Image

മന്ത്രി പിജെ.ജോസഫിന്‌ ഹാഗന്‍ നഗരകാര്യലയം സ്വീകരണം നല്‍കി

ജോസ്‌ കുമ്പിളുവേലില്‍ Published on 17 February, 2012
മന്ത്രി പിജെ.ജോസഫിന്‌ ഹാഗന്‍ നഗരകാര്യലയം സ്വീകരണം നല്‍കി
ഹാഗന്‍: ഓര്‍ഗാനിക്‌ എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെത്തിയ കേരള ജലിഭവിഭവ വകുപ്പുമന്ത്രി പിജെ.ജോസഫിന്‌ വെസ്റ്റ്‌ ഫാളി സംസ്ഥാനത്തിലെ ഹാഗന്‍ നഗരകാര്യാലയം സ്വീകരണം നല്‍കി.

ഫെബ്രുവരി 14 ചൊവ്വാഴ്‌ച രാവിലെ 11 മണിയ്‌ക്ക്‌ ഹാഗന്‍ നഗരകാര്യാലയത്തിലെത്തിയ മന്ത്രിയെയും, കോതമംഗലം എംഎല്‍എ ടി.യു.കുരുവിള, കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും ഇടുക്കി മുന്‍എംപിയുമായ കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്‌, പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത, ജര്‍മനിയിലെ പ്രമുഖ മലയാളി ബിസിനസ്‌കാരനും എച്ച്‌കെടി എംഡിയുമായ ജോളി തടത്തില്‍, ഭാര്യ മേഴ്‌സി, തിരുവനന്തപുരം ആലപ്പാട്ട്‌ ജൂവലറി, ആലപ്പാട്ട്‌ സില്‍ക്‌സ്‌ എംഡി. സണ്ണി ആലപ്പാട്ട്‌, പത്‌നി മേരി തുടങ്ങിയവരെയും ഹാഗന്‍ സിറ്റി മേയര്‍ ജോര്‍ഗ്‌ ഡേം, ഡോ.ഹാന്‍സ്‌ പീറ്റര്‍ ഫിഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

സ്വീകരണവേളയില്‍ കേരളം നേരിടുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക്‌ അറുതി വരുത്താന്‍ ഹാഗന്‍ സിറ്റി നടപ്പിലാക്കിയ ഏറ്റവും പുതിയ വെയ്‌സ്റ്റ്‌ മാനേജ്‌മെന്റ്‌ ടെക്‌നോളജിയെപ്പറ്റി മന്ത്രി സിറ്റി മേയറോട്‌ ആരാഞ്ഞു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ മേയര്‍ വെയ്‌സ്റ്റ്‌ മാനേജ്‌മെന്റ്‌ സൊല്യൂഷനുവേണ്‌ടി വിദഗ്‌ധ റിപ്പോര്‍ട്ട്‌ തയ്യാറാക്കി നല്‍കാമെന്ന്‌ മന്ത്രിയെയും കൂട്ടരെയും അറിയിച്ചു.

നഗരകാര്യാലയത്തിലെ ഗോള്‍ഡന്‍ ബുക്കില്‍ മന്ത്രി പിജെ.ജോസഫ്‌ ഒപ്പിട്ടു. സ്വീകരണത്തിനും കൂടിക്കാഴ്‌ചയ്‌ക്കും സമയം കണ്‌ടെത്തിയതില്‍ ഹാഗന്‍ സിറ്റി അധികാരികള്‍ക്ക്‌ മന്ത്രി ജോസഫ്‌ കേരളത്തിന്റെ നന്ദി അറിയിക്കുകയും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്‌ക്ക്‌ ഹാര്‍ദ്ദവമായി ക്ഷണിയ്‌ക്കുകയും ചെയ്‌തു.
മന്ത്രി പിജെ.ജോസഫിന്‌ ഹാഗന്‍ നഗരകാര്യലയം സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക