ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താസ്ത്തിയോസിന്റെ വിയോഗം, നഷ്ടപ്പെട്ടത് പൊതുപ്രവര്‍ത്തകരുടെ മാതൃക: ഫൊക്കാനാ നേതൃത്വം
fokana
17-Feb-2012
അനില്‍ പെണ്ണുക്കര
fokana
17-Feb-2012
അനില്‍ പെണ്ണുക്കര

ഹൂസ്റ്റണ്‍ : മലങ്കര സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും, മുന്‍ നിരണം
ഭദ്രാസനാധിപനുമായിരുന്ന അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താസ്ത്തിയോസ്
തിരുമേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് പൊതുപ്രവര്‍ത്തകരുടെ വലിയ മാതൃക
ആയിരുന്നുവെന്ന് ഫൊക്കാനാ നേതൃത്വം അഭിപ്രായപ്പെട്ടു. സത്യത്തെ
തിരിച്ചറിയുകയും അത് ജനങ്ങളിള്‍ എത്തിക്കുകയും ചെയ്യുന്നിടത്താണ് യഥാര്‍ത്ഥ
പൊതുപ്രവര്‍ത്തകന്റെ വിജയമെന്ന് തിരുമേനി സാംസ്‌കാരിക പ്രവര്‍ത്തകരെ തന്റെ
ജീവിതത്തിലൂടെ പഠിപ്പിച്ചുവെന്ന് ഫൊക്കാനാ പ്രസിഡന്റ് ജി.കെ. പിള്ള
അഭിപ്രായപ്പെട്ടു.
സഭയുടെ പ്രവര്‍ത്തനത്തില്‍ ചിന്തയുടെ ഒരു പുതിയശൈലി അവതരിപ്പിക്കുവാന്‍ യത്‌നിച്ച ആത്മീയാചാര്യനായിരുന്നു അഭിവന്ദ്യ തിരുമേനിയെന്ന് ഫൊക്കാനാ സെക്രട്ടറി ബോബി ജേക്കബ്ബ് അഭിപ്രായപ്പെട്ടു. ഈ ശൈലി എല്ലാ ആത്മീയ നേതാക്കള്‍ക്കും അനുകരിക്കാവുന്നതുമാണ്.

.jpg)
ഫൊക്കാനായുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ അഭിവന്ദ്യ തിരുമേനിയുടെ
സാന്നിദ്ധ്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏതുവിഷയത്തിലുമുള്ള
ആഴത്തിലുള്ള പഠനവും വാഗവൈഭവും എന്നും സ്മരിക്കണമെന്നും ഫൊക്കാനാ ഫൗണ്ടേഷന്‍
ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു.
അഭി. തിരുമേനിയുടെ നിര്യാണം സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തിപഥം നമ്മെ പുതിയ ചിന്താധാരകള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഫൊക്കാനാ ട്രഷറാര്‍ ഷാജി ജോണ്‍ പറഞ്ഞു.
അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഒസ്താസ്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഫൊക്കാനാ ആദരാജ്ഞലികള്‍ നേതാക്കള്‍ മലങ്കര സഭയേയും വിശ്വാസികളേയും, ആരാധകരേയും അറിയിക്കുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments