Image

ജര്‍മനിയില്‍ നികത്തപ്പെടാതെ കിടക്കുന്നത്‌ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ ; ജോലിതേടി ആയിരങ്ങളും

ജോസ്‌ കുമ്പിളുവേലില്‍ Published on 18 February, 2012
ജര്‍മനിയില്‍ നികത്തപ്പെടാതെ കിടക്കുന്നത്‌ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ ; ജോലിതേടി ആയിരങ്ങളും
ബര്‍ലിന്‍: ജര്‍മനിയില്‍ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ നികത്താനാകാതെ കിടക്കുന്നു എന്നു സര്‍വേ ഫലം.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ ജര്‍മനിയില്‍ തൊഴിലില്ലായ്‌മാ നിരക്ക്‌ ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്‌. നിശ്ചിത വൈദഗ്‌ധ്യമുള്ള തൊഴിലാളികളെ കിട്ടാനില്ലെന്ന്‌ തൊഴിലുടമകള്‍ക്ക്‌ വ്യാപകമായി പരാതിയുണ്‌ട്‌.

ഫെഡറല്‍ എംപ്ലോയ്‌മെന്റ്‌ ഏജന്‍സിയുടെ റിസെര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ സര്‍വേ നടത്തിയത്‌. 41.6 മില്യന്‍ ആളുകളാണ്‌ കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ സജീവ ജോലികളിലുണ്‌ടായിരുന്നത്‌. 1990ലെ ജര്‍മന്‍ ഏകീകരണത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.
ജര്‍മനിയില്‍ നികത്തപ്പെടാതെ കിടക്കുന്നത്‌ ഒരു മില്യന്‍ തൊഴിലവസരങ്ങള്‍ ; ജോലിതേടി ആയിരങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക