Image

ഓസിഐ കാര്‍ഡ്‌ പുതിയ നിയമം സ്വാഗതാര്‍ഹം: പൊളിറ്റിക്കല്‍ ഫോറം

ബിനോയി സെബാസ്റ്റ്യന്‍ Published on 22 June, 2011
ഓസിഐ കാര്‍ഡ്‌ പുതിയ നിയമം സ്വാഗതാര്‍ഹം: പൊളിറ്റിക്കല്‍ ഫോറം
ഹൂസ്റ്റന്‍: അമേരിക്കന്‍ പൗരത്വം സ്വീകരിച്ച മുന്‍ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്കായി ഇന്‍ഡ്യാ ഗവണ്‍മെന്റ്‌ നല്‍കി വരുന്ന ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്‍ഡ്യ(ഓസിഐ) കാര്‍ഡുകളുടെ പ്രോസസിംഗില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയ ഇന്‍ഡ്യന്‍ വിദേശ കാര്യ വകുപ്പിന്റെ നടപടിയെ ഇന്‍ഡോ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റ്‌ എ.റ്റി സാമുവല്‍ സ്വാഗതം ചെയ്‌തു. ഇന്‍ഡ്യന്‍ എംമ്പസിക്കും കോണ്‍സുലേറ്റുകള്‍ക്കും വേണ്ടി വിസ, ഒസിഐ, പിഐഓ കാര്‍ഡ്‌ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത്‌ പ്രൈവറ്റ്‌ കോണ്‍ട്രാക്‌ടറായ ട്രാവിസ ഔട്ട്‌ സോഴ്‌സിംഗിലൂടെയാണ്‌.

നാളിതു വരെ ഓസിഐ കാര്‍ഡിനായുള്ള അപേക്ഷയോടൊപ്പം ഒറിജിനല്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണമായിരുന്നു. ആറുമാസമാണ്‌ ഓസിഐ കാര്‍ഡിന്റെ പ്രോസസിംഗ്‌ കാലാവധി. ഈ കാലയളവു മുഴുവന്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ കോണ്‍സുലേറ്റിന്റെ കൈവശമായിരിക്കും. ഇതിനിടയില്‍ അടിയന്തിരമായി ഇന്‍ഡ്യയ്‌ക്കു പോകണമെങ്കില്‍ ഈ ആവശ്യം കാണിച്ച്‌ കോണ്‍സുലേറ്റിലേക്കു കത്തെഴുതണം. കത്തു ലഭിച്ചു കഴിഞ്ഞാല്‍ നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ പാസ്‌പോര്‍ട്ട്‌ അയച്ചു തരും. പക്ഷെ അപേക്ഷ നിരസിക്കപ്പെടുകയും അതോടൊപ്പം നല്‍കിയ ഫീസ്‌ നഷ്ടമാവുകയും ചെയ്യും.

പുതിയ നിയമം അനുസരിച്ച്‌ ജൂണ്‍ 15, 2011 മുതല്‍ ഓസിഐ കാര്‍ഡിനായി അപേക്ഷിക്കുന്ന ഒരാള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ കോണ്‍സുലേറ്റില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓസിഐ കാര്‍ഡ്‌ അപേക്ഷകനു നല്‍കുന്ന സമയത്തു വേരിഫിക്കേഷനു നല്‍കിയാല്‍ മതിയാകും.
ഓസിഐ കാര്‍ഡ്‌ പുതിയ നിയമം സ്വാഗതാര്‍ഹം: പൊളിറ്റിക്കല്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക