Image

അഭിവന്ദ്യ മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടം

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 February, 2012
അഭിവന്ദ്യ മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടം
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ സഭാരത്‌നം അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ മലങ്കര അസ്സോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി മെംബര്‍ ഫിലിപ്പോസ് ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.

അഭിവന്ദ്യ തിരുമേനി സഭയ്ക്കും സമൂഹത്തിനും നല്‍കിയിട്ടുള്ള സേവനങ്ങള്‍ ഭാരത ജനത എന്നും നന്ദിയോടെ സ്മരിക്കും എന്നുള്ളതിന് സംശയമില്ലെന്ന് ഫിലിപ്പ് പറഞ്ഞു. അഭിവന്ദ്യ തിരുമേനിയുടെ വിമോചന സുവിശേഷവും സാമൂഹിക ദര്‍ശനങ്ങളും സഭയ്ക്കും സമൂഹത്തിനും എന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഫിലിപ്പ് തന്റെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അഭി. തിരുമേനിയുടെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസായില്‍ അബ്രഹാമിന്റേയും ഇസഹാക്കിന്റേയും യാക്കോബിന്റേയും മടിയില്‍ പാര്‍ക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് ഫിലിപ്പ് തന്റെ സന്ദേശത്തില്‍ അറിയിച്ചു.
അഭിവന്ദ്യ മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക