Image

നഴ്‌സിംഗ്‌ സമരം: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി പൂട്ടി

Published on 18 February, 2012
നഴ്‌സിംഗ്‌ സമരം: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി പൂട്ടി
കൊച്ചി: നഴ്‌സിംഗ്‌ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന്‌ മാനേജ്‌മെന്റ്‌ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി പൂട്ടി. ഇന്നലെ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രോഗികളെ വിവിധ ആശുപത്രികളിലേക്കു മാറ്റിയശേഷമാണ്‌ ആശുപത്രി അടച്ചത്‌.

മാനേജ്‌മെന്റിന്റെ കടുംപിടത്തം മൂലമാണ്‌ ചര്‍ച്ച അലസിപ്പിരിഞ്ഞതെന്ന്‌ നഴിംഗ്‌ അസോസിയേഷന്‍ കുറ്റപ്പെടുത്തി. ലേക്‌ഷോര്‍ ആശുപത്രി നഴ്‌സുമാര്‍ക്കു നല്‌കാന്‍ തയാറായ അതേ ശമ്പളനിരക്കു തങ്ങള്‍ക്കു വേണമെന്നു നഴ്‌സുമാര്‍ വാദിച്ചെങ്കിലും രണ്‌ടാംഘട്ട ചര്‍ച്ചയില്‍ അവര്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. തുടക്കക്കാര്‍ക്കു മിനിമം വേതനവും ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക്‌ 11,000 രൂപയും തുടര്‍ന്ന്‌ ഓരോ വര്‍ഷവും 500 രൂപയുടെ വര്‍ധനയും വരുന്ന ഫോര്‍മുലയാണു രണ്‌ടാംഘട്ട ചര്‍ച്ചയില്‍ നഴ്‌സുമാരുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ചത്‌.

സമരക്കാര്‍ ജോലിക്കെത്തിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനാല്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതോടെയാണ്‌ ആശുപത്രി അടച്ചുപൂട്ടേണ്‌ടി വന്നതെന്നു മാനേജ്‌മെന്റ്‌്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക