Image

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റേറ്റന്‍ ഐലന്റിന് നവനേതൃത്വം

Published on 18 February, 2012
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റേറ്റന്‍ ഐലന്റിന് നവനേതൃത്വം

അമേരിക്കയിലെ ആദ്യകാല സംഘടനങ്ങളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റേറ്റന്‍ ഐലന്റിന്റെ 2012 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 28ന് സ്റ്റേറ്റന്‍ ഐലന്റില്‍ ഉള്ള Hibachi gril & Suprem Buffet-
ല്‍ വച്ചു ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ആണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡന്റ് റെജി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോസ് ഏബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോസ് വര്‍ഗീസ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. 2011 ലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹകരണവും പ്രോത്സാഹനവും നല്‍കിയ കമ്മിറ്റിയംഗങ്ങള്‍ക്ക് പ്രസിഡന്റ് നന്ദി അിയിച്ചു. തുടര്‍ന്ന് ഫോമായുടെ ട്രഷററും, മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ശ്രീ. ഷാജി എഡ്വേര്‍ഡിനെ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ ആയും പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഭരണ നേതൃത്വമാണ് അസോസിയേഷന്‍ അണി നിരത്തിയിട്ടുള്ളത്. ദേശീയ സംഘടനാ രംഗത്ത് വളരെ കുറഞ്ഞ കാലയളവില്‍ തന്നെ ശക്തമായ സാന്നിദ്ധ്യം അറിയിച്ച ശ്രീ. ജോസ് എബ്രഹാം പ്രസിഡന്റ് ആയും, കലാകാരനും, യുവഗായകനുമായ ശ്രീ. റോഷിന്‍ മാമ്മന്‍ സെക്രട്ടറിയായും, സംഘടനയിലെ തന്നെ ഒരു ദീര്‍ഘകാല പ്രവര്‍ത്തകനായ ശ്രീ. ജോസ് വര്‍ഗ്ഗീസ് വീണ്ടും ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ കലാസാംസ്‌ക്കാരിക രംഗത്ത് വര്‍ഷങ്ങളായി നിസ്തുലമായ സംഭാവനങ്ങള്‍ നല്‍കി വരുന്ന ശ്രീ.
ഫ്രഡ് കൊച്ചിന്‍ വൈസ് പ്രസിഡന്റ് ആയും, ആത്മീയ സംഘടനാ പ്രവര്‍ത്തകനും, കലാകാരനുമായ ശ്രീ. അലക്‌സ് വലിയവീടന്‍ വീണ്ടും ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുത്തു. ജോര്‍ജ്ജ് ഇട്ടി, പുഷ്പ മത്തായി, വി.എ എബ്രഹാം, ജെമിനി തോമസ്, സാജു സക്കറിയ, തോമസ് തോമസ്, സദാശിവന്‍ നായര്‍ , തോമസ് കീപന്‍ശ്ശേരില്‍ , അച്ചന്‍ കുഞ്ഞ് കുരുവിള, തോമസ് മാത്യൂ, ഷാജി എഡ്വേര്‍ഡ് എന്നിവരെയാണ് കമ്മിറ്റിയംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡന്റ് റെജി വര്‍ഗീസ് എക്‌സ്-ഓഫീഷ്യോ ആയി കമ്മിറ്റിയില്‍ തുടരും.

കലാ സാംസ്‌കാരിക പ്രവര്‍ത്തകരാല്‍ സമൃദ്ധമായ സ്റ്റേറ്റന്‍ ഐലന്റിലെ മലയാളികളുടെ അഭിരുചിക്കും, ആസ്വാദന ശേഷിക്കും ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തന രീതികള്‍ അവലംബിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് എബ്രഹാം തന്റെ പ്രസംത്തില്‍ പറയുകയുണ്ടായി. ഏകദേശം മൂന്നു മണിക്കൂറോളം നീണ്ടു നിന്ന യോഗത്തില്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാര്‍ , ദേശീയ സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. ശ്രീ. അലക്‌സ് വലിയവീടന്‍ സ്വാഗതവും, ശ്രീ. തോമസ് മാത്യൂ നന്ദിയും അ
ിയിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റേറ്റന്‍ ഐലന്റിനു വേണ്ടി പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ പുഷ്പ മത്തായി അറിയിച്ചതാണിത്.
മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റേറ്റന്‍ ഐലന്റിന് നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക