Image

അശരണര്‍ക്ക് ആശ്രയവുമായി ചിക്കാഗോ കെ.സി.എസ്. ക്രിസ്തുമസ് കരോള്‍

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 03 December, 2016
അശരണര്‍ക്ക് ആശ്രയവുമായി ചിക്കാഗോ കെ.സി.എസ്. ക്രിസ്തുമസ് കരോള്‍
ചിക്കാഗോ: ചിക്കാഗോ കെ.സി.എസ്. ഇക്കുറി വ്യത്യസ്തമായ ഒരു ക്രിസ്തുമസ് കരോള്‍ സംരംഭവുമായി ക്രിസ്തുമസിനെ വരവേല്‍ക്കുന്നു. പുല്‍കൂട്ടില്‍ ജാതനായ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങുമ്പോള്‍, ചിക്കാഗോ കെ.സി.എസ്. ഒരുക്കുന്ന കരോള്‍ ഇക്കുറി അശരണര്‍ക്ക് ആശ്രയമായി തീര്‍ക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നു. കോട്ടയം അതിരൂപതയിലെ അഗതി മന്ദിരങ്ങളില്‍ ആശ്രിതരായി കഴിയുന്ന ആളുകള്‍ക്ക് ക്രിസ്തുമസ് വിരുന്ന് ഒരുക്കികൊണ്ട് കെ.സി.എസിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്.
ഈ ക്രിസ്തുമസ് സീസണില്‍ നന്‍മയുടെ കൈതാങ്ങിനായി ചിക്കാഗോയിലെ ക്‌നാനായ സമുദായ അംഗങ്ങളുടെ മുന്‍പില്‍ കെ.സി.എസ്. കരോള്‍ കമ്മറ്റി എത്തുമ്പോള്‍ ഏവര്‍ക്കും അഭിമാനിക്കാം നാട്ടില്‍ ആശ്രിതരായി കഴിയുന്നവര്‍ക്ക് താങ്ങാകുവാന്‍ എനിക്കും സാധിച്ചു എന്നത്. കൈപ്പുഴ അസൈലം, ഏറ്റുമാനൂര്‍ സാന്‍ ജോസ്, ഉഴവൂര്‍, തെള്ളങ്കം, മലബാര്‍ എന്നിവിടങ്ങളിലുള്ള കോട്ടയം അതിരൂപതയിലെ അഗതിമന്ദിരങ്ങളില്‍ കെ.സി.എസ്. മങ്ക ക്രിസ്തുമസ് വിരുന്ന് ഒരിക്കിയാണ് ഇക്കുറി കെ.സി.എസ്. മാതൃക കാട്ടുന്നത്.

ക്രിസ്തുമസ് കരോളില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ ഒരു വിഹിതം കോട്ടയം അതിരൂപതയുടെ കീഴിലുള്ള അഗതിമന്ദിരങ്ങളില്‍ എത്തിക്കുന്നതിലൂടെ കെ.സി.എസിന്റെ കരോളിന് ഇക്കുറി വളരെയധികം പ്രസക്തി ഏറിയിരിക്കുകയാണ്. കരോളുമായി ഭവനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ലോഭമായ സഹകരണം സംഘാടകര്‍ക്ക് കൂടുതല്‍ ശക്തി നല്‍കിയിരിക്കുകയാണ് എന്ന് പ്രസിഡന്റ് ബിന്ദു പൂത്തുറയില്‍ അറിയിച്ചു. സാജു കണ്ണംമ്പള്ളി, ജോണിക്കുട്ടി പിള്ള വീട്ടില്‍, ഷിബു മുളയനാനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍, കെ.സി.എസ് ബോര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ കരോളിനു നേതൃത്വം നല്‍കുന്നു.

അശരണര്‍ക്ക് ആശ്രയവുമായി ചിക്കാഗോ കെ.സി.എസ്. ക്രിസ്തുമസ് കരോള്‍
Join WhatsApp News
Thomas 2016-12-03 17:17:54
Are you living in usa or kerala ? Lot of malayalees living in usa need basic needs , such as food and shelter . Your community think only about you , and majority of you are well settled . But don't forget about your community living in usa . if you need details about poor malayalees in usa and their socioeconomic conditions please let me know . Come on guys , help your neighbors first . Thanks . 
Thomas , MSW , LSW . 
Jose Jacob 2016-12-04 08:34:05

Thomas,

Can you get your contact info ?  Or you could call me at 9472-291-0499
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക