Image

കംപ്യൂട്ടറും നേത്രരോഗവും

Published on 18 February, 2012
കംപ്യൂട്ടറും നേത്രരോഗവും
ഇന്ന്‌ ജീവിത രീതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റത്തതാണ്‌ കംപ്യൂട്ടര്‍. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന നേത്രരോഗം നിരവധി. ഏറെ നേരം കംപ്യൂട്ടറിന്‌ മുന്നിലിരിക്കുന്നവരെ പിടികൂടുന്ന രോഗമാണ്‌ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സിവിഎസ്‌). ഓരോ 20 മിനുട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ്‌ രോഗത്തെ ചെറുക്കാനുള്ള ലളിത മാര്‍ഗം.നിരന്തരം കണ്ണ്‌ പരിശോധിക്കുകയും മോണിറ്ററിന്‌ ആന്റി റിഫ്‌ളക്ടീവ്‌ ഗ്ലെയര്‍ കോട്ടിങ്‌ ഉപയോഗിക്കുകയും വേണം.

കൂടാതെ കണ്ണിന്‌ വേദന, ചെങ്കണ്ണ്‌, കണ്ണിലൂടെ വെള്ളമൊഴുകുക, കാഴ്‌ചത്തകരാര്‍, തലവേദന, കണ്ണുകളില്‍ ഈര്‍പ്പമില്ലായ്‌മയും അസ്വസ്ഥതയും, വെളിച്ചത്തിലേക്ക്‌ നോക്കാന്‍ കഴിയാതിരിക്കുക, ഇരട്ടദൃശ്യം, കളര്‍മാറ്റം തിരിച്ചറിയാനാകാതിരിക്കുക തുടങ്ങിയവയും നിരന്തരമായ കംപ്യൂട്ടര്‍ ഉപയോഗം മൂലം ഉണ്ടാകാറുണ്ട്‌. കംപ്യൂട്ടര്‍ കണ്ണിന്‌ 20 ഡിഗ്രി താഴെ മോണിറ്റര്‍ ക്രമീകരിക്കുക, കണ്ണും മോണിറ്ററും തമ്മില്‍ 2030 ഇഞ്ച്‌ അകലമുണ്ടായിരിക്കുക, ആവശ്യത്തിന്‌ വെളിച്ചമുണ്ടായിരിക്കുക, കീബോര്‍ഡ്‌ മോണിറ്ററിനു നേരെ മുന്നിലായി സൂക്ഷിക്കുക എന്നിവയാണ്‌ നേത്ര രോഗത്തെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍.
കംപ്യൂട്ടറും നേത്രരോഗവുംകംപ്യൂട്ടറും നേത്രരോഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക