Image

മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് കലാ സാംസ്‌കാരിക സന്ധ്യ ഡിസംബര്‍ 9 നു

Published on 06 December, 2016
മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ്  കലാ സാംസ്‌കാരിക സന്ധ്യ ഡിസംബര്‍ 9  നു
പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള  കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് കലാ സാംസ്‌കാരിക സന്ധ്യയും  വിരുന്നും ഡിസംബര്‍ വെള്ളിയാഴ്ച വൈകിട്ട് 6  മണിക്ക് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘാടക സമിതി പത്രക്കുറിപ്പില്‍ ഹ അറിയിച്ചു .

പായല്‍ ബാങ്കെറ്റ്   ഹാളിലാണ്  വര്‍ണോജ്വലവും നയന മനോഹരവുമായ പരിപാടികള്‍ നടക്കുക.   കാനഡയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക്  തുടക്കം കുറിച്ച് കൊണ്ട് മഞ്ഞു  പെയ്യുന്ന രാവില്‍ സാന്റാ ക്ലോസിന് വരവേല്‍പ്പുണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ലഘു ഭക്ഷണങ്ങളോടെ തുടക്കം. 8 മണിമുതല്‍ ടോറോന്റോയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള പ്രശസ്തരായ   മലയാളി കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍,  നാടന്‍ നൃത്തം, പാശ്ചാത്യ നൃത്തം, പാശ്ചാത്യ സംഗീതം, മലയാളം ഗാന മേള, തുടങ്ങി   വിവിധ കലാ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രാത്രി 10 നു വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നും ഡീജെ സംഗീതവും. 

ടോറോന്റോയിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ മനോജ കരാത്ത ടീം മുഖ്യ പ്രായോജകരാകുന്ന പരിപാടിയില്‍ സംബന്ധിക്കുവാന്‍  റിസര്‍വ് ചെയ്യുന്നവര്‍ക്ക് പേര് രേഖപ്പെടുത്തിയ മേശയുടെ ക്രമീകരണമുണ്ടാകും. അഞ്ചു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രവേശനം  സൗജന്യമായിരിക്കും.

ലോക സമാധാനത്തിനും സമത്വത്തിനും കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ക്രിസ്തു ദേവന്റെ   ജനനവും ജീവിതവും കാലാതീത പ്രസക്തിയുള്ളതാണെന്നും സര്‍വമതസ്ഥര്‍ക്കും അത് സാമൂഹ്യ പാഠമാണെന്നും സംഘടനയുടെ തലവന്‍ പ്രസാദ് നായര്‍ നിരീക്ഷിച്ചു. പതിവ് പോലെ ഇത്തവണയും പരിപാടിയുടെ ഉന്നത  ഗുണനിലവാരം ഉറപ്പു വരുത്തുവാന്‍ കലാ നൈപുണ്യമുള്ള പ്രത്യേക മേല്‍നോട്ടസംഘം രൂപീകരിച്ചിട്ടുണ്ടെന്നു ജോളി ജോസഫും നിഷാ  ഭക്തനും പറഞ്ഞു.

കാനഡയില്‍  മലയാളികളുടെ സാമൂഹിക  ഉന്നമനത്തിനു നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴച വച്ച് വേറിട്ട് നില്കുന്ന ഈ   സംഘടന,  പുതിയതായി കുടിയേറുന്ന മലയാളികള്‍ക്കു  വേരുറപ്പുക്കുവാനുള്ള സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ടുന്ന നമ്പര്‍ :പ്രശാന്ത്  പൈ  6472956474, തോമസ് ചാക്കോ 9058206581.

https://www.facebook.com/MississaugaKerala

http://www. mississaugakeralaassociation. com/

mississaugakeralaassociation@gmail.com


മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ്  കലാ സാംസ്‌കാരിക സന്ധ്യ ഡിസംബര്‍ 9  നു
Join WhatsApp News
Jack Daniel 2016-12-07 04:41:11
Cash Bar; that is the spirit of Christmas!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക