Image

`ദി അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' സ്റ്റേജ്‌ഷോ പോസ്റ്റര്‍ പ്രകാശനവും കിക്കോഫും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2012
`ദി അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' സ്റ്റേജ്‌ഷോ പോസ്റ്റര്‍ പ്രകാശനവും കിക്കോഫും നടത്തി
സൗത്ത്‌ ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയുടെ ദേവാലയ ധനശേഖരണാര്‍ത്ഥം മെയ്‌ 12-ന്‌ ശനിയാഴ്‌ച കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തുന്ന `ദി അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' മെഗാ സ്റ്റേജ്‌ഷോയുടെ പോസ്റ്റര്‍ പ്രകാശനവും കിക്ക്‌ഓഫും കോറല്‍ സ്‌പ്രിംഗ്‌ സൈപ്രസ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെട്ടു.

ഇടവക വികാരി റവ.ഫാ. കുര്യാക്കോസ്‌ പുതുപ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോറല്‍ സ്‌പ്രിംഗ്‌സ്‌ ആരോഗ്യമാതാ പള്ളി വികാരി റവ.ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ മെഗാ സ്‌പോണ്‍സര്‍ ജോസ്‌ തോമസ്‌ സി.പി.എയ്‌ക്ക്‌ ആദ്യ ടിക്കറ്റ്‌ നല്‍കി കിക്ക്‌ഓഫും അദ്ദേഹം നിര്‍വഹിച്ചു. തോമസ്‌ പുല്ലാട്ട്‌ (പ്രൊഫഷണല്‍ റിയല്‍ട്ടി), ജേക്കബ്‌ കോര അരികുപുറത്ത്‌ എന്നിവരാണ്‌ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാര്‍.

പ്രശസ്‌ത സിനിമാതാരങ്ങളായ ജഗദീഷ്‌, ലക്ഷ്‌മി ഗോപാലസ്വാമി, രഞ്‌ജിത്‌ മേനോന്‍, മിത്ര കുര്യന്‍, അര്‍ച്ചന, ഗായകരായ ജി. വേണുഗോപാല്‍, സിസിലി, അനൂപ്‌ ശങ്കര്‍ എന്നിവരും വൊഡാഫോണ്‍ കോമഡി താരങ്ങളും അണിനിരക്കുന്ന സ്റ്റേജ്‌ഷോ വന്‍ വിജയമാക്കുവാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, പ്രസ്‌ ക്ലബ്‌ നാഷണല്‍ ട്രഷറര്‍ സുനില്‍ തൈമറ്റം, ചാപ്‌റ്റര്‍ പ്രസിഡന്റ്‌ പ്രൊഫ. തങ്കച്ചന്‍ കിഴക്കേപ്പറമ്പില്‍, കേരള സമാജം പ്രസിഡന്റ്‌ ജോയി കുറ്റിയാനി, നവകേരള ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഷീല ജോസ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ഇടവക വൈസ്‌ പ്രസിഡന്റ്‌ ജോളി പൈലി മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജോണ്‍ തോമസ്‌ സ്വാഗതം ആശംസിച്ചു. ജോയിന്റ്‌ കണ്‍വീനര്‍ ജിനോ കുര്യാക്കോസ്‌, സെക്രട്ടറി നിബു പുത്തേത്ത്‌, ട്രഷറര്‍ ജോര്‍ജ്‌ മാലിയില്‍ തുടങ്ങിയവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കണ്‍വീനര്‍ ഡോ. ജോണ്‍ തോമസ്‌ (954 682 2323), ജോ. കണ്‍വീനര്‍ ജീനോ കുര്യാക്കോസ്‌ (954 937 5651).
`ദി അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്‌പ്രസ്‌' സ്റ്റേജ്‌ഷോ പോസ്റ്റര്‍ പ്രകാശനവും കിക്കോഫും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക