ബ്രാഡ്‌ഫോര്‍ഡ്: മാര്‍ച്ച് 31ന് നടക്കുന്ന രണ്ടാമത് ബ്രാഡ്‌ഫോര്‍ഡ്
കണ്‍വന്‍ഷന് മുന്നോടിയായുള്ള ഒരുക്കശുശ്രൂഷ മാര്‍ച്ച് 18ന് ഉച്ചകഴിഞ്ഞ്
ഒന്നിന് ആരംഭിക്കും.
യുകെ സെഹിയോന്‍ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍
ബ്രാഡ്‌ഫോര്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കണ്‍വന്‍ഷന്‍
നയിക്കുന്നത് ഫാ. ജോമോന്‍ തൊമ്മാനയാണ്.
ധ്യാനത്തോടനുബന്ധിച്ച് കുമ്പസാരം,
ആത്മീയ പങ്കുവയ്‌ക്കല്‍, സാക്ഷ്യശുശ്രൂഷ, ഗാനശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ,
കുട്ടികളുടെ പ്രത്യേക ധ്യാനം എന്നിവ ഉണ്ടായിരിക്കും.
18ന് നടക്കുന്ന
ഒരുക്കശുശ്രൂഷ നയിക്കുന്നത് യുകെ സെഹിയോന്‍ മിനിസ്‌ട്രി അംഗം ബ്രദര്‍ ജോസ്
കുര്യാക്കോസ് ആണ്. ധ്യാനത്തിനു മുന്നോടിയായുള്ള രാത്രി ആരാധന ഒരു മാസം
പിന്നിട്ടു. അന്‍പത് ദിന അഖണ്ഡ ജപമാലയും ഉപവാസ പ്രാര്‍ഥനകളും നടന്നുവരുന്നു. അഖണ്ഡ
ജപമാലയിലും ഉപവാസ പ്രാര്‍ഥനയിലും പങ്കുചേരുവാനാഗ്രഹിക്കുന്നവര്‍ ലിജു
പ-റത്തോട്ടാല്‍: 07950453929, ഡോ. മാത്യു ജോമി: 07843626503 എന്നിവരെ
ബന്ധപ്പെടുക.