Image

വൈദ്യുതി പ്രതിസന്ധി; കേരളം ഇരുട്ടിലേക്ക്‌

Published on 18 February, 2012
വൈദ്യുതി പ്രതിസന്ധി; കേരളം ഇരുട്ടിലേക്ക്‌
ആലപ്പുഴ: കേരളത്തില്‍ വന്‍ വൈദ്യുതി പ്രതിസന്ധി. സ്ഥിതി നേരിടാന്‍ അരമണിക്കൂര്‍ അപ്രഖ്യാപിത പവര്‍ കട്ട്‌ ഏര്‍പ്പെടുത്തി. മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന ആശങ്കയില്‍ ഇടുക്കി ഡാമിലെ വെള്ളംവറ്റിച്ചതാണ്‌ പ്രതിസന്ധിക്ക്‌ പ്രധാനകാരണം. സ്വകാര്യ വൈദ്യുതി ഉത്‌പാദകരില്‍നിന്ന്‌ വൈദ്യതി കിട്ടാതായതും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചതായി വൈദ്യുതി വകുപ്പ്‌ പറയുന്നു.

നഗരങ്ങള്‍, പ്രധാന ആശുപത്രികള്‍, പ്രമുഖ വ്യക്തികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ്‌ ഇപ്പോള്‍ അപ്രഖ്യാപിത കട്ട്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കേരളത്തില്‍ പ്രതിദിനം 3200 മെഗാവാട്ട്‌ വൈദ്യുതി വേണ്ട സ്ഥാനത്ത്‌ 2800 മെഗാവാട്ട്‌ മാത്രമാണ്‌ കിട്ടാറുള്ളത്‌. വൈദ്യതിക്ഷാമം വീണ്ടും രൂക്ഷമായതാണ്‌ അപ്രഖ്യാപിത പവര്‍കട്ടിനു നിര്‍ദേശം നല്‍കാന്‍ കാരണം.

വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപയോഗം കൂടുന്നതനുസരിച്ച്‌ പവര്‍കട്ടിന്റെ സമയവും ദീര്‍ഘിപ്പിക്കും.വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന്‌ ആന്ധ്ര , കര്‍ണാടകം , തമിഴ്‌നാട്‌ സംസ്ഥാനങ്ങള്‍ കൂടിയവില നല്‍കി സ്വകാര്യ ഉത്‌പാദകരില്‍നിന്ന്‌ വൈദ്യതി വാങ്ങുന്നുണ്ട്‌. ഇതുമൂലം കേരളത്തിന്‌ വൈദ്യുതി കിട്ടുന്നില്ല. പവര്‍കട്ട്‌ ഏപ്രില്‍ മാസംവരെ തുടരാനാണ്‌ സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക