി കാണുന്നത് 


                      ജഡരൂപങ്ങളിൽ നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും എന്നാൽ അതിന്റെ പിന്നിലെ ശുദ്ധബോധത്തെ തൊട്ടറിയാൻ ശ്രമിക്കാറും ഇല്ല.  ജഡരൂപങ്ങളും മതവും അവിദ്യയുടെ പരിണതഫലങ്ങളാണ് എന്നാൽ അതിനപ്പുറത്ത് മറഞ്ഞു നിൽക്കുന്ന ശുദ്ധബോധത്തെ കാട്ടി തരുവാൻ ജ്ഞാനത്തിനു (വിദ്യ) മാത്രമേ കഴിയുകയുള്ളു പക്ഷെ ഇന്നത്തെ  ആചാര്യന്മാർ  പലവിദ്യകൾകൊണ്ട് നല്ല ശതമാനം ജനങ്ങളെയും കയ്യാലപുറത്ത് ഇരുത്തിയിരിക്കുകയാണ്. 
                     മതം ഉൾപ്പടെ ജഡീകമായ വസ്തുക്കളെ ഉപേക്ഷിച്ചവർക്കു മാത്രമേ പൂർണ്ണമായ ജ്ഞാനത്തിലേക്ക് മനുഷ്യരെ നയിക്കാനാവു. അതുകൊണ്ടാണ് ബുദ്ധൻ, യേശു, ശ്രീനാരായണഗുരു തുടങ്ങിയവർ മരിച്ചിട്ടും ഇന്നും ജീവിക്കുന്നതും നാം അവരെ ഉദ്ധരിക്കുന്നവരും.  
                   നാം എല്ലാവരും കയ്യാലപ്പുറത്തെ തേങ്ങകളാണ് പടന്നമാക്കലെ. ബുദ്ധനേയും, യേശുവിനെയും, ശ്രീനാരായണ ഗുരുവിനെയും ചുമലിൽ ഏറ്റി നടക്കുന്നവരോട് , യേശു നിക്കദീമസിനോട് ചോദിച്ചതുപോലെ, എല്ലാം വിട്ട് എന്റ പിന്നാലെ വരുവാൻ പറഞ്ഞാൽ  അവരും  കയ്യാലപുറത്തെ തേങ്ങയായി മാറുകയോ അല്ലെങ്കിൽ പത്രോസിനെപ്പോലെ തള്ളി പറയുകയോ ചെയ്യും എന്നതിന് തർക്കം ഇല്ല 
                  എന്തായാലും പടന്നമാക്കലിനെപ്പോലെയും, അന്തപ്പനെപ്പോലെയും, വായനക്കാരനെപ്പോലെയും, ആൻഡ്രൂവിനെപ്പോലുള്ളവർ  ഒഴുക്കിനെതിരെ നീന്തികൊണ്ടും പ്രതിഫലേച്ഛ (അവാർഡ്, പൊന്നാട) കൂടാതെ  ഇടയ്ക്കിടെ ഇവിടെ പ്രത്യക്ഷ പ്പെടുന്നത് ഇരുട്ടിലെ തിരിനാളംപോലെ ആശ്വാസകരമാണ്

അജ്ഞസ്യദുഃഖൗഘമയം 
ജ്ഞസ്യാനന്ദമയം ജഗത് 
അന്ധംഭുവനമന്ധസ്യ 
പ്രകാശം തു സൂചക്ഷുഷഃ (വസിഷ്ഠം -വസിഷ്ഠൻ )

അജ്ഞന് ജഗത്ത് ദുഃഖമയമാണ് ജ്ഞാനിക്കാകട്ടെ ജഗത്ത് ആനന്ദമയമാണ്. കുരുടന് ലോകം മുഴുവനും കൂരിരുട്ടാണ്. കണ്ണുള്ളവനാകട്ടെ ലോകം പ്രകാശമയവും . ജ്ഞാനവും അനുകമ്പയും മാത്രമേ മനുഷ്യജീവിതത്തെ ധന്യമാക്കു എന്ന് താത്പര്യം ..  

ഞാൻ പിടിച്ച മുയലിന് നാലുകൊമ്പെന്നു വാദിക്കുന്ന മതവാദികൾ  ഇരുട്ടിൽ തപ്പിത്തടയുന്നവരാണ് 

ഗ്രന്ഥശേഖരങ്ങൾ ഉണ്ടായിട്ടും വായിക്കുന്നില്ലാ എങ്കിൽ എന്ത് പ്രയോചനം 

വായിപ്പോർക്കരുളുന്നനേക വിധമാം -
             വിജ്ഞാന, മേതെങ്കിലും 
ചോദിപ്പോർക്കുചിതോത്തരങ്ങളരുളി-
             ത്തീർക്കുന്നു സന്ദേഹവും 
വാദിപ്പോർക്കുതകുന്ന യുക്തി പലതും 
             ചൂണ്ടിക്കൊടുക്കും വൃഥാ-
ഖേദിപ്പോർക്കരുളുന്നു സാന്ത്വനവച -
             സ്സുൽക്കൃഷ്ടമാം പുസ്തകം   (ആർ. ഈശ്വരപിള്ള ) 

Ninan Mathullah 2016-12-18 19:07:21
Enough is said about this for those who think independently to form an opinion. What one want to believe is his/her choice. I do not insist on anything. Just like Vidhyadhara, and Anthappan and Vaayanakkaran write what they believe, I also wrote what I believe if it will benefit at least a few. Looks like some have intolerance to my comments. I am not worried about it as it is part of the process by which we form opinions. There was a time when I was intolerant to certain ideas. More than information, it is our own experience that support our information that shape our convictions. Naturally my knowledge and experience are not the same as that of another person. This reminds me of a conversation between two Chinese philosophers belonging to Confucianism and Taoism. "Look how minnows dart hither and thither at will. Such is the pleasure  fish enjoy" One said."You are not fish. How do you know what gives pleasure to fish?" responded the other. "You are not I. How do you know I do not know what gives pleasure to fish? came the reply. So our knowledge bases are different. Let us stop it here leaving it to the readers to decide.
Ninan Mathullah 2016-12-19 07:44:16

ശ്രീമാൻ മാത്തുള്ള - നിങ്ങളുടെ അഭിപ്രായങ്ങളോട് ആർക്കും അസഹിഷ്ണതയില്ല അങ്ങനെ ചിന്തിക്കരുത്.  എന്നാൽ യേശുവാണ് ദൈവം ബാക്കിയൊക്കെ സാത്താൻ എന്ന് നിങ്ങൾ അടിച്ചെല്പിക്കുന്നത് ആർക്കും ഇഷ്ടമാകില്ല. Vaayanakkaran, I do not understand why you twist my comments to mislead others. Nowhere in my comments had I stated that other religions are from Satan. Repeatedly I stated that all major religions are from God although corruptions in rituals crept into all religions. Please do not mislead readers by twisting my words. Next, is it not from intolerance to say that when I make a statement that it is ‘adicheppikkukayennu’. Nobody is forcing anything on anybody. I made a statement. Take it if you like it. If you have argument against it presents it with supporting evidence. നിങ്ങൾ യേശുവിൽ വിശ്വസിച്ചോളൂ, എത്രയോ പേര് വിശ്വസിക്കുന്നു, കുറേപേർ കൃഷ്ണനിൽ വിശ്വസിക്കുന്നു. എന്നാൽ കൃഷ്ണൻ എന്ന് പറയുന്നതും യേശുവാണെന്നു വാദിക്കാൻ വരരുത്. മുടന്തൻ ന്യായങ്ങളും  Not for everybody.ഉദാഹരണങ്ങളും നിരത്തി നിങ്ങൾ പറയുന്നത് ശരിയാണെന്നു സമർത്തിക്കരുത്.You do the same thing. To support your arguments you bring from mythology and others opinions.  I said there is a tradition like that and I brought supporting arguments for it. Why don’t you take it just as an idea or bring supporting arguments against it rather than react with intolerance.  Freedom of expression is a constitutional right. Is it from intolerance you write like this? നിങ്ങൾ നമ്പൂരി മാർക്കം കൂടിയ സത്യമായ ദൈവത്തിൽ വിശ്വസിക്കുന്ന സ്വർഗത്തിന് അവകാശിയായ നല്ല മനുഷ്യൻ, again twisting my words. All the people of India have some Namoothiri blood in them as the upper caste and lower caste blood got mixed. Now there is no pure Aryan or Dravidian blood now. സമ്മതിച്ചുഅതുകൊണ്ട് എല്ലാവരും കൃസ്തുവിൽ വിശ്വസിക്കണമെന്ന സുവിശേഷം പറയരുത് സഹോദര, To tell others what I believe is my right. You also did the same here. Is it intolerance to react like this when I state my belief? എല്ലാവര്ക്കും അവരുടേതായ ചിന്തകളും തീരുമാനങ്ങളുമുണ്ട്. സുവിശേഷം പറയുന്നത് കേൾക്കാൻ കുറച്ച പേര് തയായാറല്ലെങ്കിൽ അവറ്റൊക്കെ അസഹിഷ്ണത ഉള്ളവരാണെന്നു താങ്കൾ എന്തിനു കരുതണം. When you react like this I consider it from intolerance. Otherwise just take it or leave it. We can always agree to disagree and still be friends. You use the same right I use here. താങ്കളുടെ വിശ്വാസം താങ്കൾക്ക്, എന്റെ വിശ്വാസം എനിക്ക് അത് മാനിക്കുക If you respect my faith then you won/t react like this. സഹോദര..താങ്കളുടെ വിശ്വാസമാണ് ശരിയെന്നു ശഠിക്കരുത്. Making a statement ‘sadikkukayano’? Again please do not twist my words. Please show some respect to others faith also. Thanks.

vayanakaaran 2016-12-19 06:41:30
ശ്രീമാൻ മാത്തുള്ള - നിങ്ങളുടെ അഭിപ്രായങ്ങളോട് ആർക്കും അസഹിഷ്ണതയില്ല അങ്ങനെ ചിന്തിക്കരുത്. എന്നാൽ യേശുവാണ് ദൈവം ബാക്കിയൊക്കെ സാത്താൻ എന്ന് നിങ്ങൾ അടിച്ചെല്പിക്കുന്നത് ആർക്കും ഇഷ്ടമാകില്ല. നിങ്ങൾ യേശുവിൽ വിശ്വസിച്ചോളൂ, എത്രയോ പേര് വിശ്വസിക്കുന്നു, കുറേപേർ കൃഷ്ണനിൽ വിശ്വസിക്കുന്നു. എന്നാൽ കൃഷ്ണൻ എന്ന് പറയുന്നതും യേശുവാണെന്നു വാദിക്കാൻ വരരുത്. മുടന്തൻ ന്യായങ്ങളും ഉദാഹരണങ്ങളും നിരത്തി നിങ്ങൾ പറയുന്നത് ശരിയാണെന്നു സമർത്തിക്കരുത്. നിങ്ങൾ നമ്പൂരി മാർക്കം കൂടിയ സത്യമായ ദൈവത്തിൽ വിശ്വസിക്കുന്ന സ്വർഗത്തിന് അവകാശിയായ നല്ല മനുഷ്യൻ, സമ്മതിച്ചു,  അതുകൊണ്ട് എല്ലാവരും കൃസ്തുവിൽ വിശ്വസിക്കണമെന്ന സുവിശേഷം പറയരുത് സഹോദര, എല്ലാവര്ക്കും അവരുടേതായ ചിന്തകളും തീരുമാനങ്ങളുമുണ്ട്. സുവിശേഷം പറയുന്നത് കേൾക്കാൻ കുറച്ച പേര് തയായാറല്ലെങ്കിൽ അവറ്‍റൊക്കെ അസഹിഷ്ണത ഉള്ളവരാണെന്നു താങ്കൾ എന്തിനു കരുതണം.  താങ്കളുടെ വിശ്വാസം താങ്കൾക്ക്, എന്റെ വിശ്വാസം എനിക്ക് അത് മാനിക്കുക സഹോദര..താങ്കളുടെ വിശ്വാസമാണ് ശരിയെന്നു ശഠിക്കരുത്.
Anthappan 2016-12-19 07:49:29

Don’t get frustrated Mr. Matthulla but keep on writing expecting heated exchange from others.  As you said about me, I am changing my radical approach to drive my thoughts to have a fresh look at it by you and likeminded people.   Nobody (Vayanakkaran, Vidyadharen, and Padannamakkel) here, as per my observation, reject Jesus or his teachings rather they are saying that the common thread binding the humanity is love and can be found in the teachings of all the great teachers.   All the sages who wrote the Vedas, Buddha, and Jesus are all trying to highlight that truth through their teachings and ministry. 

But, the polarization starts when anyone insists that there is only one way and rejects other arguments.    Religion has vested interest in dividing people because of their business interest.  Religion may be good for the economy and employing people but they should pay tax just like any other corporations (They don’t pay tax either) or businesses.  Though we here church and state are separate, literarily they are one and the same.   

Jesus challenged the Jewish religion and Romans for exploiting poor and marginalizing them.  He then uplifted the spirit of the people (Sermon of the mount); His teaching centered on the importance of taking care of each other.  He is not the founder of Christianity rather Christianity found him and exploited people further.   Though Pope Francis practices the teachings of the Christ by bringing poor to Vatican, he is reluctant to give up the comfort of Vatican.   And, the difference between Jesus and his so called followers is that the followers don’t want to give up their comfort.   Vidyadharan makes a valid point with respect to this by shedding light into the lives of Buddha, Jesus and many other spiritual leaders; They all gave up their comfort to serve the people and uplift them spiritually.  But modern religions are as powerful as governments.   Religion can protect kingdoms and governments and also shake them up.   If you don’t believe it, look around the globe and find it out.   Trump wouldn’t have been President elect if 80% of the Christians were not supporting him.  


John Philip 2016-12-19 13:08:53
All the people of India have some Namboothiri blood in them as the upper caste and lower caste blood got mixed.പ്രിയ മാത്തുള്ള ചേട്ടാ .. നിങ്ങൾ ഏതു കൃസ്തുവിൽ വിശ്വസിക്കുന്നു.  നമ്മൾ ബൈബിളിൽ വായിക്കുന്നത് നമ്മളെല്ലാം ആദാമിന്റെയും ഹാവ്‌വയുടെയും മക്കളെന്നല്ലേ. അപ്പോൾ പിന്നെ എവിടെ നിന്ന് വന്നു ഈ അപ്പർ കാസ്റ്റ് രക്തവും ലോവർ കാസ്റ്റ് രക്തവും.  കഷ്ടം ചേട്ടാ, വെറുതെയല്ല അന്തപ്പൻ സാർ ചേട്ടനെ ഇട്ടു കറക്കുന്നത്.  അന്തപ്പൻ സാറേ,  ആൻഡ്രുസ് സാറേ ഈ കാര്യത്തിൽ  ഇടപെടു, മൊട കണ്ടാൽ ഇടപെട്ടേ തീരു.
JOHNY 2016-12-19 15:27:22
ജോൺ ഫിലിപ്പെ ഈ അന്തപ്പനും ആൻഡ്രൂസും എല്ലാം ആദാമിന്റെ ആദ്യ ഭാര്യ ലളിതിൽ (Lilith) നിന്നും ഉള്ള വംശം ആണ് എന്നാണു എന്റെ ഒരു ഇത്.   മാത്തുള്ള, പട്ടികജാതി തുടങ്ങിയവർ കായീന്റെയോ സേഥ്ന്റെയോ പിൻഗാമികൾ ആയിരിക്കാം. കയീനും സേഥ് നും ആര് പെണ്ണ് കൊടുത്തു എന്ന് മാത്രം ചോദിക്കരുത്. 
Ninan Mathullah 2016-12-19 15:31:54
If only Adam and Eve the only race why we mark Asian American on Government papers here. We call different names for identification only just like Chacko and Nair.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക