റിയാദ്: മാനവികത ചോദ്യം ചെയ്യപ്പെടുന്ന വിധത്തില്‍ വിചാരണ തടവുകാരനായി
ജയിലില്‍?കഴിയുന്ന അബ്‌ദുള്‍ നാസര്‍ മദനിക്ക് നീതി ലഭിക്കുന്നതിനു വേണ്ട
കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന്നാവശ്യമായ നടപടികള്‍ സ്വീകരിക്കണ
മെന്നാവശ്യപ്പെട്ടുകൊണ്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സോണ്‍ കേന്ദ്ര
പ്രധിരോധ മന്ത്രി എ.കെ ആന്റണിക്ക് നിവേദനം നല്‍കി.
നീണ്ട പത്തു
വര്‍ഷക്കാലം കാരണം കൂടാതെ ശിക്ഷിക്കപ്പെടുകയും പിന്നീട് വീണ്ടും വിചാരണ
തടവുകാരനായി അദ്ധേഹം മറ്റൊരു തടവറയില്‍ കഴിയേണ്ടിവരികയാണ്. അര്‍ഹമായ ജാമ്യം പോലും
അനുവദിക്കാന്‍ അതികൃതര്‍ തയ്യാറാവത്തത് വ്യക്തിക്‌സ്വാതന്ത്ര്യത്തിന്‍മേലുള്ള
കടന്നു കയറ്റമായി മാത്രമേ വിലയിരുത്താനാവു, നടപടി ക്രമങ്ങള്‍ക്ക് അനാവശ്യമായ
കാലതാമസം ദുരൂഹമാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കുന്നതിന് ആവുന്നതെല്ലാം
ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസി
ഇന്ത്യക്കാര്‍ക്കുമേല്‍ ഗവണ്മെന്റ് പുതുതായി ചുമത്താനുദ്ദേശിക്കുന്ന വരുമാന നികുതി
നിലവിലെ സാഹചര്യത്തില്‍ പ്രയാസമനുഭവിക്കുന്ന സാധാരണക്കരായ പ്രവാസികള്‍ക്ക് മേല്‍
വീണ്ടുമൊരുദുരിതം അടിച്ചേല്‍പിക്കലാണെന്നും അത്തരം നീക്കത്തില്‍ നിന്നും
ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും?നിവേദനത്തില്‍ ആവശ്യപ്പെട്ടു. രിസാല സ്റ്റഡി
സര്‍ക്കിള്‍ റിയാദ് സോണ്‍ ജ. കണ്‍വീനര്‍ സിറാജ് വേങ്ങര, പി ആര്‍ കണ്‍വീനര്‍
ശുക്കൂര്‍ അലി ചെട്ടിപ്പടി എന്നിവരായിരുന്നു നിവേദക
സംഗത്തിലുണ്ടായിണ്ടായിരുന്നത്.