Image

ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശ്ശേരി സ്വിസ്‌ ചാപ്‌റ്റര്‍ ചങ്ങനാശ്ശേരി വിന്‍സെന്‍റ്‌ ഡി പോള്‍ പൂവര്‍ ഹോമിന്‌ ധനസഹായം നല്‍കി

ജേക്കബ്‌ മാളിയേക്കല്‍ Published on 17 February, 2012
ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശ്ശേരി സ്വിസ്‌ ചാപ്‌റ്റര്‍ ചങ്ങനാശ്ശേരി വിന്‍സെന്‍റ്‌ ഡി പോള്‍ പൂവര്‍ ഹോമിന്‌ ധനസഹായം നല്‍കി
സുറിച്ച്‌: എഫ്‌.ഒ.സി സ്വിസ്‌ ചങ്ങനാശ്ശേരി പൂവര്‍ ഹോമിന്‌ ധനസഹായം നല്‍കി. ചങ്ങനാശ്ശേരി പൂവര്‍ ഹോമില്‍ മൂന്നര ലക്ഷം രൂപ ചെലവ്‌ ചെയ്‌തു. ഒരു മുറി പൂര്‍ണമായും പണിയിച്ചു കൊടുത്തു കൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തനമാണ്‌ എഫ്‌ഓസി സ്വിസ്‌ ചാപ്‌റ്റര്‍ ചെയ്‌തത്‌. ടോമി പാലത്തിങ്കല്‍, വിനു മുക്കാടന്‍, ടെര്‍ളി കണ്ടങ്ങരി, തോമസ്‌കുട്ടി കൊട്ടാരത്തില്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി വിന്‍സെന്‍റ്‌ ഡി പോള്‍ പൂവര്‍ ഹോം സന്ദര്‍ശിക്കുക ഉണ്ടായി. എഫ്‌ .ഓ.സി സ്വിസ്‌ ചാപ്‌റ്റര്‍ നടത്തിയ ക്രിസ്‌മസ്‌ ആഘോഷ വേളയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയുണ്ടായി. പ്രസിഡന്റ്‌ ജോബി മംഗലത്ത്‌ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ടെര്‍ളി കണ്ടങ്ങരി റിപ്പോര്‍ട്ടും ട്രഷറര്‍ വിനു മുക്കാടന്‍ കണക്കും അവതരിപ്പിച്ചു. യൂറോപ്പില്‍ വസിച്ചിട്ടും ജന്മ നാടിനെ മറക്കാത്ത എഫ്‌ഓസി സ്വിസ്‌ കുടുംബ കൂട്ടായ്‌മയുടെ സാമൂഹ്യ പ്രതിബദ്ധതയെ വിന്‍സെന്‍റ്‌ ഡി പോള്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌ സന്യാസിനിമാര്‍ 1888 ല്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാപിച്ച സ്ഥാപനമാണ്‌ വിന്‍സെന്‍റ്‌ ഡി പോള്‍ പൂവര്‍ ഹോം. എഴുപതില്‍ പരം നിര്‍ധനരായ അന്തേവാസികള്‍ ഇവിടെ വസിക്കുന്നു. കൂടുതല്‍ പേരും ആരോരുമില്ലാത്തവര്‍. പല്ലിയാറ്റിവ്‌ കെയര്‍ യുണിറ്റും ഉണ്ട്‌.
ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശ്ശേരി സ്വിസ്‌ ചാപ്‌റ്റര്‍ ചങ്ങനാശ്ശേരി വിന്‍സെന്‍റ്‌ ഡി പോള്‍ പൂവര്‍ ഹോമിന്‌ ധനസഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക