Image

15 ദിവസത്തിനകം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 09 December, 2016
15 ദിവസത്തിനകം പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും 10 മുതല്‍ 15 ദിവസത്തിലുള്ളില്‍ അവസാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

കേന്ദ്രസര്‍ക്കാരിന് എതിരെയും പ്രധാനമന്ത്രിക്ക് എതിരെയും നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ഉയരുന്ന പ്രശ്‌നങ്ങള്‍. 

സുരക്ഷാ കാരണങ്ങളാല്‍ നോട്ടുകള്‍ നേരത്തെ അച്ചടിച്ച് സൂക്ഷിക്കുവാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
Join WhatsApp News
Thuglaq-2 2016-12-09 15:04:43
മോഡി സര്‍ക്കാറിനു കാര്യമായ എന്തൊ കുഴപ്പമുണ്ട്. രാജാവ് നഗ്നനാണെന്നു പറയാന്‍ സംഘ പരിവാറിനെ പേടിച്ചിട്ട് ഇന്ത്യയില്‍ ആര്‍ക്കും കഴിയുന്നില്ല.
നോട്ട് പിന്‍ വലിച്ചതു കൊണ്ട് എന്തു നേടി? എല്ലാംഓണ്‍ലൈന്‍ വഴി ആക്കിയതു കൊണ്ട് എന്തു പ്രയോജനം? സര്‍ക്കാരിനു കൂടുതല്‍ നികുതി കിട്ടുമായിരിക്കും. ജനത്തിനോ? ബുദ്ധിമുട്ട് മാത്രം. ഓണ്‍ലൈനില്‍ ആയതു കൊണ്ട് അഴിമതിയും കള്ളപ്പണവും ഇല്ലാതാകുമോ? എങ്ങനെ?
അതിനൊക്കെ പുറമെ ടാക്‌സ് രാജ് വരുന്നു. നമ്മുടെ സ്വന്തം കാശ് നമ്മുടെ കയ്യില്‍ വച്ചാല്‍ പോലീസ് പിടിക്കുമത്രെ! 10 ലക്ഷം രൂപ പോലും വലിയ സംഖ്യ.
മോഡിയും കൂട്ടരും രാജ്യത്തെ നാശത്തിലേക്കു നയിക്കുന്നു. കോണ്‍ഗ്രസ് ഒരു വെള്ളരിക്കാ സംഘടന പോലെ മിണ്ടാതിരിക്കുനു. മമത ബാനര്‍ജി മാത്രമാണു ശക്തമായി എതിര്‍ക്കുന്നത്‌ 
thuglaq-2 2016-12-09 15:17:19

കോക്പിറ്റ് അടിച്ചു വാരി വൃത്തിയാക്കുന്നതിനിടയിലാണ് അയാള്‍ക്ക് "എങ്ങിനെ വിമാനം പറപ്പിക്കാം - തുടക്കക്കാര്‍ക്ക് - ഒന്നാം വാല്യം" എന്ന പുസ്തകം കിട്ടിയത്

അയാള്‍ കൌതുകത്തോടെ പുസ്തകം തുറന്നു "എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ചുവന്ന ബട്ടന്‍ അമര്‍ത്തുക" ഒന്നാമത്തെ ഈ നിര്‍ദേശമനുസരിച്ച് ചുവന്ന ബട്ടന്‍ അമര്‍ത്തി എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു.

ആഹ്ലാദഭരിതനായ അയാള്‍ വിമാനം മുന്നോട്ടു പോകാന്‍ നീല ബട്ടന്‍ അമര്‍ത്തുക എന്ന രണ്ടാമത്തെ നിര്‍ദേശവും അനുസരിച്ചു, വിമാനം നല്ല വേഗതയില്‍ മുമ്പോട്ട് കുതിച്ചു. നിര്‍ദേശങ്ങള്‍ പ്രകാരം കാര്യങ്ങള്‍ നടന്നപ്പോള്‍ വിമാനം പറത്താനുള്ള അയാളുടെ വാഞ്ച അതിന്‍റെ പാരമ്യത്തിലെത്തി. അയാള്‍ അടുത്ത നിര്‍ദേശം നോക്കി, "വിമാനം പറത്തുവാന്‍ പച്ച ബട്ടന്‍ അമര്‍ത്തുക" അയാള്‍ പച്ച ബട്ടന്‍ അമര്‍ത്തി, വിമാനം ആകാശത്തേക്ക് ഉയര്‍ന്നു പറന്നു തുടങ്ങി. അയാള്‍ക്ക് സന്തോഷം അടക്കി നിര്‍ത്താനായില്ല.

ഏതാണ്ട് അര മണിക്കൂറിനടുത്ത് പറന്നു കഴിഞ്ഞപ്പോള്‍, വിമാനം താഴെ ഇറക്കാനുള്ള ബട്ടന്‍ അറിയാനായി അടുത്ത നിര്‍ദേശം വായിച്ച അയാള്‍ തളര്‍ന്നു വീണു!!!!!!

"വിമാനം എങ്ങിനെ നിലത്ത് ഇറക്കാമെന്ന് പഠിക്കാന്‍, പുസ്തകത്തിന്റെ രണ്ടാം വാല്യം വാങ്ങി വായിക്കുക" ഇതായിരുന്നു നിര്‍ദേശം

ഇതാണ് സത്യത്തില്‍ നോട്ട് നിരോധനത്തിലും സംഭവിച്ചത്

കടപ്പാട്: വാട്ട്സ്ആപ്പ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക