Image

ദൈവികപദ്ധതി അനുസരണത്തിലൂടെയാണ്‌: ബിഷപ്‌ പുംവാന

Published on 18 February, 2012
ദൈവികപദ്ധതി അനുസരണത്തിലൂടെയാണ്‌: ബിഷപ്‌ പുംവാന
മാരാമണ്‍:ദൈവികപദ്ധതി അനുസരണത്തിലൂടെ വെളിവാകുമെന്നും പുത്രനു പിതാവിനോട്‌ അനുസരണയുള്ളതുകൊണ്‌ടാണ്‌ ലോകം രക്ഷാകര പദ്ധതിയില്‍ പങ്കാളിയായതെന്നും ബിഷപ്‌ മാലുസി പുംവാന ഉത്‌ബോധിപ്പിച്ചു.

അനുസരണത്തിന്റെ ശക്തി തിരിച്ചറിയുമ്പോള്‍ വിജയത്തിലേക്കുള്ള വാതായനം വേഗത്തില്‍ തുറക്കപ്പെടുമെന്നും മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ പ്രസംഗിക്കവെ ബിഷപ്‌ പറഞ്ഞു.ദൈവദൂതന്റെ വാക്കുകള്‍ അനുസരിക്കുന്ന മറിയത്തിലൂടെ ലോകത്തില്‍ വെളിവായതു കൃപയുടെയും സത്യത്തിന്റെയും വചനമാണ്‌. ക്രിസ്‌തുവിലൂടെയുള്ള അനുസരണം ലോകത്തിനു മുമ്പില്‍ വിജയക്കൊടി പാറിച്ചു.

ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.മാര്‍ത്തോമ്മാ സഭയിലെ സേവികാസംഘം പ്രവര്‍ത്തകരുടെ പ്രത്യേക യോഗമായാണ്‌ ഇന്നലെ ഉച്ചകഴിഞ്ഞു ക്രമീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക