Image

വോക്കിങ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ധനസഹായം കൈമാറി

ബോബന്‍ സെബാസ്‌റ്റിയന്‍ Published on 18 February, 2012
വോക്കിങ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ധനസഹായം കൈമാറി
വോക്കിങ്‌: കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മൂന്നാമത്‌ ധനസഹായം കണ്ണൂര്‍ ജില്ലയിലെ അയ്യങ്കുന്നു പഞ്ചായത്തിലെ ചരല്‍ എന്ന സ്‌ഥലത്തിനു സമീപം താമസിക്കുന്ന അക്ഷര തോമസി(13)നു കൈമാറി. ഒരു വര്‍ഷത്തോളമായി ബോണ്‍ കാന്‍സര്‍ ബാധിച്ച്‌ ചികില്‍സയിലാണ്‌ എട്ടാം ക്ലാസില്‍ പഠിക്കുന്ന അക്ഷര.

വോക്കിങ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്‌ ജെയിന്‍ ജോസഫ്‌, സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ എന്‍.വി. ജോസഫ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ കിളിയന്തറ ഇടവക വികാരി ഫാ. ആന്റണി കിതാരത്തില്‍ വോക്കിങ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച 30000 രൂപയുടെ ചെക്ക്‌ അക്ഷരയ്‌ക്ക്‌ കൈമാറി.

സൊസൈറ്റിയുടെ നാലാമത്‌ ധനസഹായം നല്‍കുന്നതിനു അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 25ന്‌ മുന്‍പായി താഴെപ്പറയുന്നവരുമായി ബന്ധപ്പെട്ട്‌ സമര്‍പ്പിക്കേണ്ടതാണ്‌.

ജെയിന്‍ ജോസഫ്‌: 07809702654
സിബി ജോസ്‌: 07875707504
ബോബന്‍ സെബാസ്‌റ്റിയന്‍: 07846165720
വോക്കിങ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ധനസഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക