Image

ഇരട്ടപ്പദവി: പി.സി ജോര്‍ജിനെ അയോഗ്യനാക്കേണ്ട

Published on 17 February, 2012
ഇരട്ടപ്പദവി: പി.സി ജോര്‍ജിനെ അയോഗ്യനാക്കേണ്ട
ന്യൂഡല്‍ഹി: ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വഹിക്കുന്നതിന്റെ പേരില്‍ അയോഗ്യനാക്കേണ്ടതില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളാ ഗവര്‍ണര്‍ക്ക് കത്തയച്ചു.

നേരത്തെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്തിമതീര്‍പ്പിനായി തിരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഗവര്‍ണറുടെ നിയമോപദേഷ്ടാവും ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഡ്വ. ജെയ്ജു ബാബുവിന്റെ നിയമോപദേശ പ്രകാരമായിരുന്നു ഇത്.


എം.എല്‍.എ. സ്ഥാനത്തിനൊപ്പം കാബിനറ്റ് റാങ്കിലെ ചീഫ് വിപ്പ് കൂടിയായി നിയമിക്കപ്പെട്ടതിനാല്‍ പി.സി.ജോര്‍ജ് പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വഹിക്കുന്നുണ്ടെന്നും അതിനാല്‍ ഇദ്ദേഹം എം.എല്‍.എ എന്ന പദവിയില്‍ തുടരാന്‍ അയോഗ്യനാണെന്നും കാണിച്ച് മുന്‍ എം.പി. ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ അന്തിമതീര്‍പ്പിനായി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക