കോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് യുണിറ്റിന്‍റെ ആഭിമുഖ്യത്തില്‍
ഏപ്രില്‍ 8 ന് കോര്‍ക്ക് Bishopstown GAA ഹാളില്‍ വച്ച്, ഈസ്റ്റര്‍ വിഷു
സംയുക്തമായി ആഘോഷിക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 3 മണിക്കു ആരംഭിക്കുന്ന വിവിധ
കലാപരിപാടീകള്‍ക്ക്‌പുറമെ, പൊതുസമ്മേളനം, വിഭവ സമൃദ്ധമായ ഡിന്നര്‍, കോര്‍ക്ക്
സ്വരലയ ഓര്‍ക്കസ്‌ട്ര അവതരിപ്പിക്കുന്ന ഗാനമേള, എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.
സമ്മേളനത്തില്‍ ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സില്‍ നിന്നും, യൂറോപ്പ്
റീജിയണില്‍ നിന്നുമുള്ള ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.