Image

ജര്‍മന്‍ കാര്‍ണിവെല്‍ ആഘോഷങ്ങളുടെ വാരാന്ത്യം

ജോര്‍ജ് ജോണ്‍ Published on 17 February, 2012
ജര്‍മന്‍ കാര്‍ണിവെല്‍ ആഘോഷങ്ങളുടെ വാരാന്ത്യം
ഫ്രാങ്ക്ഫര്‍ട്ട് : ക്രൈസ്തവര്‍ അമ്പത് ദിവസത്തെ നോമ്പ് തുടങ്ങുന്നതിന് മുമ്പ് സന്തോഷത്തൊടെ വിവിധതരത്തിലുള്ള പ്രശ്ചന്ന വേഷവിധാനങ്ങള്‍ അണിഞ്ഞ് ആഹ്‌ളാദതിമര്‍പ്പോടെ നടത്തുന്ന ആഘോഷമാണ് കാര്‍ണിവെല്‍. അമ്പത് ദിവസം മാംസം, ലഹരിപദാര്‍ത്ഥങ്ങള്‍, ഇഷ്ടവിഭവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം ത്യജിച്ച് നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഇവയെല്ലാം ഉള്‍പ്പെടുത്തി കാര്‍ണിവെല്‍ പൊടിപൊടിക്കുന്നു. ജര്‍മനിയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഉത്സാഹത്തിമര്‍പ്പോടെ കാര്‍ണിവെല്‍ ആഘോഷിക്കുന്നു.

ഓരോ സ്ഥലങ്ങളിലും എല്ലാ പ്രായത്തിലുള്ളവരും ഒന്നിച്ച് കൂടി വിവിധ വേഷവിധാനങ്ങള്‍, പ്ലോട്ടുകള്‍ എന്നിവയോടെ വിപുലമായി നടത്തുന്ന ഘോഷയാത്ര ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഈ പ്ലോട്ടുകള്‍ രാഷ്ട്രീയവും, മതപരവും, സാമൂഹികവും, ആനുകാലികവുമായ വിഷയങ്ങളില്‍ അവതരിപ്പിക്കുന്നു. ഓരോ സ്ഥലങ്ങളിലെ കാര്‍ണിവെല്‍ ക്ലബുകള്‍ തങ്ങളുടെ കാര്‍ണിവെല്‍ പ്രിന്‍സ്-പ്രിന്‍സെസ് എന്നിവരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അതാത് വര്‍ഷത്തെ ആഘോഷങ്ങളില്‍ ഉന്നത സ്ഥാനം നല്‍കുന്നു. ജര്‍മനിയിലെ മ്യൂണിക്, ന്യൂറന്‍ബെര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, മൈന്‍സ്, കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബെര്‍ലിന്‍, ഡ്രേസന്‍, ലൈപ്‌സിഗ് എന്നീ സ്ഥലങ്ങളിലെ കാര്‍ണിവെല്‍ ഘോഷയാത്രയും, ആഘോഷവും വളരെയേറെ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. ഇതില്‍ മൈന്‍സ്, കൊളോണ്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച്ച (റോസന്‍ മോണ്ടാഗ്) യാണ് പ്രധാന ഘോഷയാത്രയും, ആഘോഷവും നടക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ ഈ ഞായറാഴ്ച്ച കാര്‍ണിവെല്‍ ആഘോഷം നടക്കും. ഞായറാഴ്ച്ചത്തെ കാര്‍ണിവെല്‍ ആഘോഷത്തിന് ഫ്രാങ്ക്ഫര്‍ട്ട് തയ്യാറെടുത്തു കഴിഞ്ഞു. ജര്‍മന്‍ കാര്‍ണിവെല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ധാരാളം വിദേശ ടൂറിസ്റ്റുകളും എത്താറുണ്ട്.
ജര്‍മന്‍ കാര്‍ണിവെല്‍ ആഘോഷങ്ങളുടെ വാരാന്ത്യംജര്‍മന്‍ കാര്‍ണിവെല്‍ ആഘോഷങ്ങളുടെ വാരാന്ത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക