Image

വിഭ്രാന്തിയും വേദാന്തവും

ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍ Published on 18 February, 2012
വിഭ്രാന്തിയും വേദാന്തവും
ധര്‍മ്മക്ഷേത്രം, കുരുതിക്ഷേത്രം, പരിണാമം,
മഹാവിപ്ലവമഹോ, വേദാന്തകേസരീ
മലയാളനാട്, മാവേലിനാട്, മാമാങ്കത്തറവാട്
മാറാട്, ''മുത്തങ്ങ', കേരളവുമൊരു കുരുതിക്കളം
മരിപ്പതല്ലോ മാനവരാം നിര്‍ദ്ദോഷികള്‍!
മതലഹരിയില്‍ രണകുരുതി കഴിച്ചീടുമ്പോള്‍
ആറാട്ടെന്തിന്? നീരാട്ടെന്തിന്?
തൊട്ടത്തിനൊക്കെയും കൊടിപിടിത്തം, മുദ്രാവാക്യം, ബന്ത്
പെണ്‍ വാണിഭവും, രാഷ്ട്രീയപാരയും
തക്രുതി ആടീടുകില്‍ ധര്‍മ്മച്ച്യുതി നിശ്ചയം അടിപൊളിയായ്!
'കഥ' ഇല്ലാത്ത ഈ തുടര്‍ക്കഥക്കെന്ന്
ഒരറുതി വരുത്തീടും, രക്ഷക-രാക്ഷസാ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക