Image

കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2012
കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഫ്‌ളോറിഡ: ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ചര്‍ച്ച്‌ വികാരി റവ. ഫാ. സഖറിയാസ്‌ തോട്ടുവേലി ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു.

സ്ഥാനം ഒഴിയുന്ന പ്രസിഡന്റ്‌ ജോസ്‌മോന്‍ കരേടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പ്രസിഡന്റായി ജിജി നീലത്തുംമുക്കില്‍, വൈസ്‌ പ്രസിഡന്റായി ആന്റണി തോട്ടത്തില്‍, സെക്രട്ടറിയായി ടോമി ദേവസ്യ, ജോയിന്റ്‌ സെക്രട്ടറിയായി ജയിംസ്‌ ദേവസ്യ, ട്രഷററായി ജോസഫ്‌ പാനികുളങ്ങര എന്നിവര്‍ സ്ഥാനമേറ്റു.

പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ജിജി നീലത്തുംമുക്കില്‍ സംഘടനയുടെ പ്രവര്‍ത്തനത്തിന്‌ ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പ്രസിദ്ധ സംഗീതജ്ഞന്‍ ജോബി തുണ്ടത്തിലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്‌ സമ്മേളനം ആരംഭിച്ചത്‌.

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മുന്‍ പ്രസിഡന്റ്‌ ജോസ്‌മോന്‍ കരേടനും, ലിസി കരേടനും സമ്മേളനം ആശംസകള്‍ അര്‍പ്പിച്ചു. രാജി ടോമി ഗാനാലാപനം നടത്തി.

എക്‌സിക്യട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ ജോസഫ്‌, ജോസ്‌ വാടാപറമ്പില്‍, ഷിബു ജോസഫ്‌, ജെന്തീസ്‌ മാത്യു, ക്രിസ്റ്റോ ജോസഫ്‌, പ്രിന്‍സ്‌മോന്‍ ജോസഫ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക