Image

അഭയ കേസ്‌: റിട്ട. എസ്‌.ഐയുടെ മരണം അന്വേഷിക്കണമെന്ന്‌ ഹര്‍ജി

Published on 18 February, 2012
അഭയ കേസ്‌: റിട്ട. എസ്‌.ഐയുടെ മരണം അന്വേഷിക്കണമെന്ന്‌ ഹര്‍ജി
കൊച്ചി: അഭയ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന സിബിഐ ചോദ്യം ചെയ്‌ത റിട്ട. എഎസ്‌ഐ വി. വി. അഗസ്‌റ്റിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി. കാട്ടയം അതിരമ്പുഴ സ്വദേശി ജോജി മൂലേക്കരിയാണ്‌ ഹര്‍ജി നല്‍കിയത്‌. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാണ്‌ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥനെ അന്വേഷണം ഏല്‍പിക്കാന്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കിയതാണ്‌. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ വിളിച്ചുവരുത്തി കോടതി പരിശോധിക്കണം. അന്വേഷണത്തിനു സമയപരിധി നിശ്‌ചയിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ജസ്‌റ്റിസ്‌ പി. എസ്‌. ഗോപിനാഥ്‌ സര്‍ക്കാരിന്റെ വിശദീകരണം തേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക