Image

നടന്‍ ദിലീപ്‌ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 07 December, 2016
നടന്‍ ദിലീപ്‌ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ബോളിവുഡ്‌ നടന്‍ ദിലീപ്‌ കുമാറി (94)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

മൂഹമ്മദ്‌ യൂസഫ്‌ ഖാനെന്നാണ്‌ യഥാര്‍ത്ഥ പേരെങ്കിലും സിനിമയ്‌ക്ക്‌ വേണ്ടിയാണ്‌ ദിലീപ്‌ കുമാര്‍ എന്ന പേര്‌ അദ്ദേഹം സ്വീകരിച്ചത്‌.

1998ലെ `ഖില' എന്ന ചിത്രത്തിലാണ്‌ ദിലീപ്‌ കുമാര്‍ അവസാനമായി അഭിനയിച്ചത്‌. 1994ല്‍ ദാദാസാഹേബ്‌ ഫാല്‍ക്കെ പുരസ്‌കാരവും 2015ല്‍ പദ്‌മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.


Join WhatsApp News
Tom Abraham 2016-12-07 06:55:31
My great Dilipkumar. Hero of Gunga-Jumna. An inspiration for all actors. A blessed life,
I saw him close in Calicut crown theatre where he came for the release of Gunga -Jumna.
India s pride for ever. 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക