Image

കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ഗാന്ധിയുടെ പ്രസക്തി?

അനില്‍ പെണ്ണുക്കര Published on 18 February, 2012
കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ഗാന്ധിയുടെ പ്രസക്തി?
കോണ്‍ഗ്രസ്സുകാര്‍ തെരഞ്ഞെടുപ്പ് നടത്താത്തതിന് കാരണം ശരിക്കും മറ്റ് രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും അിയാം. കോഴിക്കോട്ട് കെ.എസ്.യു തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോഴെ ഗവണ്‍മെന്റ് ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു.

പിള്ളാര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടുകുത്തുന്ന ദൃശ്യം ടിവിയില്‍ കണ്ടു. നല്ല സോളിഡ് വോട്ടാണ്. പക്ഷേ ചിലര്‍ കല്ലുമായി വന്നു. എതിരാളിക്ക് നേതാവാണോ സ്ഥാനാര്‍ത്ഥിയാണോ എന്നറിയാം. തലയ്ക്കു നേരെ വോട്ടടിക്കാന്‍ ശ്രമിക്കുന്നു ഒരു കെ.എസ്.യുക്കാരന്‍.

ആനിമല്‍ പ്ലാനറ്റ് ചാനലില്‍ ഇരയ്ക്കുവേണ്ടി തമ്മിലടിക്കുന്ന മൃഗങ്ങളുടെ ചിത്രം മനസില്‍ വന്നുപോയി. ഒന്നുകൂടി കടിച്ചെടുത്ത ഇര തട്ടിപ്പറിക്കാന്‍ അലറിപ്പാഞ്ഞെടുക്കുന്ന മറ്റൊന്ന്. ഇവിടെ ഇരയല്ല, സ്ഥാനമാണ് മറ്റൊരാള്‍ തട്ടിയെടുക്കുന്ന സ്ഥാനം സൂത്രത്തില്‍ വശത്താക്കാന്‍ ഹിംസ എന്ന ജനാധിപത്യധര്‍മ്മം അനുഷ്ഠിക്കുകയാണ് നാളെയുടെ 'ടുജി'കള്‍ .

രാഷ്ട്രീയം ഒരു നല്ല കരിയറാണ് ഒത്തു കിട്ടിയാല്‍ രക്ഷപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ ആവശ്യമത്രയ്ക്കില്ല. കൊല്ലാനും കൊള്ളയടിക്കാനും പൊതുമുതല്‍ കക്കാനും കഴിവുള്ളവരാകണം. അതൊക്കെ പ്രവര്‍ത്തന ക്ലാസ്സുകള്‍ വഴിയും നേതൃത്വപരിശീലനം വഴിയും ലഭിക്കും.

ഏറ്റവും കൂടുതല്‍ മുറിവും പരിക്കുമുള്ളവരെ ലീഡറായി പ്രഖ്യാപിക്കുക എന്ന നയം കോണ്‍ഗ്രസ്സില്‍ ഉണ്ടാകണം. പരുക്കുകള്‍ വോട്ടുകള്‍ ആയി പരിഗണിച്ചാല്‍ കുറെ രക്ഷിതാക്കള്‍ക്ക് കര്‍ക്കിടകവാവിന് കടപ്പുറത്ത് പോകാതെ കഴിച്ചുകൂട്ടാം.

എന്തായാലും കോണ്‍ഗ്രസില്‍ ഗാന്ധിജിയുടെ മുളവടിയുടെ പ്രസക്തി ഏറുകയാണ്. ജനം സൂക്ഷിക്കുക. പഴയ പുലിപ്പേടിയും
മണ്ണാപ്പേടിയുടെയും സ്ഥാനം പിള്ളാരു കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്!

വികടവിചാരം
കെ.എസ്.യു തെരഞ്ഞെടുപ്പില്‍ 'ഡാഷ്‌കുമാറിനെ' വമ്പിച്ച പരുക്കുകളോടെ തിരഞ്ഞെടുത്തിരിക്കുന്നു! മുമ്പേ ഗമിക്കുന്ന ബോഗി തന്റെ പിമ്പേ ഗമിക്കും പൊതു
ബോഗികളെല്ലാം..!
കെ.എസ്.യു തെരഞ്ഞെടുപ്പില്‍ ഗാന്ധിയുടെ പ്രസക്തി?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക