Image

യുഎസില്‍ ചാവേര്‍ ആക്രമണ പദ്ധതി: യുവാവ് അറസ്റ്റില്‍

Published on 18 February, 2012
യുഎസില്‍ ചാവേര്‍ ആക്രമണ പദ്ധതി: യുവാവ് അറസ്റ്റില്‍
വാഷിംഗ്ടണ്‍ ‍: യുഎസില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ട യുവാവിനെ എഫ്ബിഐ അറസ്റ്റു ചെയ്തു. അലക്‌സാന്‍ഡ്രിയ സ്വദേശിയായ അമീന്‍ അല്‍ ഖലിഫീ(29)യാണ് അറസ്റ്റിലായത്. യുഎസ് കാപ്പിറ്റോള്‍ ഹില്ലിനു സമീപത്തു നിന്നുമാണ് ഇയാളെ എഫ്ബിഐ പിടികൂടിയത്.

വാഷിംഗ്ടണ്‍ ഡിസി മന്ദിരത്തിനു നേരെ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് യുഎസ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എഫ്ബിഐയുടെയും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ഖലിഫീയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കു അല്‍ ക്വയ്ദ ബന്ധമുണ്‌ടെന്ന് സംശയിക്കുന്നതായി എഫ്ബിഐ പറഞ്ഞു. ഇയാളില്‍ നിന്നു സ്‌ഫോടക വസ്തുക്കള്‍ കണ്‌ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക