Image

ഡാലസില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൃദയചര്‍ച്ച

ബിനോയി സെബാസ്റ്റ്യന്‍ Published on 18 February, 2012
ഡാലസില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൃദയചര്‍ച്ച
ഡാലസ് : ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ ഹൃദയ സംബന്ധമായ ചര്‍ച്ച ഡാലസില്‍ . നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും സഹകാരിയുമായ ഡോ.സി.കെ.പി.നായരുടെ നേതൃത്വത്തില്‍. മാര്‍ച്ച് 3, ശനിയാഴ്ച 3.30 മുതല്‍ കരോള്‍ട്ടന്‍ സിറ്റി ക്രോസ്ബി റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ നടക്കുന്നു.

ആഗോള തലത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങളും പക്ഷാഘാതവും മറ്റും ഇന്‍ഡ്യന്‍ വംശജരില്‍ ഇതര രാജ്യക്കാരെ അപേക്ഷിച്ച് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരു ശരാശരി മലയാളി ഹദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്നും സ്വയംസംരക്ഷിക്കുവാന്‍ എതു തരത്തിലുള്ള ജീവിതശൈലി രൂപപ്പെടുത്തണം, ഏതു വിധത്തിലുള്ള ഭക്ഷണക്രമമാണ് പിന്‍തുടരേണ്ടത്, മലയാള പാചകരീതിയും കൊഴുപ്പടങ്ങിയ വിവിധ ഭക്ഷണങ്ങളും എത്രത്തോളം ഒരു മലയാളി കുടുംബത്തെ ആരോഗ്യപരമായി സ്വാധീനിക്കുന്നു തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന പ്രഭാഷണവും സമ്പൂര്‍ണ്ണ ചര്‍ച്ചയും അവലോകനവും ചോദ്യോത്തരവേദിയും ഉണ്ടായിരിക്കും.

സംഘര്‍ഷനിര്‍ഭരമായ നിമിഷങ്ങളും തിരക്കുകളും നിറഞ്ഞ ശരാശരി മലയാളിയുടെ അമേരിക്കന്‍ പ്രവാസിജീവിതം സാന്ത്വനപൂര്‍ണ്ണവും അനുനിമിഷം സന്തോഷകരവുമാക്കിത്തീര്‍ക്കുവാനും ലളിതമായ ഭക്ഷണം ആരോഗ്യമുള്ള ഹൃദയം മനശാന്തി തികഞ്ഞ ജീവിതശൈലി എന്നിവ സ്വജീവിതത്തില്‍ രൂപപ്പെടുത്തുവാനും ഹൃദയസംരക്ഷണചര്‍ച്ചാദിനം ഉപകരിക്കും. ഈ സുദിനത്തില്‍ ഏവരുടെയും സജീവസാന്നിദ്ധ്യം ഹൃദ്യപര്‍ണ്ണമാണ്! ഹൃദയസംരക്ഷണ വിശദീകരണ പ്രഭാഷണത്തിലും തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കുവാന്‍ ഡാലസ് മലയാളി അസോസിയേഷന്‍ എല്ലാ മലയാളി സ്‌നേഹിതരേയും സാദരം ക്ഷണിക്കുന്നതായി ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

ഫിലിപ്പ് ചാമത്തില്‍ (പ്രസിഡന്റ്): 469-877-7266,
തൊമ്മച്ചന്‍ മുകളേല്‍(ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍): 214-299-0746
ജേക്കബ് പറമ്പത്ത് (സെക്രട്ടറി): 972-8397591
ബിജു തോമസ്, ലോസണ്‍ ട്രാവല്‍സ്:(972-342-0568)
ഡക്സ്റ്റര്‍ ഫെരേര (ട്രഷററര്‍) : 972-768-4652
രാജു പിള്ള 469-995-9828
ഡാലസില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൃദയചര്‍ച്ച
ഡോ.സി.കെ.പി.നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക