Image

നിസ്സഹായതയില്‍ ദൈവം സഹായഹസ്‌തവുമായി വരും: ഗ്രീഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌

അനില്‍ പെണ്ണുക്കര Published on 17 February, 2012
നിസ്സഹായതയില്‍ ദൈവം സഹായഹസ്‌തവുമായി വരും: ഗ്രീഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌
മാരാമണ്‍: എന്നെ ശക്തനാക്കിയ ദൈവം എല്ലാവരേയും നിസ്സഹായതയില്‍ നിന്ന്‌ സഹായിക്കുന്ന അത്ഭുത ശക്തിയാണെന്ന്‌ അഭിവന്ദ്യ ഗ്രീഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌ അഭിപ്രായപ്പെട്ടു. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഞ്ചുവയസ്സുവരെ സംസാരിക്കാതിരുന്ന എന്നെ ഇത്രയും ഉയര്‍ത്തിയത്‌ എന്റെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണ്‌. അവരുടെ ഹൃദയവേദനയില്‍ നിന്നുയര്‍ന്ന വാക്കുകള്‍ ദൈവം കേട്ടു. `ഞങ്ങളുടെ മകന്‍ സംസാരിക്കുമെങ്കില്‍ അവന്‍ നിനക്കായി സംസാരിക്കും.' എന്ന പ്രാര്‍ത്ഥന എന്നെ നിങ്ങളുടെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നു.

ക്രൂശിന്‌ തുല്യമായ, കാരാഗ്രഹ തുല്യമായ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്‌ ജീവന്റെ വിടുതലിന്റെ അനുഗ്രഹങ്ങളിലേക്ക്‌ വിശ്വാസിയെ നയിക്കുന്നു. പുതിയ നിയോഗങ്ങള്‍ അപ്പോള്‍ അവന്‍ നിങ്ങള്‍ക്കു നല്‍കും. മരണത്തെ ജയിച്ച ക്രിസ്‌തു ഉയര്‍ത്തെഴുന്നേറ്റ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌.

ജീവിതം തകര്‍ച്ചയുടെ നടുവിലായിരുന്നാലും അവിടെ ജീവിതം അവസാനിച്ചിട്ടില്ലെന്ന ചിന്തയില്‍ നാം എഴുന്നേല്‍ക്കേണ്ടവരാണ്‌. കര്‍ത്താവ്‌ എന്നിലൂടെ അനുഗ്രഹിക്കുന്നത്‌ ഈ ലോകത്തില്‍ എനിക്ക്‌ ചിലതു ചെയ്യുവാനുണ്ട്‌ എന്ന തിരിച്ചറിവാണ്‌. അതിനാല്‍ നാം കര്‍ത്താവിനോടുകൂടെ എഴുന്നേല്‍ക്കാം.

അസാധ്യമായതിനെ സാധ്യമാക്കുന്ന പുത്തന്‍ അനുഭവമാണ്‌ ആത്മീയ ഉണര്‍വ്വിലൂടെ ലഭിക്കുന്നത്‌. അതിനായി കുടുംബങ്ങളില്‍ നിന്നുതന്നെ പ്രാര്‍ത്ഥനയുടെ സന്ദേശം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ത്തോമാ സഭയിലെ അഭിവന്ദ്യ തിരുമേനിമാര്‍, പട്ടക്കാര്‍, മേല്‍പ്പട്ടക്കാര്‍, ആയിരക്കണക്കിന്‌ വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിസ്സഹായതയില്‍ ദൈവം സഹായഹസ്‌തവുമായി വരും: ഗ്രീഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക